HOME
DETAILS

ലൈസന്‍സ് നിയമം പരിഷ്‌കരിച്ച് കുവൈത്ത്; പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമായി കുറച്ചതടക്കം നിര്‍ണായക മാറ്റങ്ങള്‍

  
March 23, 2025 | 12:10 PM

Kuwait revises license law significant changes include reducing expatriate driving license validity to five years

കുവൈത്ത് സിറ്റി: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമായി കുറച്ച് കുവൈത്ത്. സര്‍ക്കാര്‍ നടപടി ഇന്ത്യക്കാരേയും പ്രത്യേകിച്ച് കുവൈത്തിലെ മലയാളി സമൂഹത്തെയും ബാധിക്കാന്‍ ഇടയുണ്ട്. അതേസമയം 

കുവൈത്ത് പൗരന്മാരുടേയും ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലെ പൗരന്മാരുടേയും ലൈസന്‍സ് കാലാവാധി 15 വര്‍ഷമായി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണിത്.

നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ 1981ലെ 76ാം നമ്പര്‍ മന്ത്രിതല പ്രമേയത്തിലെ പ്രധാന വ്യവസ്ഥകളിലെ ഭേദഗതി നിലവില്‍ വന്നു. ലൈസന്‍സുകള്‍ നല്‍കുന്നതും പുതുക്കുന്നതും വര്‍ഗ്ഗീകരിക്കുന്നതും സംബന്ധിച്ച വ്യവസ്ഥകള്‍ സംബന്ധിച്ച വ്യവസ്ഥകളാണ് ഈ നിയമത്തില്‍ പറയുന്നത്. ശരിയായ രേഖകളില്ലാത്തവര്‍ക്ക് തുടര്‍ന്നും താല്‍ക്കാലിക ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത് തുടരുമെന്നും കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സുകളുടെ വര്‍ഗ്ഗീകരണത്തിന് പുതിയ നിയന്ത്രണങ്ങളോടെ കൂടുതല്‍ വ്യക്തമായ ചട്ടക്കൂടാണ് ഉണ്ടായിട്ടുള്ളത്. രണ്ട് ടണ്ണില്‍ കൂടാത്ത ലോഡ് കപ്പാസിറ്റിയുള്ള ചെറിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഉള്‍പ്പെടെ ഏഴ് യാത്രക്കാരെ വരെ കയറ്റുന്ന വാഹനങ്ങള്‍ക്കും ടാക്‌സികള്‍ക്കും സ്വകാര്യ ലൈസന്‍സുകള്‍ നല്‍കും. ഈ ലൈസന്‍സുകളുടെ കാലാവധി റെസിഡന്‍സി സ്റ്റാറ്റസിനെ ആശ്രയിച്ചിരിക്കും.

ജനറല്‍ ഡ്രൈവിംഗ് ലൈസന്‍സുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 25ല്‍ കൂടുതല്‍ യാത്രക്കാരെ കയറ്റാന്‍ കഴിയുന്ന ഹെവി ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍, പൊതുഗതാഗത വാഹനങ്ങള്‍, എട്ട് ടണ്ണില്‍ കൂടുതല്‍ ലോഡ് കപ്പാസിറ്റിയുള്ള ട്രക്കുകള്‍ എന്നിവ കാറ്റഗറി എയിലായിരിക്കും ഉള്‍പ്പെടുക. 

ഏഴില്‍ കൂടുതലും എന്നാല്‍ 25ല്‍ താഴെയും യാത്രക്കാരെ വഹിക്കാവുന്ന വാഹനങ്ങളും രണ്ട് മുതല്‍ എട്ട് ടണ്‍ വരെ ലോഡ് കപ്പാസിറ്റിയുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു. ബി കാറ്റഗറി ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ക്ക് എ കാറ്റഗറിയില്‍ പെടുന്ന വാഹനങ്ങള്‍ ഓടിക്കാന്‍ അനുവാദമുണ്ടാകില്ല.

മോട്ടോര്‍സൈക്കിള്‍ ലൈസന്‍സുകളും രണ്ട് കാറ്റഗറികളായി പുനഃക്രമീകരിച്ചിട്ടുണ്ട്. പരിശീലനത്തിനും ഓഫ്‌റോഡ് നിര്‍ദ്ദേശങ്ങള്‍ക്കും ഉപയോഗിക്കുന്നവ ഉള്‍പ്പെടെ എല്ലാത്തരം മോട്ടോര്‍സൈക്കിളുകളും കാറ്റഗറി എയില്‍ ഉള്‍പ്പെടും. അതേസമയം കാറ്റഗറി ബി മൂന്നോ അതിലധികമോ ചക്രങ്ങളുള്ള മോട്ടോര്‍വാഹനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റ് ലൈസന്‍സുകളെപ്പോലെ ഇതിന്റെ ഡ്രൈവിംഗ് ലൈസന്‍സും റെസിഡന്‍സി സ്റ്റാറ്റസിനെ ആശ്രയിച്ചിരിക്കും. 

പുതിയ നിയമത്തില്‍ നിര്‍മ്മാണം, വ്യാവസായിക, കാര്‍ഷിക, ട്രാക്ടര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക ലൈസന്‍സുകള്‍ ആവശ്യമാണ്. നിയുക്ത സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക പ്രവര്‍ത്തന ലൈസന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെര്‍മിറ്റില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങളുമായി ഈ ലൈസന്‍സ് ബന്ധപ്പെട്ടിരിക്കുന്നു. റോഡ് ഗതാഗതത്തിന് ഈ ലൈസന്‍സ് മതിയാവുകയില്ല. ഉടമയുടെ തൊഴില്‍ മാറുകയോ കുവൈത്തിലെ റെസിഡന്‍സി സ്റ്റാറ്റസ് അവസാനിപ്പിക്കുകയോ ചെയ്താല്‍ ഈ ലൈസന്‍സ് അസാധുവാകും.

Kuwait revised its driving license laws, reducing expatriate license validity to five years, with updated categories, vehicle inspection schedules.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി

Kerala
  •  25 days ago
No Image

ഇ-വിസ തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

Kuwait
  •  25 days ago
No Image

യുഎഇ ദേശീയ ദിനം: 2,937 തടവുകാർക്ക് മാപ്പ് നൽകി യുഎഇ പ്രസിഡൻ്റ്

uae
  •  25 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  25 days ago
No Image

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- വി ശിവന്‍ കുട്ടി 

Kerala
  •  25 days ago
No Image

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അൽ ഖുവൈൻ

uae
  •  25 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala
  •  25 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  25 days ago
No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  25 days ago
No Image

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

International
  •  25 days ago