HOME
DETAILS

വഞ്ചനാ കേസിൽ പ്രതിയായ ഇന്ത്യൻ പൗരനെ നാടുകടത്തി യുഎഇ

  
Web Desk
November 15, 2025 | 1:41 PM

indian citizen deported from uae after conviction in fraud case

ദുബൈ/ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ രജിസ്റ്റർ ചെയ്ത വഞ്ചന, ക്രിമിനൽ ഗൂഢാലോചന കേസിൽ പ്രതിയായ ഇന്ത്യൻ പൗരനെ നാടുകടത്തി യുഎഇ. സിബിഐയുടെ നേതൃത്വത്തിൽ നടത്തിയ ഏകോപിത നീക്കത്തിനൊടുവിലാണ് പ്രതിയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്.

ഇന്റർപോൾ ചാനലുകൾ വഴി യുഎഇയിൽ വെച്ച് കണ്ടെത്തിയ ജഗദീഷ് പുനേതയെ ഇന്ത്യൻ അധികാരികൾക്ക് കൈമാറിയതായി സിബിഐ നവംബർ 'എക്‌സി'ൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ സ്ഥിരീകരിച്ചു. പിത്തോറഗഡ് പൊലിസ് സ്റ്റേഷനിലെ എഫ്‌ഐആർ നമ്പർ 239/2021-ൽ പുനേതയുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇയാൾ ഇന്ത്യ വിടുകയായിരുന്നു. ഉത്തരാഖണ്ഡ് പൊലിസിന്റെ അഭ്യർത്ഥനപ്രകാരം മെയ് 6-ന് ഇന്റർപോൾ ഇയാൾക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇന്റർപോളിലെ ഇന്ത്യയുടെ പ്രതിനിധി എന്ന നിലയിൽ സിബിഐ, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, യുഎഇയിലെ നിയമ നിർവ്വഹണ ഏജൻസികൾ എന്നിവയുമായി ചേർന്ന് നടത്തിയ ശ്രമങ്ങളാണ് പുനേതയെ കണ്ടെത്താനും തടങ്കലിൽ വെക്കാനുമുള്ള നടപടികൾ എളുപ്പമാക്കിയത്. ഉത്തരാഖണ്ഡ് പൊലിസിലെ  ഒരു സംഘം യുഎഇയിലേക്ക് പോവുകയും നവംബർ 13 ന് പുനേതയെ ന്യൂഡൽഹിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.

ക്രിമിനൽ ഗൂഢാലോചനയും വഞ്ചനയും ഉൾപ്പെട്ട മറ്റൊരു കേസിൽ സിബിഐ അന്വേഷിച്ചിരുന്ന മണകണ്ഠത്തിൽ തെക്കേതിൽ എന്ന ഷീല കല്ല്യാണിയെ ഒക്ടോബറിൽ സഊദി അധികൃതർ നാടുകടത്തിയിരുന്നു.

'ഭാരത്പോൾ' പ്ലാറ്റ്‌ഫോം വഴി ഇന്ത്യ പിന്തുണയ്ക്കുന്ന ഇന്റർപോൾ സംവിധാനങ്ങൾ ലോകമെമ്പാടുമുള്ള ഏജൻസികൾക്ക് ഒളിച്ചോടിയവരെ കണ്ടെത്താൻ സഹായിക്കുന്നുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടി. ഇന്റർപോളുമായുള്ള സഹകരണത്തിലൂടെ സമീപ വർഷങ്ങളിൽ 150-ലധികം കുറ്റവാളികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതായി സിബിഐ അറിയിച്ചു.

an indian national convicted in a fraud case has been deported from the uae following legal procedures. authorities confirmed that the individual faced strict action under uae laws, which enforce zero tolerance toward financial crimes and protect public trust.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാടും നഗരവും യു.ഡി.എഫ്  പടയോട്ടം; ഭരണവിരുദ്ധ വികാരം നിഴലിച്ചു; വോട്ടുചോർച്ചയിൽ അമ്പരന്ന് സി.പി.എം

Kerala
  •  17 hours ago
No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  a day ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  a day ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  a day ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  a day ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  a day ago