HOME
DETAILS

മെയിൻപുരി കൂട്ടക്കൊല; 44 വർഷത്തിനുശേഷം മൂന്ന് പ്രതികൾക്ക് വധശിക്ഷ

  
March 18 2025 | 14:03 PM

Mainpuri massacre Three convicts sentenced to death after 44 years

മെയിൻപുരി: 44 വർഷത്തെ നീതിക്കായുള്ള കാത്തിരിപ്പിനുശേഷം, ഉത്തർപ്രദേശിലെ മെയിൻപുരി സ്പെഷ്യൽ കോടതി ദിഹുലി ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 24 പേരെ വെടിവച്ചുകൊന്ന കൂട്ടക്കൊല കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചു. പ്രതികളിൽ ഒരാൾ ഒളിവിലാണ് ഇപ്പോഴും, പൊലീസ് കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

1981 നവംബർ 18-ന് ഫിറോസാബാദിലെ ജസ്രാന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദിഹുലി ഗ്രാമത്തിലെ എസ്‌സി കോളനിയിലേക്ക് ആയുധധാരികളായ ഒരു സംഘം അക്രമികൾ അതിക്രമിച്ച് കയറി വെടിവയ്പ്പ് നടത്തുകയായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പ്പിൽ 23 പേർ സംഭവസ്ഥലത്തുവച്ചേ മരിച്ചപ്പോൾ, പരിക്കേറ്റ മറ്റൊരാൾ പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.

കൂട്ടക്കൊലയെ തുടർന്ന്, നവംബർ 19-ന് ലയക് സിംഗ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 20-ലധികം പേർക്കെതിരെ കേസ് എടുത്തു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പൊലീസ്, കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും കേസ് തുടർച്ചയായി വിവിധ കോടതികളിലേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞ മാർച്ച് 11-ന്, സ്പെഷ്യൽ കോടതി ജഡ്ജി ഇന്ദിര സിംഗ് മൂന്ന് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇന്ന് (മാർച്ച് 18) അന്തിമ വിധി പ്രസ്താവിച്ച കോടതി, പ്രതികളായ ക്യാപ്റ്റൻ സിങ്ങിനും രാംസേവകിനും രാംപാൽ സിങ്ങിനും വധശിക്ഷ വിധിച്ചു. പ്രതികളിൽ രാംപാൽ ഇപ്പോഴും ഒളിവിലാണ്.

A special robbery court in Mainpuri, Uttar Pradesh, sentenced three convicts to death for the 1981 Dihuli village massacre, where 24 people, including women and children, were shot dead. One convict remains absconding, while two others appeared in court today.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  3 days ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  3 days ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  3 days ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  3 days ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  3 days ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  3 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  3 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago