HOME
DETAILS

ഇത്തിഹാദ് എയര്‍വേസില്‍ ജോലി വേണോ? ഇന്ത്യയുള്‍പ്പെടെ ലോകത്താകമാനം ഒഴിവുകള്‍; അപേക്ഷയിങ്ങനെ

  
Web Desk
March 18, 2025 | 9:42 AM

etihad airways job opening in various region including india apply duty supervisor recruitment in bengaluru

എത്തിഹാദ് എയര്‍വേസ് ലോകത്താകമാനം കമ്പനിയുടെ വിവിധ കേന്ദ്രങ്ങളിലേക്ക് പുതിയ റിക്രൂട്ട്മെന്‍റ് വിളിച്ചിട്ടുണ്ട്. ഇന്ത്യയിൽ ബെംഗളൂരു റീജിയണിലാണ് പുതിയ അവസരം. ഡ്യൂട്ടി സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്‍റാണ് നടക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ നല്‍കേണ്ടത്.  
വിശദമായ യോഗ്യത വിവരങ്ങള്‍ ചുവടെ നല്‍കുന്നു. 

യോഗ്യത

ഡിഗ്രി ലെവല്‍ വിദ്യാഭ്യാസ യോഗ്യതയാണ് ചോദിച്ചിട്ടുള്ളത്. ഡ്യൂട്ടി സൂപ്പര്‍വൈസര്‍ മേഖലയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 

സര്‍വീസ്, ഹോസ്പിറ്റാലിറ്റി, എയര്‍ലൈന്‍ / റീട്ടെയില്‍ മേഖലയില്‍ 5 മുതല്‍ 7 വര്‍ഷം വരെ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 

കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, വിമാനത്തവള മേഖലയെ കുറിച്ചുള്ള അറിവ്, കസ്റ്റമര്‍ ഡ്യുട്ടി സര്‍വീസ് മേഖലയിലെ അറിവ്, ലീഡര്‍ഷിപ്പ് ക്വാളിറ്റിയും ഉള്ളവരായിരിക്കണം. 

ഇതോടൊപ്പം ആകര്‍ഷകമായ വ്യക്തിത്വമുള്ളവരും, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിവുള്ളവരും, കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള മനോഭാവവും ഉള്ളവരായിരിക്കണം. 

ജോലിയുടെ സ്വഭാവം

യാത്രക്കാരുടെ പരിചരണം. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കുക. 

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. 

വിമാനത്തിന്റെയും, യാത്രക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുക. 

യാത്രക്കാരുടെ വിവരങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക. 

യാത്രക്കിടയിലെ അടിയന്തിര തീരുമാനങ്ങള്‍, വൈകി പുറപ്പെടല്‍, എമര്‍ജന്‍സി ലാന്‍ഡിങ്, വഴി തിരിച്ച് വിടല്‍ എന്നിവയിലെ മെയിന്റനന്‍സ്. 

അപേക്ഷിക്കേണ്ട വിധം? 

ഉദ്യോഗാര്‍ഥികള്‍ക്ക് എത്തിഹാദ് എയര്‍വേസിന്റെ ചുവടെ നല്‍കിയ ലിങ്ക് മുഖേന നേരിട്ട് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെടാം. ജോബ് ഓപ്പണിങ്ങില്‍ ബെംഗളുരു തിരഞ്ഞെടുത്ത് വിശദ വിവരങ്ങള്‍ വായിച്ച് മനസിലാക്കണം. എത്തിഹാദ് റിക്രൂട്ട്‌മെന്റുകള്‍ നേരിട്ട് അവരുടെ വെബ്‌സൈറ്റ് വഴി തന്നെയാണ് നല്‍കേണ്ടത്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും ഏറ്റവും പുതിയ സിവിയും അപ്ലോഡ് ചെയ്ത് നല്‍കണം. സംശയങ്ങള്‍ക്ക് എത്തിഹാദ് എയര്‍വേസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Ethihad airways Apply/ notification Direct link: click 

etihad airways job opening in various region including india apply duty supervisor post in bengaluru centre 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  9 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  9 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  9 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  9 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  9 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  9 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  9 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  9 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

ഇനി കാത്തിരുന്ന് മുഷിയില്ല; യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി പുതുക്കൽ നടപടികൾ അതിവേഗത്തിലാക്കുന്നു

uae
  •  9 days ago