ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ വഖഫ് ബില്ലിൽ ഒപ്പുവച്ച് രാഷ്ട്രപതി ദ്രൗപതി മുർമു
ന്യൂഡല്‍ഹി: വഖഫ് ബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു വഖഫ് നിയമഭേദഗതി ബില്ലില്‍ ഒപ്പുവെച്ചത്. ഇതോടെ ഈ ബില്ല് ഔദ്യോഗികമായി നിയമമായി മാറി.
ലോക്‌സഭയും രാജ്യസഭയും ഈ ബില്ല് പാസാക്കിയതിന് ശേഷമാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. അര്‍ദ്ധരാത്രിക്കപ്പുറം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ലോക്‌സഭയില്‍ 232 നെതിരേ 288 വോട്ടുകള്‍ക്കാണ് വഖ്ഫ് ബില്‍ പാസായത്. രാജ്യസഭയില്‍ 128 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര്‍ ബില്ലിനെ എതിര്‍ത്തു.
മുസ്ലീം വ്യക്തിനിയമ ബോര്‍ഡും മുസ്‌ലിം ലീഗും ബില്ലില്‍ ഒപ്പിടരുതെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും, ഇത് നിരാകരിക്കപ്പെട്ടു. ബില്ലിനെതിരെ സുപ്രീം കോടതിയില്‍ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹരജി നല്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ഈ നീക്കത്തിനിടയിലാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്.
President Droupadi Murmu has signed the Waqf Bill, sparking widespread controversy and protests. The bill's passage has ignited heated debates, with critics expressing concerns over its implications
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."