HOME
DETAILS

സാങ്കേതിക തകരാർ മാത്രമല്ല, സുനിതയുടെ യാത്ര വൈകിയതിന് പിന്നിൽ രാഷ്ട്രീയക്കളികളും? 

  
Web Desk
March 19, 2025 | 3:06 AM

There are reports that political influence is also behind Sunita Williams delayed return from space

ഒരാഴ്ചക്കാലത്തെ ദൗത്യലക്ഷ്യവുമായാണ് 2024 ജൂണില്‍ ബോയിങിന്റെ സ്റ്റാര്‍ലൈന്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍ തിരികെ വരാനുള്ള നടപടിക്കിടെ സ്റ്റാര്‍ലൈന്‍ പേടകത്തിന് സാങ്കേതിക പ്രശ്‌നമുണ്ടായതോടെ ഇരുവരുടെയും മടക്കയാത്ര മുടങ്ങി. മടക്കം വൈകിയതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത് ബോയിങ് സ്റ്റാര്‍ലൈന്റെ സാങ്കേതിക തകരാറാണെങ്കിലും അമേരിക്കയിലെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ കൂടി ഉള്‍ച്ചേര്‍ന്നതോടെ വിഷയം സങ്കീര്‍ണമാവുകയായിരുന്നു.

ബഹിരാകാശ യാത്രകള്‍ക്കായി നാസ തിരഞ്ഞെടുത്ത രണ്ട് ഏജന്‍സികളാണ് ബോയിങും ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സും. വാണിജ്യ ഉപയോഗമെന്ന ലക്ഷ്യത്തോടെ 2010ല്‍ ബോയിങ്ങുമായി നാസ കരാറിലേര്‍പ്പെട്ടു. തുടര്‍ന്നാണ് 2024 ജൂണ്‍ ആറിന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ചുകൊണ്ട് ബോയിങ്ങിന്റെ പേടകം ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്.

പിന്നീട് ത്രസ്റ്ററുകളുടെ സാങ്കേതിക തകരാറുകള്‍ കാരണമായപ്പോള്‍ പകരം മറ്റൊരു പേടകമയച്ച് യാത്രികരെ തിരികെ എത്തിക്കണമെന്ന ആവശ്യം ഉയർന്നു. എന്നാല്‍, സാങ്കേതിക പ്രതിസന്ധികള്‍, യാത്രികര്‍ നേരത്തെ ബോയിങ്ങില്‍ പരിശീലനം നേടിയതുമൂലം പുതിയ പേടകത്തില്‍ നേരിടാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ തുടങ്ങി സ്‌പേസ് ഡ്രസ്സില്‍ വരെയുള്ള തടസങ്ങള്‍ നാസ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ രാഷ്ട്രീയ തര്‍ക്കം ഉടലെടുത്തത്.

യാത്രികരെ തിരികെ എത്തിക്കാന്‍ തങ്ങളുടെ പേടകം അയക്കാമെന്ന വാഗ്ദാനം ഇലോണ്‍ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് മുന്നോട്ടുവച്ചെങ്കിലും നാസയും അന്നത്തെ ബൈഡന്‍ സര്‍ക്കാരും സ്വീകരിച്ചില്ല. ഇതോടെ ബൈഡന്‍ സര്‍ക്കാരിനെതിരായ ആരോപണമായി ബഹിരാകാശ ദൗത്യം ചിത്രീകരിക്കപ്പെട്ടു.

ബഹിരാകാശത്ത് കുടുങ്ങിയവരെ രക്ഷിക്കാനല്ല അവരെ അവിടെ ഉപേക്ഷിക്കാനാണ് ബൈഡന്‍ ശ്രമിച്ചതെന്ന് ഡൊണാള്‍ഡ് ട്രംപും ആരോപിച്ചതോടെ ബഹിരാകാശ ദൗത്യം രാഷ്ട്രീയ പോരിനുള്ള കാരണമായി മാറി. പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ മസ്‌കും ട്രംപും ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. തങ്ങള്‍ അധികാരത്തിലേറിയാല്‍ ഒട്ടും വൈകാതെ ബഹിരാകാശ യാത്രികരെ തിരികെ എത്തിക്കുമെന്നും ഇരുവരും പ്രഖ്യാപിച്ചു.

എന്തായാലും ബിസിനസ് താല്‍പര്യങ്ങളുടെ പേരില്‍ തര്‍ക്കത്തില്‍ പങ്കാളിയായ ഇലോണ്‍ മസ്‌ക് തന്നെ സ്‌പേസ് എക്‌സ് പേടകത്തില്‍ സുനിത വില്യംസിനെയും വില്‍മോറിനെയും തിരികെ എത്തിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

17 മണിക്കൂറോളം നീണ്ട യാത്രയ്ക്കുശേഷം  ഇന്ന് പുലർച്ചെയാണ് സുനിതയും സംഘവും ഭൂമിയിലിറങ്ങിയത്. ചൊവ്വാഴ്ച 10:35 AM (IST)-നാണ് ക്രൂ-9 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. ഇവർ ഉൾപ്പെട്ട ഡ്രാഗണ്‍ പേടകം മെക്‌സിക്കോ ഉള്‍ക്കടലിലാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ഇവരെ എടുക്കാനായി സ്‌പേസ് റിക്കവറി കപ്പല്‍ പേടകത്തിനരികിലേക്ക് എത്തിച്ചേർന്നിരുന്നു. തുടർന്ന് പേടകത്തിനുള്ളിലെ നാല് യാത്രികരേയും സ്ട്രെച്ചറിലാണ് കപ്പലിലേക്ക് മാറ്റിയത്.

