HOME
DETAILS

എമ്പുരാനില്‍ പകപോക്കല്‍? ഗോകുലം ഗോപാലന് പിന്നാലെ പൃഥ്വിരാജിനും നോട്ടിസ്

  
Farzana
April 05 2025 | 05:04 AM

ED Notice to Actor Prithviraj Following Probe Against Empuraan Producer Gokulam Gopalan

കോഴിക്കോട്/ചെന്നൈ: ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം 'എമ്പുരാ'ന്‍ സിനിമക്കെതിരേ രംഗത്തുവന്നതിനു പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനെതിരായ ഇ.ഡി നടപടികള്‍ക്ക് പിന്നാലെ പൃഥ്വിരാജിനും കുരുക്ക്. പൃഥ്വി രാജിന് ആദ്യ വകുപ്പ് നോട്ടിസ് അയച്ചു. എല്ലാ രേഖകളുമായും നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.  മൂന്ന് സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. 

കഴിഞ്ഞ ദിവസമാണ് ഗോകുലം ഗോപാലനെതിരായ നടപടിയുണ്ടായത്. അദ്ദേഹത്തെ ചോദ്യം ചെയ്ത ഇ.ഡി. ഗോകുലം സ്ഥാപനങ്ങളില്‍ കേരളത്തിലടക്കം അഞ്ചിടത്ത് ഇ.ഡി പരിശോധന നടത്തിയിരുന്നു.

ALSO READ: 'നിങ്ങൾ ആരാണ് ? ഉത്തരം പറയാൻ സൗകര്യമില്ല' മാധ്യമങ്ങൾക്കെതിരെ ക്ഷുഭിതനായി സുരേഷ് ഗോപി

കോഴിക്കോട്ടും ചെന്നെയിലുമാണ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തത്. 1,000 കോടി രൂപയുടെ ഫെമ ലംഘനമെന്ന മറയിലാണ് നടപടി. ഇന്നലെ രാവിലെ ചെന്നൈ കോടമ്പാക്കത്തെ ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫൈനാന്‍സ്, നീലന്‍കരൈയിലെ വസതി എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. പത്തംഗം സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. രാവിലെ 11.30 ഓടെയാണ് കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഇ.ഡി സംഘം കോഴിക്കോട് അരയിടത്ത് പാലത്തെ കോര്‍പറേറ്റ് ഓഫിസിലെത്തിയത്. പരിശോധന 2.30 വരെ നീണ്ടു. ഓഫിസിലുണ്ടായിരുന്ന ഗോകുലം ഗോപാലനെ ചോദ്യം ചെയ്തു.

അതേസമയം ഇന്നലെ രാവിലെ ഗോകുലം ഗോപാലന്‍ ഡയരക്ടര്‍മാരുടെ യോഗം വിളിച്ചിരുന്നു. അതിനിടെയാണ് ഇ.ഡി പരിശോധന. കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫിസിലും ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലും സംഘം പരിശോധന നടത്തി. തുടര്‍ന്നായിരുന്നു ചോദ്യം ചെയ്തത്. വടകരയിലെ വസതിയിലും പരിശോധന നടന്നതായാണ് വിവരം.

സംസ്ഥാന പൊലിസിന്റെ സഹായം തേടാതെ സെന്‍ട്രല്‍ റിസര്‍വ് പൊലിസിന്റെ അകമ്പടിയോടെയാണ് ഇ.ഡി പരിശോധനക്കെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപമായി വന്നിട്ടുണ്ടെന്നും ഉറവിടം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നുമാണ് ഇ.ഡി നല്‍കുന്ന വിവരം. വിദേശനാണയ വിനിമയ ചട്ടം (ഫെമ), കള്ളപ്പണം വെളുപ്പിക്കല്‍ നിയമം എന്നിവ പ്രകാരമാണ് അന്വേഷണം നടത്തിയത്. എന്നാല്‍ വിവരങ്ങള്‍ ഇ.ഡി പുറത്തുവിട്ടിട്ടില്ല.

സിനിമയ്ക്കെതിരെ സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണിയുയര്‍ന്നിരുന്നു. സിനിമയ്ക്കെതിരെ നടന്ന വിദ്വേഷ പ്രചാരണം പാര്‍ലമെന്റിലടക്കം പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെയാണ് പരിശോധനയുമായി ഇ.ഡി രംഗത്തെത്തിയത്.

 

After Enforcement Directorate (ED) actions against 'Empuraan' producer Gokulam Gopalan, actor Prithviraj receives a notice in connection with payments related to three films. He has been asked to appear in person with all relevant documents.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  3 days ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  3 days ago
No Image

ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്

Cricket
  •  3 days ago
No Image

പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു

International
  •  3 days ago
No Image

രോഹിത്തും കോഹ്‌ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി

Cricket
  •  3 days ago
No Image

'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്‍

Kerala
  •  3 days ago