വയനാട്ടിലേക്ക് ഇനി പറന്നെത്താം; കോഴിക്കോട്-വയനാട് റോപ്പ്‌വേ പദ്ധതി വരുന്നു
തിരുവനന്തപുരം: വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റോപ്പ്‌വേ പദ്ധതി വരുന്നു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാൻ കെഎസ്ഐഡിസിക്ക് സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. 100 കോടിയിലധികം ചെലവിട്ടാണ് റോപ്പ്‌വേ പദ്ധതി നടപ്പിലാക്കുന്നത്. അടിവാരം മുതൽ ലക്കിടി വരെ 3.67 കിലോ മീറ്റർ ദൂരത്തിലാണ് റോപ്പ്‌വേ ഒരുക്കുക. ചുരത്തിൽ ഏകദേശം രണ്ട് ഹെക്ടർ വനഭൂമിക്ക് മുകളിലൂടെയാണ് റോപ്പ്‌വേ ഉണ്ടാവുക.
കാഴ്ചകൾ കണ്ടുകൊണ്ട് ഒരു വശത്തേക്കുള്ള യാത്ര പൂർത്തിയാക്കാൻ 15 മിനിറ്റ സമയം മതി. ഇതിനായി മൂന്ന് കിലോമീറ്റർ യാത്ര ചെയ്താൽ മതി. ചുരത്തിലൂടെ അടിവാരം മുതൽ ലക്കിടി വരെ കുഞ്ഞത് 40 മിനിറ്റ് വരെ യാത്ര ചെയ്യേണ്ടതുണ്ട്. ഒരേസമയം ആറ് ആളുകൾക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന എസി കേബിൾ കാറുകൾ ആയിരിക്കും റോപ്പ്‌വേയിൽ ഉണ്ടായിരിക്കുക. മണിക്കൂറിൽ 400 ആളുകൾക്ക് ഇതിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനായി ലക്കിടിക്കും അടിവാരത്തിനും ഇടയിൽ 40 ടവറുകൾ നിർമ്മിക്കേണ്ടിവരും. സുൽത്താൻ ബത്തേരിയിൽ നിന്നും ലക്കിടി വരെയും കോഴിക്കോടിൽ നിന്നും അടിവാരം വരെയും ബസ് സർവീസുകളും ഏർപ്പെടുത്തും. ഇതിനോടകം തന്നെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാങ്കേതിക അനുമതികൾ എല്ലാം തന്നെ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ റോപ്പ്‌വേ ആയും ഇത് മാറും.
രണ്ട് വർഷം മുമ്പ് ചേർന്ന സംസ്ഥാന ഏക ജാലക ക്ലിയറൻസ് ബോർഡ് യോഗത്തിൽ വെസ്റ്റേൺ ഘാട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ പദ്ധതിയെക്കുറിച്ചുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇതിനു പിന്നാലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ പഠിച്ച ശേഷം പിപിപി മോഡലിൽ പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ എംഡിക്ക് നിർദ്ദേശം നൽകുകയായിരുന്നു. 2024ൽ ചീഫ് സെക്രട്ടറി തലത്തിൽ നടന്ന ചർച്ചയിൽ പദ്ധതിയുടെ ലോവർ ടെർമിലനായി ഒരു ഏക്കർ ഭൂമി നൽകാൻ തയ്യാറായെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് സർക്കാർ പദ്ധതി നടപ്പാക്കാനായി കെഎസ്‌ഐഡിസിക്ക് അനുമതി നൽകിയത്.
A Ropeway project connecting Wayanad and Kozhikode districts is coming up The ropeway will be constructed over a distance of 367 km from Adivaram to Lakkidi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."