HOME
DETAILS

കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ സർക്കാർ; അധ്യാപകർക്ക് പരിശീലനം നൽകും

  
April 09, 2025 | 2:50 AM

Govt to provide sex education to children Teachers will be trained

തിരുവനന്തപുരം:  സംസ്ഥാനത്ത് പോക്‌സോ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ  സ്‌കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ ഒരുങ്ങി സർക്കാർ.  പ്രൊജക്ട് എക്‌സ് എന്ന പേരിൽ വരുന്ന അധ്യയന വർഷം മുതലുള്ള  പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പിലാക്കുന്നത്. ഇതിനായി തിരുവനന്തപുരത്ത് നിന്നുള്ള 1,000 ലോവർ - അപ്പർ പ്രെമറി സ്‌കൂൾ അധ്യാപകർക്ക് ലൈംഗിക വിദ്യാഭ്യാസത്തിൽ പരിശീലനം നൽകും.

സർക്കാർ - എയ്ഡഡ് സ്‌കൂളുകളിൽ നിന്നുള്ള 500 വീതം  അധ്യാപകർക്കാണ് പരിശീലനം നൽകുക. സംസ്ഥാനത്തെ ഭൂരിഭാഗം അധ്യാപകർക്കും മതിയായ പരിശീലനവും ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് അവശ്യ അറിവും ഇല്ലെന്ന് അടുത്തിടെ നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയിരുന്നു. അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനത്തിൽ പ്രൊജക്ട് എക്‌സ് ഉൾപ്പെടുത്താനുള്ള തീരുമാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. 

ദുരുപയോഗ സംഭവങ്ങൾ തിരിച്ചറിയാനും തടയാനും പ്രതികരിക്കാനും കഴിയുന്ന തരത്തിൽ കുട്ടികളെ പ്രാപതരാക്കുക എന്നതാണ് പ്രൊജക്ട് എക്‌സ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ സ്പർശനങ്ങളെക്കുറിച്ചും അടിസ്ഥാന ശുചിത്വത്തെക്കുറിച്ചും പ്രായത്തിനനുസരിച്ചുള്ള രീതിയിൽ കുട്ടികളെ ബോധവൽക്കരിക്കും.  മാനസികാരോഗ്യം കേന്ദ്രീകരിച്ചുള്ള സമഗ്രമായ നാല് ഭാഗങ്ങളുള്ള ഒരു മൊഡ്യൂൾ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Govt to provide sex education to children Teachers will be trained



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ വെടിനിർത്തലിന് ശേഷം മാത്രം അധിനിവേശ സേന കൊലപ്പെടുത്തിയത് 28 പേരെ; തുടർച്ചയായി കരാർ ലംഘിച്ച് ഇസ്‌റാഈൽ; 

International
  •  a month ago
No Image

ഡൽഹിയിൽ എംപിമാർ താമസിക്കുന്ന കെട്ടിടത്തിൽ വൻതീപിടുത്തം; ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ തീയണക്കാൻ ശ്രമം തുടരുന്നു 

National
  •  a month ago
No Image

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

അവന്‌ റൊണാൾഡോയുടെ ലെവലിലെത്താം, എന്നാൽ ആ താരത്തിന്റെ അടുത്തെത്താൻ പ്രയാസമാണ്: മുൻ പിഎസ്ജി താരം

Football
  •  a month ago
No Image

ആർഎസ്എസ് വേഷമണിഞ്ഞ് രക്തത്തിൽ കുളിച്ച് പുറംതിരിഞ്ഞ് നിന്ന് വിജയ്; കരൂർ അപകടത്തിൽ ഡിഎംകെയുടെ രൂക്ഷ വിമർശനം

National
  •  a month ago
No Image

2026 ജെ.ഇ.ഇ മെയിൻ; അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ മാതാവിന്റെ പേരുള്ള ആധാർ കാർഡ് മതി

Kerala
  •  a month ago
No Image

സച്ചിനെ മറികടക്കാൻ വേണ്ടത് 'ഡബിൾ' സെഞ്ച്വറി; ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സൂപ്പർതാരം

Cricket
  •  a month ago
No Image

കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  a month ago
No Image

സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  a month ago
No Image

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരന് 35,000 രൂപ പിഴ നൽകാൻ കോടതി ഉത്തരവ്

Business
  •  a month ago