HOME
DETAILS

കുതിച്ചുയര്‍ന്ന് പോക്‌സോ കേസുകള്‍; പ്രതിക്കൂട്ടില്‍ ഏറെയുമുള്ളത് ഉറ്റവര്‍

  
Laila
March 25 2025 | 03:03 AM

Rising POCSO Cases in Kerala Nearly 1000 Registered in Just Three Months

കോഴിക്കോട്: മൂന്നുമാസത്തിനിടെ പോക്‌സോ കേസുകളുടെ എണ്ണം ആയിരത്തിനടുത്തെത്തി. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2025 ഫെബ്രുവരി വരെ 888 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കേസുകളുടെ എണ്ണം ആയിരത്തില്‍ എത്തിയത് ആശങ്കയുളവാക്കുകയാണ്. കുട്ടികളെ സംരക്ഷിക്കേണ്ടവരാണ് പ്രതിസ്ഥാനത്തുള്ളതെന്നതാണ് ഗൗരവതരം. 

ഇരയാക്കപ്പെട്ട കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പമോ പരിചയമോ ഉള്ള സാഹചര്യം മിക്ക കേസുകളിലുമുണ്ട്.
കൂടുതല്‍ കേസുകൾ മലപ്പുറത്താണ്. 86. തിരുവനന്തപുരം റൂറലിലും പത്തനംതിട്ടയിലും 69 കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ റൂറലിലും എറണാകുളം സിറ്റിയിലുമാണ് കുറവ് കേസുകള്‍. 22 എണ്ണം.  

അഞ്ചുവര്‍ഷത്തിനിടയില്‍ കേസുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2020ല്‍ 3042 കേസുകളായപ്പോള്‍ 2021ല്‍ 3516 ആയി ഉയര്‍ന്നു. 2022ല്‍ 4518 കേസുകളും 2023ല്‍ 4641ഉം 2024ല്‍ 4594 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.  ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നു കുട്ടികള്‍ക്കു സംരക്ഷണം നല്‍കുന്ന നിയമം (പോക്‌സോ നിയമം) പ്രാബല്യത്തില്‍ വന്നതു 2012ലാണ്.

18 വയസില്‍ താഴെ പ്രായമുള്ള ഏതു കുട്ടിയെയും ലൈംഗികഅതിക്രമത്തിന് ഇരയാക്കുന്നവര്‍ ഇതുപ്രകാരം ശിക്ഷിക്കപ്പെടും. 
കുട്ടികള്‍ക്കെതിരെ വര്‍ധിച്ച് വരുന്ന ലൈംഗിക പീഡനങ്ങള്‍ തടയുവാനും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനും സമൂഹം മുന്നോട്ട് വരണമെന്ന് സാമൂഹികനീതി വകുപ്പ് മുന്‍ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ അഷ്റഫ് കാവില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  a day ago
No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  a day ago
No Image

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  a day ago
No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  a day ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  a day ago
No Image

'ആ വാദം ശരിയല്ല'; ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി

International
  •  a day ago
No Image

നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്

International
  •  a day ago
No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  2 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  2 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  2 days ago