 2024 ജൂൺ 5-ന് ബോയിംഗിന്റെ സ്റ്റാർലൈനർ പരീക്ഷണ പേടകത്തിൽ ഇരുവരും ഐഎസ്എസിലേക്ക് പോയത് വെറും 8 ദിവസത്തേക്കായിരുന്നു. എന്നാൽ, തകരാറുകൾ കാരണം പേടകത്തിൽ തിരിച്ചുവരാൻ കഴിയാതെ, അവരുടെ ദൗത്യം പ്രതീക്ഷിച്ചതിലും വളരെ ദൈർഘ്യമേറിയതായി മാറുകയായിരുന്നു. ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാറുകൾ കാരണം ദൗത്യകാലാവധി നീളുകയും, സുനിത വില്യംസും ബുച്ച് വിൽമോറും 9 മാസം ബഹിരാകാശ നിലയത്തിൽ തുടരേണ്ടിവരികയും ചെയ്തു.

കഠിന പരിശീലനങ്ങള്‍ക്കുശേഷമാണ് ബഹിരാകാശ യാത്രികര്‍ യാത്ര പുറപ്പെടുന്നത്.  ആഴ്ചകളും മാസങ്ങളും ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ യാത്രികര്‍ തിരികെയെത്തിയാലും ശാരീരികക്ഷമത വീണ്ടെടുക്കാന്‍ ഏറെ സമയമെടുക്കും. സാധാരണ മനുഷ്യര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ചാണ് ബഹിരാകാശ ഗവേഷകര്‍ തങ്ങളുടെ രാജ്യത്തിനും ലോകത്തിനും വേണ്ടിയുള്ള ശാസ്ത്രാന്വേഷണത്തിന് ആകാശങ്ങള്‍ക്കപ്പുറം പറക്കുന്നത്. അത് കേവലം ഒരു യാത്രയല്ല. മനുഷ്യ കുലത്തിന്റെ തന്നെ മുന്നോട്ടുള്ള യാത്രയുടെ മുന്നൊരുക്കമാണ്. സ്ഥാപിത താല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുമായി അവരുടെ ദൗത്യങ്ങളെ ദുര്‍ബലമാക്കുന്നത് മാനവരാശിയോടുള്ള മാപ്പില്ലാത്ത അപരാധമാണെന്ന് ഓർമിപ്പിക്കുകയാണ് ബന്ധപ്പെട്ടവരെ ലോകം. 

 

 

Astronauts Sunita Williams and Butch Wilmore's return from the ISS was delayed due to a technical issue with Boeing’s Starliner spacecraft. Initially planned as a week-long mission in June 2024, the malfunction, along with U.S. political debates, complicated their return plans. Read more about the situation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ ഖത്തറിന് തിളക്കമാര്‍ന്ന നേട്ടം; മെന മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യം

qatar
  •  10 hours ago
No Image

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചക്കേസിലെ പ്രതിക്കും പുനഃപരീക്ഷ എഴുതാം; അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി 

National
  •  11 hours ago
No Image

അനധികൃത കുടിയേറ്റം; ഗുരുഗ്രാമിൽ 13 ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

National
  •  11 hours ago
No Image

ശൈഖ് മുഹമ്മദിനെ 'യോദ്ധാവ്' എന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്; യുഎഇ ശക്തമായ സഖ്യകക്ഷയെന്നും യുഎസ് പ്രസിഡന്റ്

uae
  •  11 hours ago
No Image

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ടെലിഗ്രാം നീക്കം ചെയ്തു; ഇനി ഡൗണ്‍ലോഡ് ചെയ്യാനാവില്ല

Kerala
  •  11 hours ago
No Image

പൊലിസ് ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  11 hours ago
No Image

പശ്ചിമേഷ്യയില്‍ സമാധാനത്തിന് പുതിയ പ്രതീക്ഷ; യു.എസ്-ഇറാന്‍ സമാധാന ധാരണയെ സ്വാഗതം ചെയ്ത് സുല്‍ത്താന്‍ ഹൈതം

oman
  •  11 hours ago
No Image

സ്വകാര്യ ആരോ​ഗ്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ യുഎഇ; പുതിയ നിബന്ധനകൾ പുറത്തിറക്കി

uae
  •  12 hours ago
No Image

തോക്കുചൂണ്ടിയുള്ള ഗോളാഘോഷം: വിശദീകരണവുമായി ഇറാന്റെ മൊഹമ്മദ് മൊഹെബി

Football
  •  12 hours ago
No Image

തമിഴ്‌നാട്ടില്‍ കര്‍ഷക വായ്പാ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 75,000 രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളും

National
  •  12 hours ago