HOME
DETAILS

താമരശേരിയിലെ യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയാണെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി

  
Laila
March 22 2025 | 03:03 AM

Scanning revealed that what the young man in Thamarassery swallowed was MDMA

കോഴിക്കോട്: താമരശ്ശേരിയില്‍ ഇന്നലെ പൊലിസിന്റെ പിടിയിലകപ്പെട്ട യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയാണെന്ന് പൊലിസ് പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി നടത്തിയ സ്‌കാനിങ്ങിലാണ് യുവാവിന്റെ വയറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തത്. താമരശേരി സ്വദേശിയായ ഫായിസ് എന്ന യുവാവാണ് ഈ ലഹരിമരുന്ന് വിഴുങ്ങിയത്. വീട്ടില്‍ ബഹളം വയ്ക്കുകയായിരുന്ന യുവാവിനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

കഴിഞ്ഞ ദിവസം എംഡിഎംഎ വിഴുങ്ങിയ യുവാവ് താമരശ്ശേരിയില്‍ മരിച്ചിരുന്നു. താമരശ്ശേരി അമ്പായത്തോട് വച്ച് പൊലിസിന്റെ പിടിയില്‍ നിന്നു രക്ഷനേടാനായിരുന്നു വിഴുങ്ങിയത്. ഷാനിദ് എന്ന യുവാവാണ് മയക്കുമരുന്ന് വിഴുങ്ങി മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. അമിത രാസലഹരി ഉള്ളിലെത്തിയതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.  അമിതമായി ലഹരിമരുന്ന് ശരീരത്തിലെത്തിയാല്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പെട്ടെന്നു തന്നെ ബാധിക്കും.

 ഒരു പാക്കറ്റ് പൊട്ടിയ നിലയിലും മറ്റൊരു പാക്കറ്റിലെ ഒമ്പത് ഗ്രാം കഞ്ചാവും വയറ്റില്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഷാനിദിനെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വയറ്റിലെ പാക്കറ്റുകള്‍ ശസ്ത്രക്രിയ ചെയ്‌തെടുക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും സമ്മതപത്രത്തില്‍ ഷാനിദ് ഒപ്പു വയ്ക്കാത്തതും പിന്നീടി സ്ഥിതി ഗുരുതരമാവുകയും മരണപ്പെടുകയുമായിരുന്നു.

 

 

A young man named Faiz from Thamarassery was arrested by the police after swallowing MDMA, which was discovered through a scan at the Medical College Hospital following a disturbance at his home.

 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  2 days ago
No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  2 days ago
No Image

രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം

Kerala
  •  2 days ago
No Image

മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട്  മയപ്പെടുത്തി ആരോഗ്യമന്ത്രി  

Kerala
  •  2 days ago
No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  2 days ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  2 days ago
No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  2 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  2 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  2 days ago