HOME
DETAILS

ഇ-ട്രാന്‍സിറ്റ് വിസ 18 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് പരിമിതപ്പെടുത്തി സഊദി അറേബ്യ

  
Web Desk
April 07 2025 | 16:04 PM

Saudi Arabia limits e-transit visas to travelers from 18 countries

റിയാദ്: ഇസ്റ്റോപ്പ് ഓവര്‍ വിസ എന്നറിയപ്പെടുന്ന ഇലക്ട്രോണിക് ട്രാന്‍സിറ്റ് വിസ 18 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്കു മാത്രമായി പരിമിതപ്പെടുത്തി സഊദി അറേബ്യ. കെയ്‌റോ 24ാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. 

പുതുക്കിയ നയപ്രകാരം സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഗ്രൂപ്പ് എയില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നോ അല്ലെങ്കില്‍  ഈ രാജ്യങ്ങളില്‍ നിന്നോ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് മാത്രമേ വിസ അനുവദിക്കൂ.

ഗ്രൂപ്പ് എ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 18 രാജ്യങ്ങളുടെ പട്ടിക: 

കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഓസ്ട്രിയ, സൈപ്രസ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം, ചൈന (ഹോങ്കോങ്ങും മക്കാവുവും ഉള്‍പ്പെടെ), മലേഷ്യ, മാലിദ്വീപ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, തുര്‍ക്കി, മൗറീഷ്യസ്.

ഈ രാജ്യങ്ങളിലൊന്നില്‍ നിന്ന് പുറപ്പെടുന്നതോ അല്ലെങ്കില്‍ അവിടേക്ക് പോകുന്നതോ ആയ വിമാന യാത്രക്കാര്‍ക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ എന്ന് ഔദ്യോഗിക വൃത്തങ്ങളോട് അടുത്ത ഒരാള്‍ കെയ്‌റോ 24നോട് പറഞ്ഞു.

വിസ പ്രക്രിയ കൂടുതല്‍ സുഗമമാക്കുന്നതിനും വ്യക്തമായി നിര്‍വചിക്കപ്പെട്ട യാത്രാ രീതികളുള്ള യാത്രക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് നയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ പുതുക്കിയ വിസ ചട്ടങ്ങള്‍ പാലിക്കുന്നതും വിശ്വാസ്യത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് ഈ വ്യവസ്ഥ നടപ്പിലാക്കുന്നത്.

Saudi Arabia has restricted e-transit visas, limiting availability to travelers from 18 specific countries. This move aims to streamline entry procedures and enhance security while catering to the needs of eligible international passengers transiting through Saudi airports.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  3 days ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  3 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  3 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  3 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  3 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago