തിരൂര്‍ താലൂക്ക് വികസനസമിതി യോഗതീരുമാനം
അനധികൃത കടവുകള്‍ അടച്ചുപൂട്ടും; റഗുലേറ്റര്‍ കം ബ്രിഡ്ജ് പരിസരത്തെ മണല്‍വേട്ട തടയും
തിരൂര്‍: തിരുനാവായ, തൃപ്രങ്ങോട് പഞ്ചായത്തുകളിലെ എല്ലാ അനധികൃത കടവുകളും അടച്ചുപൂട്ടാനും കൂട്ടായി റഗുലേറ്റര്‍ കം ബ്രിഡ്ജ് പരിസരത്തെ മണല്‍വേട്ട തടയാനും തിരൂര്‍ താലൂക്ക് വികസന സമിതി യോഗതീരുമാനം. തഹസില്‍ദാര്‍ അന്‍വര്‍ സാദത്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് കര്‍ശന നടപടിക്കു തീരുമാനമായത്.
ഇതിനു പുറമേ പെന്‍ഷന്‍ ഗുണഭോക്താവ് മരണപ്പെട്ടാല്‍ മരണ തിയതിവരെയുള്ള പെന്‍ഷന്‍ അവകാശികള്‍ക്ക് അനുവദിക്കണമെന്നും വികസന സമിതി നിര്‍ദേശിച്ചു. കൊടക്കലില്‍ ഏഴു വര്‍ഷം മുന്‍പു പട്ടയം ലഭിച്ച 16 കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ അടിയന്തര നടപടിയെടുക്കണമെന്നും തിരൂര്‍ - താനൂര്‍ റോഡ് ഉടന്‍ അറ്റകുറ്റപ്പണി നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
തൃപ്രങ്ങോട് കമ്മുക്കില്‍ മണലെടുക്കുന്നതിനായി സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മിച്ച ഗേറ്റ് നീക്കം ചെയ്യുക, ബസുകളില്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരേ നടപടിയെടുക്കുക, പൊതുജനങ്ങളില്‍നിന്നു ലക്ഷങ്ങള്‍ തട്ടി മുങ്ങുന്ന പണമിടപാടുകാരെ പിടികൂടാന്‍ കര്‍ശന നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
സി.എം.ടി ബാവ അധ്യക്ഷനായി. രാഹുല്‍ രാജേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ മധുസൂദനന്‍, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് കുമാരന്‍, പി. കുഞ്ഞിമൂസ, ചേമ്പര്‍ പ്രസിഡന്റ് പി.എ ബാവ, സെക്രട്ടറി പി.പി അബ്ദുറഹ്മാന്‍, എ.എം.വി.ഐ മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."