HOME
DETAILS

താമരശ്ശേരിയില്‍ പൊലിസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം    

  
March 21, 2025 | 2:53 PM

youth arrested in a drug case at Thamarassery is suspected to have swallowed MDMA

കോഴിക്കോട്: താമരശ്ശേരിയില്‍ ലഹരിക്കേസില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി അരയത്തും ചാലില്‍ സ്വദേശി ഫായിസ് ആണ് പിടിയിലായത്. 

യുവാവ് വീട്ടില്‍ ബഹളം വെച്ച് അക്രമാസക്തനായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസില്‍ നിന്ന് രക്ഷപ്പെടാനായി ഇയാള്‍ കയ്യിലുണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയെന്നാണ് സംശയം. യുവാവിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. 

നേരത്തെ താമരശ്ശേരി സ്വദേശിയായ  യുവാവ് എംഡിഎംഎ വിഴുങ്ങിയതിനെ തുടര്‍ന്ന് മരിച്ചിരുന്നു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഷാനിദ് ആണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അമ്പായത്തോടിന് സമീപം പൊലിസ് നടത്തിയ രാത്രികാല പരിശോധനയിലാണ് ഷാനിദ് പൊലിസിന്റെ പിടിയിലായത്. 

എംഡിഎംഎ അടങ്ങിയ രണ്ട് പാക്കറ്റുകള്‍ ഇയാളുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു. മരണം സംഭവിക്കുമെന്നും ശസ്ത്രക്രിയ ചെയ്ത് കവര്‍ പുറത്തെടുക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും യുവാവ് കൂട്ടാക്കിയില്ല. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

youth arrested in a drug case at Thamarassery is suspected to have swallowed MDMA. He has been admitted to Kozhikode Medical College for treatment



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരുക്ക്

Kerala
  •  2 days ago
No Image

വർണ്ണവിവേചനത്തിൻ്റെ പിച്ചിൽ നിന്ന് ക്രിക്കറ്റിൻ്റെ കൊടുമുടിയിലേക്ക്; ടെംബ ബവുമ, ഇതിഹാസത്തിന്റെ അതിജീവനം

Cricket
  •  2 days ago
No Image

സർക്കാർ ഫീസും പിഴകളും ഇനി തവണകളായി അടയ്ക്കാം; ടാബിയുമായി സഹകരിച്ച് യുഎഇയുടെ പുതിയ പേയ്‌മെന്റ് സംവിധാനം

uae
  •  2 days ago
No Image

പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ ഉടൻ പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കണം; സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രിംകോടതി ‌

National
  •  2 days ago
No Image

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റി: സുരക്ഷാ ആശങ്കയെന്ന് ഇസ്റാഈൽ മാധ്യമത്തിന്റെ റിപ്പോർട്ട്

International
  •  2 days ago
No Image

ചോദ്യം നൽകിയ അതേ കൈയക്ഷരത്തിൽ ഉത്തരമെഴുതി നാനോ ബനാന; അമ്പരന്ന് സോഷ്യൽ മീഡിയ

Tech
  •  2 days ago
No Image

പാലക്കാട് പഠനയാത്രക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ഖത്തര്‍ ടൂറിസം മാര്‍ട്ടിന് ദോഹയില്‍ തുടക്കം; ആദ്യ ദിനം റെക്കോഡ് പങ്കാളിത്തം

qatar
  •  2 days ago
No Image

സഊദിയില്‍ വാഹനാപകടം; പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം

Saudi-arabia
  •  2 days ago
No Image

അമിത ജോലിഭാരം; ഉത്തർ പ്രദേശിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച് ബിഎൽഒ; ​ഗുരുതരാവസ്ഥയിൽ

National
  •  2 days ago