എലികളെ ഇനി തുരത്തി ഓടിക്കാം...! ഈ വിദ്യ മാത്രം പ്രയോഗിച്ചാല്‍ മതി
എലിയുടെ ശല്യം എല്ലാവര്‍ക്കും ഭയമുണ്ടാക്കുന്നതും അസ്വസ്ഥതയുമാണ്. എലികള്‍ക്ക് എവിടെ വേണമെങ്കിലും ഒളിച്ചിരിക്കാനും ഓടിഒളിക്കാനും കഴിയും. മാത്രമല്ല നമ്മുടെ വസ്ത്രങ്ങളും ഭക്ഷണങ്ങളുമെല്ലാ എലി നശിപ്പിക്കുകയും ചെയ്യും. ഇത് രോഗങ്ങള്‍ വരാനും ഇടയാക്കും. എലിയുടെ മലവിസര്‍ജനത്തിലൂടെ എലിപ്പനി വരാനും കാരണമാകുന്നു. റാറ്റ് ട്രാപ്പുകള്‍ ഉണ്ടെങ്കിലും പ്രകൃതിദത്തമായി തന്നെ ഇവ തുരത്താവുന്നതാണ്. എലികളെ ഓടിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍
കുരുമുളകു പൊടി
കുരുമുളക് പൊടിയുടെ രൂക്ഷഗന്ധത്തെ എലികള്‍ ഇഷ്ടപ്പെടുന്നില്ല. ഇത് എലികളുടെ ശ്വസിക്കുമ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെടുന്നതാണ്. അതുകൊണ്ട് എലി വരാന്‍ സാധ്യതയുള്ളിടത്തെല്ലാം കുരുമുളകു പൊടി വിതറിക്കൊടുക്കാം. ശ്രദ്ധിക്കുക.വീടിന്റെ ഉള്ളില്‍ വിതറുമ്പോള്‍ അത് നമുക്കും പ്രയാസമാവരുത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ചു ചെയ്യുക.

ഉള്ളി
എലികളെ തുരത്താന്‍ ബെസ്റ്റാണ് ഉള്ളി. ഉള്ളിയുടെ രൂക്ഷമായ ഗന്ധം എലികള്‍ക്ക് സഹിക്കാന്‍ പറ്റില്ല.അതുകൊണ്ട് എലി വരാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ഉള്ളികഷണങ്ങള്‍ വയ്ക്കാന്‍ മറക്കാതിരിക്കുക. എന്നാല്‍ ഇവ ചീഞ്ഞു പോവാന്‍ സാധ്യതയുള്ളത് കൊണ്ട് ഇടയ്ക്കിടെ ഇത് മാറ്റി മാറ്റി വയ്ക്കണം.
വെളുത്തുള്ളി
വെളുത്തിയും ഗ്രാമ്പുവും ഉണ്ടെങ്കില്‍ എലിയെ ഓടിക്കാന്‍ എളുപ്പമാണ്. വെളുത്തുള്ളിയില്‍ കുറച്ച് വെള്ളമൊഴിച്ച് ജ്യൂസെടുക്കുക. ഇത് എലിവരാന്‍ സാധ്യതയുള്ളിടത്ത് ഒഴിക്കാവുന്നതാണ്. പല്ലിയും പാറ്റയുമൊക്കെ ഇതുകാരണം പരിസരത്തേക്ക് അടുക്കില്ല.
ബേ ഇലകള്‍
ബേ ഇലകള്‍ എലികളെ ആകര്‍ഷിക്കുന്നവയാണ്. കാരണം ഇത് കണ്ടാല്‍ എലികള്‍ കഴിക്കുകയും കഴിച്ചു കഴിഞ്ഞാല്‍ അവയ്ക്കു ശ്വാസം മുട്ടുകയും ചെയ്യും. കുറച്ചു സമയം കഴിയുമ്പോള്‍ അവ ചത്തു പോവുന്നതാണ്. നിങ്ങളുടെ വീടിനു ചുറ്റും ബേ ഇലകള്‍ ഇട്ടാല്‍ മതിയാകും.
Rats can be a significant nuisance, causing discomfort and posing health risks by contaminating food, damaging property, and spreading diseases. They can easily hide and scurry around homes, and their droppings can lead to diseases like rat fever.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."