HOME
DETAILS
MAL
പള്ളിയില്‍ നിന്നു പണം കവര്‍ന്നു
backup
September 04 2016 | 00:09 AM
നിലമ്പൂര്‍: കോവിലകം റോഡില്‍ മസ്ജിദുല്‍ ജീലാനിയില് നേര്‍ച്ചപ്പെട്ടി പൊളിച്ച് പണം കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ഷട്ടറിന്റെ പൂട്ടും പ്രധാന വാതിലിന്റെ പൂട്ടും തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. ജനലിന്റെ ചില്ലുകള്‍ ഇളക്കിമാറ്റിയ നിലയിലാണ്. 20000 രൂപയോളം നഷട്പ്പെട്ടതായാണ് സൂചന. വിരലടയാള വിദഗ്ധര്‍ തെളിവെടുത്തു. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."