HOME
DETAILS

ശബരിമല സ്ത്രീ പ്രവേശനം സ്ത്രീകൾ എതിർത്തത് വലിയ വൈരുധ്യം സൃഷ്ടിച്ചു; ചൂണ്ടിക്കാട്ടി ഹൈക്കോടതി

  
Sudev
April 05 2025 | 02:04 AM

Womens opposition to Sabarimala womens entry created a huge controversy points out High Court

കൊച്ചി:ശബരിമല കേസിലെ സുപ്രീംകോടതി ഉത്തരവ് കേരളത്തിലെ സ്ത്രീകളുടെ മുന്നേറ്റത്തിന് പുതിയൊരു മാനം നൽകിയെന്ന് ഹൈക്കോടതി. എന്നാൽ ഈ ഉത്തരവിനെ സ്ത്രീകൾ എതിർത്തത് സ്ത്രീകളുടെ മുന്നേറ്റത്തിലെ വൈരുധ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ മുന്നേറ്റത്തിൽ പൊതു ഇടങ്ങളിൽ വലിയ പുരോഗതിയുണ്ട് എന്നും എന്നാൽ സ്വകാര്യ ഇടങ്ങളിൽ ഇത്തരത്തിൽ ഒരു മാറ്റം സംഭവിച്ചിട്ടില്ല എന്നും വീട്ടിൽ നിന്നും ആയിരിക്കണം മാറ്റങ്ങൾ തുടങ്ങേണ്ടത് എന്നും കോടതി അഭിപ്രായപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹര്ജി പരിഗണിക്കുന്നതിനിടെആയിരുന്നു കോടതിയുടെ ഈ അഭിപ്രായം. ജസ്റ്റിസ് ഡോക്ടർ എകെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സിഎസ് സുധയും അടങ്ങിയ ഡിവിഷൻ ബെഞ്ചായിരുന്നു ഹര്ജി പരിഗണിച്ചിരുന്നത്.

പൊതു ഇടങ്ങളിലെ സ്ത്രീകളുടെ മുന്നേറ്റത്തിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ടെന്നും മതവും ജാതീയപരവുമായ അടിച്ചമർത്തലുകൾക്കെതിരായ പോരാട്ടങ്ങൾക്ക് ഒപ്പം സ്ത്രീകൾക്ക്‌ നേരെയുള്ള അടിച്ചമർത്തലുകൾക്കെതിരെയും വലിയ മുന്നേറ്റങ്ങൾ ഉണ്ടായി.

ഇതിന്റെ എല്ലാം മുൻനിരയിൽ ഉണ്ടായിരുന്നത് സ്ത്രീകൾ ആയിരുന്നു. എന്നാൽ വീടുകളിലും മതങ്ങളിലും എത്തുമ്പോൾ അവിടെ കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടായെന്ന് പറയാൻ സാധിക്കില്ലെന്നും സ്ത്രീശക്തിയെ അവർ തന്നെ തിരിച്ചറിയണമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

Womens opposition to Sabarimala womens entry created a huge controversy points out High Court



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ചേര്‍ത്ത മധുര പലഹാരങ്ങള്‍ വിറ്റു; 15 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്

uae
  •  18 hours ago
No Image

രണ്ടാം ടെസ്റ്റിലും മിന്നലായി ജെയ്‌സ്വാൾ; ഇന്ത്യൻ നായകനെയും വീഴ്ത്തി മുന്നോട്ട്

Cricket
  •  18 hours ago
No Image

സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവര്‍  ഒഴിവ്; 1.80 ലക്ഷം രൂപ വരെ ശമ്പളം

Saudi-arabia
  •  19 hours ago
No Image

സഞ്ജുവിന് ആ ഇതിഹാസ താരത്തിന്റെ പകരക്കാരനാവാൻ സാധിക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  19 hours ago
No Image

ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം; വിശദമായ ചോദ്യം ചെയ്യലിൽ മകളെ കൊന്നത് താനെന്ന് അച്ഛൻ 

Kerala
  •  19 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം: ഡോ. ഹാരിസിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ

Kerala
  •  19 hours ago
No Image

കോടതിയലക്ഷ്യ കേസിൽ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്

International
  •  20 hours ago
No Image

അച്ഛന്‍ പത്ത്മിനിറ്റ് നേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന 13 വയസുകാരി മകള്‍; മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍

Kerala
  •  20 hours ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യൻ സിം ഇല്ലാതെ വിദേശ നമ്പർ വഴി യുപിഐ ഉപയോഗിച്ച് നാട്ടിലേക്ക് എളുപ്പം പണമയക്കാം

Tech
  •  20 hours ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: അന്തിമ തീരുമാനം ജൂലൈ 9ന് മുമ്പ് പ്രതീക്ഷിക്കാം; ഡൊണാൾഡ് ട്രംപ്

International
  •  21 hours ago