
കാസ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ മുസ്‌ലിം വിദ്വേഷം വളര്‍ത്തുന്നു: സജി ചെറിയാന്‍; മുസ്‌ലിം ലീഗ് വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയെന്നും മന്ത്രി

തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ ക്രിസ്ത്യന്‍ സമൂഹത്തില്‍ മുസ്ലിം വിരോധം വളര്‍ത്തുന്നുവെന്ന പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. കാസയുടെ പ്രവര്‍ത്തനം ആര്‍.എസ്.എസ് പിന്തുണയോടെയാണെന്നും മന്ത്രി തുറന്നടിച്ചു. പുന്നപ്ര വയലാര്‍ സമരഭൂമിയില്‍ പി.കെ. ചന്ദ്രാനന്ദന്‍ 11-ാം ചരമവാര്‍ഷിക ദിനവുമായി ബന്ധപ്പെട്ട പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'കാസ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ മുസ്‌ലിം വിദ്വേഷം വളര്‍ത്തുന്നു തനി മുസ്‌ലിം വിരുദ്ധമായ പ്രചരണവുമായാണ് നടക്കുന്നത്. ആര്‍.എസ്.എസിന്റെ പിന്‍ബലത്തോട് കൂടി കേരളത്തിലെ ക്രൈസ്തവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന കാസയുടെ രാഷ്ട്രീയം ഈ കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിനിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ്. ഇവരെല്ലാം കൂടി ചേര്‍ന്ന് ഈ കേരളത്തെ വിഴുങ്ങുകയാണ്. ഇതിന് എല്ലാവിധ പിന്തുണയും സതീശനും സംഘവും നല്‍കുന്നു. നിലമ്പൂര്‍ തെരഞ്ഞെടുപ്പിലടക്കം ഇത് കണ്ടതാണ്. - ചെറിയാന്‍ പറഞ്ഞു. അടുത്ത കാലത്ത് ഒരു ക്രിസ്ത്യന്‍ പുരോഹിതന്റെ ഫോണ്‍ കാണാനിടയായെന്നും അതില്‍ മുസ്ലിം വിരുദ്ധ മെസ്സേജുകളാണ് കൂടുതലായും വരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മുസ്‌ലിം ലീഗിനെതിരേയും അദ്ദേഹത്തിന്റെ സംസാരത്തില്‍ പരാമര്‍ശമുയര്‍ന്നു. കേരളത്തില്‍ വലിയ തരത്തിലുള്ള ഭിന്നിപ്പിന്റെ രാഷ്ട്രീയം വളര്‍ന്നു വരുന്നു. ഒരു കൂട്ടര്‍ സുംബ ഡാന്‍സിനെതിരായി. ഒരു കൂട്ടര്‍ ജാനകി സിനിമക്കെതിരായി വിദ്വേഷത്തിന്റേയും പകയുടേയും തെറ്റായ കാഴ്ചപ്പാടുകളും ധാരണകളും സമൂഹത്തില്‍ എത്തിക്കുന്നതിന് ബോധപൂര്‍വ്വം ശ്രമിക്കുന്നു. കേരളത്തിലെ പ്രതിപക്ഷം ധാര്‍മികമായ നിലപാട് പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. അത് പരിശോധിക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത്. ആരുടെ നിലപാട് സംരക്ഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞുകൊണ്ടിരിക്കുന്നത്' സജി ചെയറിയാന്‍ ചോദിച്ചു.
മുസ്‌ലിം ലീഗിന്റെ സഹായത്തോടെയാണ് കോണ്‍ഗ്രസ് ജയിക്കുന്നതെന്നും പാര്‍ട്ടിയെ മുസ്‌ലിം ലീഗ് എന്നു പറയുന്ന ഒരു വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാര്‍ട്ടി വിഴുങ്ങിക്കൊണ്ടിരിക്കുകയാണെനനും സജി ചെറിയാന്‍ പറഞ്ഞു. കാസര്‍കോട് എം.പിയുടെ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ഡോക്ടര്‍ ഹാരിസിനേയും മന്ത്രി വിമര്‍ശിച്ചു. ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ച പ്രവര്‍ത്തിയല്ല ഹാരിസ് ചെയ്തത്. തിരുത്തിയത് നല്ല ഇടപെടല്‍. ആരോഗ്യ മന്ത്രി എന്ന നിലയില്‍ വീണ ജോര്‍ജിന്റെത് മികച്ച പ്രവര്‍ത്തനമാണെന്നും സര്‍ക്കാര്‍ ആശുപത്രികളെക്കാള്‍ മോശം രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ സംസ്ഥാനത്തുണ്ടെന്നും സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി.
Kerala Minister Saji Cherian has accused the Christian organization CAS of promoting anti-Muslim sentiments within the Christian community with alleged backing from the RSS. Speaking at an event commemorating PK Chandranandan, Cherian warned of attempts to divide minority communities in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 11 hours ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 11 hours ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 11 hours ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 12 hours ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 12 hours ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 12 hours ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 13 hours ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 13 hours ago
ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 13 hours ago
ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം
oman
• 13 hours ago
ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും
uae
• 13 hours ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 14 hours ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 14 hours ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 14 hours ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 15 hours ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന് റോഡുകള്‍ അടച്ചിടും
uae
• 16 hours ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 16 hours ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 16 hours ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 15 hours ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 15 hours ago
ലോക രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 15 hours ago