HOME
DETAILS

ആശ വർക്കർമാരുടെ സമരം; ഓണറേറിയം വർധന കേന്ദ്ര നിർദേശങ്ങൾ അനുസരിച്ച് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

  
Ajay
March 20 2025 | 14:03 PM

ASHA workers strike CM says honorarium hike will be as per central directives

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതിനനുസരിച്ച് സംസ്ഥാനവും അതേ അനുപാതത്തിൽ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് യോഗത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ആശ വർക്കർമാരുടെ സമരം തീർക്കണമെന്ന് ആർജെഡിയും യോഗത്തിൽ ആവശ്യപ്പെട്ടു,  സമരപരിഹാരത്തിനായി ഇടപെടൽ വേണമെന്ന് സിപിഐയും അഭിപ്രായപ്പെട്ടു.

അതേസമയം, ആശ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് രംഗത്തെത്തി. നിയമസഭ ബഹിഷ്കരിച്ച ശേഷം പ്രതിപക്ഷ എംഎൽഎമാർക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശ വർക്കർമാരുടെ സമരപ്പന്തലിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഐക്യദാർഢ്യം അറിയിച്ചു. സമരപരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ടു ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാർ സമരത്തെ തുടക്കം മുതൽ അവഗണിക്കുകയാണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

എന്നാൽ കേരളത്തിലെ ആശാ പ്രവർത്തകർ സമരത്തിനൊരുങ്ങുമ്പോൾ, ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ആക്ഷേപിച്ച് ആശ വർക്കർമാർ രംഗത്തെത്തി. കേന്ദ്രത്തിൻ്റെ അനുമതി ആവശ്യമില്ലാത്ത കാര്യത്തിൽ അവിടേക്ക് ഓണറേറിയം കൂട്ടാനായി പോയില്ലെന്നും, സംസ്ഥാന സർക്കാർ തന്നെ തീർപ്പാക്കാവുന്ന വിഷയമാണിതെന്നും സമരനേതാക്കൾ വ്യക്തമാക്കി.

ആരോഗ്യ മന്ത്രി വീണാ ജോർജ്യി ഡൽഹിൽ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മുൻകൂർ അനുമതി വാങ്ങാത്തതിനാൽ കൂടിക്കാഴ്ചയ്ക്ക് സാധിച്ചില്ല. ഓണറേറിയം 21,000 രൂപയാക്കണമെന്നതാണ് ഞങ്ങളുടെ പ്രധാന ആവശ്യം. ഇതിന് സംസ്ഥാന സർക്കാർ തന്നെ ഉത്തരവാദിയാണ് കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യമില്ലയെന്നും ആശ വർക്കർമാർ പറഞ്ഞു.

ആശ വർക്കർമാരോട് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ആരോഗ്യ മന്ത്രി തന്നെയാണ് ഇന്ന് തിടുക്കത്തിൽ ഡൽഹിക്ക് പോയിരിക്കുന്നത്. ഇത് കാര്യങ്ങൾ വെട്ടിച്ചു മാറ്റാനുള്ള ശ്രമമാണോ?"  സമരക്കാർ ചോദിക്കുന്നു. ഓണറേറിയം വർധിപ്പിക്കൽ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും, അത് കേന്ദ്രത്തിൻ്റെ തലയിൽ കെട്ടിവെക്കാനാകില്ലെന്നും ആശ പ്രവർത്തകർ ശക്തമായി നിലപാട് വ്യക്തമാക്കുന്നു. എന്നിരുന്നാലും കേന്ദ്രമന്ത്രി ജെ.പി നഡ്ഢയുമായി കൂടിക്കാഴ്ച നടത്താൻ ആരോ​ഗ്യ മന്ത്രി വീണാ ജോർജിന് കഴിഞ്ഞില്ല.

ആശ പ്രവർത്തകരുടെ സമരത്തിനിടെ സർക്കാർ നിലപാട് വിശദീകരിച്ച മന്ത്രി വീണാ ജോർജ്, ഓണറേറിയം കൂട്ടേണ്ടതിനെതിരെ സർക്കാർ ഇല്ല. കേന്ദ്രത്തിനോട് ആശ പ്രവർത്തകരുടെ സ്ത്രീസന്നദ്ധ പ്രവർത്തകരെന്ന പദവി മാറ്റി, പുതിയ മാർഗനിർദേശങ്ങൾ വേണമെന്ന് ആവശ്യപ്പെടും" എന്ന നിലപാടിലായിരുന്നു. 7000 രൂപയാണ് നിലവിലെ ഓണറേറിയം, അതിനൊപ്പം കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ 3000 രൂപ ഫിക്സഡ് ഇൻസെന്റീവും ലഭിക്കും. അതേസമയം, 13,000 ആശ പ്രവർത്തകർ ഇന്നും ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറത്താണ്. ഇതു സംബന്ധിച്ച് കേന്ദ്രത്തോട് ഒന്നര വർഷം മുമ്പ് വിവരങ്ങൾ കൈമാറിയിട്ടും നടപടി ഉണ്ടായില്ല എന്നും മന്ത്രി വിശദീകരിച്ചു.

Kerala CM Pinarayi Vijayan announced that the state will increase ASHA workers' honorarium in line with the central government’s decision. The statement came during an LDF meeting amid ongoing protests. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  4 days ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  4 days ago
No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  4 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  4 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  5 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  5 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  5 days ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  5 days ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  5 days ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  5 days ago