പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: ചെർപ്പുളശ്ശേരി പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ (എസ്.എച്ച്.ഒ) പൊലിസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി സിഐ ബിനു തോമസ് (52) ആണ് മരിച്ചത്.
വൈകുന്നേരത്തോടെ സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് ബിനു തോമസിനെ ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ആറുമാസം മുമ്പാണ് ബിനു തോമസ് സ്ഥലംമാറ്റമായി ചെർപ്പുളശ്ശേരി പൊലിസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായി ചുമതലയേറ്റത്. എസ്.എച്ച്.ഒയുടെ അപ്രതീക്ഷിത മരണം പൊലിസ് സേനാംഗങ്ങൾക്കിടയിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
Cherpulassery SHO Binu Thomas, 52, was found dead, hanging in his police quarters in Palakkad. He had transferred to the station six months ago. The cause of death is yet to be determined.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."