HOME
DETAILS

പന്തീരങ്കാവ് ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു; പിതാവ് ഉൾപെടെ നാലുപേർക്ക് ​ഗുരുതര പരുക്ക്

  
Web Desk
March 18 2025 | 02:03 AM

Kozhikode Panthirankavu Accident 19-Year-Old Youth Killed in Car-Lorry Collision

പന്തീരാങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയിൽ ഷിഫാസാണ് (19) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ അത്താണിക്ക് സമീപമാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പിതാവ് അബ്ദുൽ മജീദ് (44), ആയിഷ (37) മുഹമ്മദ് ആഷിഖ് (21), നിമീർ (19) എന്നിവർ ഗുരുതരമായി പരുക്കേറ്റു.  ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പന്തീരങ്കാവിന് സമീപം  അത്താണി ജങ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. 

കോഴിക്കോട് ഭാ​ഗത്തു നിന്നും വരികയായിരുന്നു രണ്ട്  വാഹനങ്ങളും.  അത്താണി ജങ്ഷനിൽനിന്ന് ലോറി വലതുവശത്തേക്ക് തിരിയുമ്പോൾ പിറകിൽ വന്ന കാർ ലോറിയുമായി ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് കയറിയ കാർ പൂർണമായും തകർന്നിട്ടുണ്ട്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരും പന്തീരാങ്കാവ് പൊലിസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. 

കണ്ണൂർ ഇരിക്കൂറിൽനിന്നും കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ എന്ന് പൊലിസ് പറഞ്ഞു. അൽപസമയം ​ഗതാ​ഗതം തടസ്സപ്പെട്ടു. പിന്നീട് പന്തീരങ്കാവ് പൊലിസ് ഇൻസ്പെക്ടർ കെ. ഷാജുവിന്റെ നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ എടുത്തുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

Kerala
  •  7 days ago
No Image

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം

bahrain
  •  7 days ago
No Image

വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ

Kerala
  •  7 days ago
No Image

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകന്തിനെ ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  7 days ago
No Image

രാജ്യത്ത് ആദ്യമായി രജിസ്ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പാക്കി കേരളം; പ്രതിവർഷം 60 കോടി ലാഭം

National
  •  7 days ago
No Image

യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ

latest
  •  7 days ago
No Image

ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് പ്രതിഫലം നൽകി വിശ്വാസം നേടി; പിന്നീട് 25,000 രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ

latest
  •  7 days ago
No Image

സുപ്രീം കോടതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി; രാജ്യം ചീഫ് ജസ്റ്റിസ് ഭരിച്ചാല്‍ പിന്നെ പാര്‍ലമെന്റ് എന്തിനെന്ന് എംഎല്‍എ

National
  •  7 days ago
No Image

'സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഗോള പ്രതീകം'; ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഎഇ രാഷ്ട്ര നേതാക്കള്‍

latest
  •  7 days ago
No Image

സഊദിയില്‍ നിന്നെത്തിയ ഭര്‍ത്താവിനെ ഭാര്യയും, കാമുകനും ചേര്‍ന്ന് കൊന്നു; മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു

National
  •  7 days ago