HOME
DETAILS

ഇന്ന് നേരിയ വര്‍ധന; ഇന്ന് പവന്‍ സ്വര്‍ണം വാങ്ങാന്‍ എത്ര നല്‍കണം, വില ഇനി കൂടുമോ കുറയുമോ ..അറിയാം

  
Web Desk
March 26 2025 | 07:03 AM

Gold Prices Rise After Four Days of Decline

കൊച്ചി: നാല് ദിവസം സ്വര്‍ണ ഉപഭോക്താക്കള്‍ക്ക് നല്ല ദിവസമായിരുന്നു. ദിനംപ്രതി ഇടിവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വിലയില്‍ വര്‍ധനയാണ്. നേരിയതെങ്കിലും വില വര്‍ധന എപ്പോഴും ഉപഭോക്താക്കളെ ആശങ്കപ്പെടുത്താറുണ്ട്. 

ആഗോള വിപണിയില്‍ സ്വര്‍ണവില കയറിയതും ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതുമാണ് സ്വര്‍ണവില കയറാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത. മാത്രമല്ല ക്രൂഡ് ഓയില്‍ വിലയും ബിറ്റ് കോയിന്‍ വിലയും മുന്നേറ്റമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളി വിലയിലും ഇന്ന് വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

ഇന്നത്തെ വില, ഇനി വില വര്‍ധിക്കാനിടയുണ്ടോ എന്നെല്ലാമറിയാം...

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് 65560 രൂപയാണ്. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 8195 രൂപയുമായി.  18 കാരറ്റ് സ്വര്‍ണത്തിനാകട്ടെ ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 6720 രൂപയാണ് ഇന്നത്തെ വില. വെള്ളിയുടെ വിലയില്‍ ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 109 രൂപയായി. 

ALSO READ: സ്വര്‍ണമോ സ്‌റ്റോക്ക് മാര്‍ക്കറ്റോ ഏതാണ് സുരക്ഷിതമായ നിക്ഷേപം, അറിയാം 

ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3018 ഡോളറായിട്ടുണ്ട്. ഡോളര്‍ സൂചിക നേരിയ തോതില്‍ ഉയരുന്നുണ്ടെങ്കിലും 104ല്‍ തന്നെയാണ് ഇന്നുള്ളത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 85.71 ആയി ഇടിഞ്ഞിരിക്കുകയാണ് ഇന്ന്. ഡോളര്‍ സൂചികയും ഇന്ത്യന്‍ രൂപയും കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില കുറയന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 63520 രൂപയാണ് ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് .കൂടിയ നിരക്ക് 66480 രൂപയുമാണ്.


സ്വര്‍ണവില വര്‍ധിക്കുമോ കുറയുമോ
ഡോളര്‍ സൂചികയും ഇന്ത്യന്‍ രൂപയും കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യമുണ്ടായാല്‍ സ്വര്‍ണ വില കുതിച്ചുയരുമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നുണ്ട്. 

അഡ്വാന്‍സ് ബുക്കിങ് നല്ല മാര്‍ഗം
സ്വര്‍ണ വില തീര്‍ത്തും അസ്ഥിരമായി തുടരുന്ന സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ഒരു നല്ല മാര്‍ഗമാണ്. വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് നമ്മുടെ നാട്ടിലെ മിക്ക ജ്വല്ലറികളും ഈ സൗകര്യം അനുവദിക്കുന്നുണ്ട്. ഭാവിയില്‍ വില കൂടിയാലും പേടിക്കാനില്ലെന്നതാണ് ഇതിന്റെ ഗുണം. വില കൂടിയാല്‍ നാം ബുക്ക് ചെയ്യുമ്പോഴുള്ള വിലക്കും കുറഞ്ഞാല്‍ കുറഞ്ഞ വിലക്കും സ്വര്‍ണം ലഭിക്കുന്നു എന്നതാണ് അഡ്വാന്‍സ് ബുക്കിങ്ങിന്റെ ആകര്‍ഷണം. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുക നല്‍കിയോ അതല്ല നിശ്ചിത ശതമാനം നല്‍കിയോ നമുക്ക് ബുക്ക് ചെയ്യാം. മുഴുവന്‍ തുകയും നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ കാലാവധിയുണ്ടാകും. അല്ലാത്തവര്‍ക്ക് ആറുമാസം വരെയാണ് സാധാരണ അനുവദിക്കുന്ന കാലാവധി.

ALSO READ: ഇന്നും കൂടി, ഒരു കുഞ്ഞു മോതിരം വാങ്ങാന്‍ വേണം ആയിരങ്ങള്‍; എന്നാല്‍ വില കുറഞ്ഞും കിട്ടും സ്വര്‍ണം

66480 രൂപയാണ് ഈ മാസം കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. റെക്കോര്ഡ് വിലയാണ് അത്. ഇന്നത്തെ വിലയുമായി ഒത്ത് നോക്കിയാല്‍ 760 രൂപയുടെ വ്യത്യാസമാണ് വരുന്നത്. ഈ മാസം രേഖപ്പെടുത്തിയ കുറഞ്ഞ നിരക്കാകട്ടെ 63520 രൂപയാണ്.


Date Price of 1 Pavan Gold (Rs.)
1-Mar-25 Rs. 63,520(Lowest of Month)
2-Mar-25 Rs. 63,520(Lowest of Month)
3-Mar-25 Rs. 63,520(Lowest of Month)
4-Mar-25 64080
5-Mar-25 64520
6-Mar-25 64160
7-Mar-25 63920
8-Mar-25 64320
9-Mar-25 64320
10-Mar-25 64400
11-Mar-25 64160
12-Mar-25
Gold trading platform
64520
13-Mar-25 64960
14-Mar-25 65840
15-Mar-25 65760
16-Mar-25 65760
17-Mar-25 65680
18-Mar-25 66000
19-Mar-25 66320
20-Mar-25 Rs. 66,480(Highest of Month)
21-Mar-25 66160
22-Mar-25 65840
23-march-25 65840
24-Mar-25 65720
25-Mar-25 
 Yesterday Rs. 65,480
26-Mar-25
Today »    Rs. 65,560

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  2 days ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  2 days ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago