HOME
DETAILS

ഷിബിലയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭർത്താവ് യാസിർ റിമാൻഡിൽ

  
March 19, 2025 | 5:49 PM

Shibilas Murder Was Pre-Planned Husband Yasir Remanded

കോഴിക്കോട്: ഈങ്ങാപ്പുഴ കക്കാട് സ്വദേശിനി ഷിബിലയെ കൃത്യമായി ആസൂത്രണം ചെയ്താണ് പ്രതി കൊലപ്പെടുത്തിയതെന്ന് പൊലിസ്.  പ്രതി യാസിറിനെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. രാത്രി 8.30ഓടെയാണ് ഇയാളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. പ്രണയ വിവാഹമായിരുന്നെങ്കിലും ബന്ധത്തിൽ  ഉണ്ടായ വിള്ളലുകൾ വലിയോരു ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.

വാടക വീട്ടിൽ നിന്ന് മകളുമായി സ്വന്തം വീട്ടിലേക്ക് മാറിയ ഷിബിലയുടെ വസ്ത്രങ്ങളും രേഖകളും യാസിറിന്റെ വീട്ടിലുണ്ടായിരുന്നു. ഇത് തിരികെ വാങ്ങാൻ ശ്രമിച്ചപ്പോളാണ് ബന്ധം കൂടുതൽ വഷളായത്. മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ്, യാസിർ ഷിബിലയുടെ വസ്ത്രങ്ങൾ കത്തിച്ചു. ഇതോടെ, ഷിബില പൊലീസിൽ പരാതി നൽകി.

ഇന്നലെ ഉച്ചയോടെ, സ്കൂൾ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാനായി യാസിർ ഷിബിലയുടെ വീട്ടിലെത്തുകയും വൈകീട്ട് നോമ്പുതുറ സമയത്ത് വീണ്ടും വരാമെന്നു പറഞ്ഞ് പിരിയുകയും ചെയ്തു. എന്നാൽ, വൈകീട്ട് തിരിച്ചെത്തിയപ്പോൾ കത്തിയുമായി എത്തിയ ഇയാൾ ഷിബിലയെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികൾ കാണുന്നത് കുത്തേറ്റ്  രക്തത്തിൽ നിലത്തു വീണു കിടക്കുന്ന ഷിബിലയേയാണ്.

ഷിബിലയുടെ അച്ഛൻ അബ്ദുറഹ്മാനും അമ്മ ഹസീനയും ആക്രമണത്തിൽ പരിക്കേറ്റു. അയൽവാസികൾക്കു നേരെയും യാസിർ കത്തിവീശിയതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഷിബിലയുടെ ശരീരത്തിൽ പതിനൊന്ന് മുറിവുകളുണ്ടായിരുന്നുവെന്ന് വ്യക്തമായി. കഴുത്തിലെ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് മരണകാരണമായത്. കൊലപാതക സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറിൽ നിന്ന് രണ്ട് കത്തികളും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. ഷിബിലയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ത്വാഹാ മസ്ജിദിൽ ഖബറടക്കി.

Shibila, a resident of Engapuzha, was brutally hacked to death by her husband Yasir in a well-planned attack. The Tamarssery court remanded Yasir after police confirmed the murder was premeditated. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  3 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  3 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  3 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  3 days ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  3 days ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  3 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  4 days ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  4 days ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  4 days ago