HOME
DETAILS

റയലിന് ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം അവരുടെ കൂടെയുണ്ടായിരുന്നു: ടെർ സ്റ്റീഗൻ

  
Sudev
April 10 2025 | 08:04 AM

Ter Stegen says Cristiano Ronaldo was there for Real Madrid whenever they needed him

പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിക്കളത്തിൽ നേരിട്ടതിനെകുറിച്ചുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബാഴ്സലോണയുടെ ജർമൻ ഗോൾ കീപ്പർ ആന്ദ്രേ ടെർ സ്റ്റീഗൻ. റൊണാൾഡോ തനിക്കെതിരെ ഗോൾ നേടിയിട്ടുണ്ടെങ്കിലും അതൊന്നും അസാധാരണമായി തോന്നിയിട്ടില്ലെന്നാണ് സ്റ്റീഗൻ പറഞ്ഞത്. റയൽ മാഡ്രിഡിനായി റൊണാൾഡോ നടത്തിയ മികച്ച പ്രകടനങ്ങളെക്കുറിച്ചും ബാഴ്സ ഗോൾ കീപ്പർ സംസാരിച്ചു. ബാഴ്സ യൂണിവേഴ്സലിന് നൽകിയ അഭിമുഖത്തിലാണ് ജർമൻ താരം ഇക്കാര്യം പറഞ്ഞത്. 

''റൊണാൾഡോ എനിക്കെതിരെ പല മത്സരങ്ങളിലായി കുറച്ചു ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ ഒരു നിമിഷങ്ങളിൽ പോലും ഇത് അസാധാരണമായ ഒന്നായിരുന്നുവെന്ന് ഞാൻ പറഞ്ഞിട്ടില്ല. അദ്ദേഹം മികച്ച ഒരു താരമാണ്. റയൽ മാഡ്രിഡിന് ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം ടീമിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു'' ടെർ സ്റ്റീഗൻ പറഞ്ഞു. 

റയൽ മാഡ്രിഡിനൊപ്പം ഒമ്പത് സീസണുകളിൽ പന്തുതട്ടിയ റൊണാൾഡോ അഞ്ചു മത്സരങ്ങളിലാണ് ടെർ സ്റ്റീഗനെ നേരിട്ടുള്ളത്. ഇതിൽ രണ്ട് ഗോളുകൾ നേടാനും റൊണാൾഡോക്ക് സാധിച്ചു. ഈ അഞ്ചു മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് റൊണാൾഡോക്ക് വിജയിക്കാൻ സാധിച്ചത്. രണ്ട് മത്സരങ്ങൾ പരാജയപ്പെടുകയും ഒരു മത്സരം സമനിലയിൽ പിരിയുകയും ചെയ്തു 

2009ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിൽ എത്തുന്നത്. റയലിനൊപ്പം ഐതിഹാസികമായ ഒരു ഫുട്ബോൾ യാത്രയാണ് റൊണാൾഡോ നടത്തിയത്. റയലിൽ  നിന്നും 2018ൽ യുവന്റസിലേക്കും റൊണാൾഡോ കൂടുമാറുകയായിരുന്നു.

2021ൽ റൊണാൾഡോ വീണ്ടും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി എത്തിയിരുന്നു. പിന്നീട് 2023ൽ റൊണാൾഡോ സഊദി ക്ലബായ അൽ നസറിലേക്കും ചേക്കേറുകയായിരുന്നു. അൽ നസറിനൊപ്പം ഇതിനോടകം തന്നെ റൊണാൾഡോ അൽ നസറിനായി 94 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ഈ സീസണിൽ 21 ഗോളുകളാണ് റൊണാൾഡോ അൽ നസറിനായി നേടിയത്. 

Ter Stegen says Cristiano Ronaldo was there for Real Madrid whenever they needed him



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Kerala
  •  2 days ago
No Image

രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kerala
  •  2 days ago
No Image

'അമേരിക്ക പാര്‍ട്ടി': പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്; യുഎസ് ജനതയ്ക്ക് സ്വതാന്ത്ര്യം തിരികെ നല്‍കുമെന്നും പ്രഖ്യാപനം

International
  •  2 days ago
No Image

വയനാട് സി.പി.എമ്മിലെ പ്രശ്നം തെരുവിലേക്ക്; ലോക്കൽ കമ്മിറ്റി ഓഫിസിന് ഏരിയാ കമ്മിറ്റി പൂട്ടിട്ടു 

Kerala
  •  2 days ago
No Image

ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി

Kerala
  •  2 days ago
No Image

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

Kerala
  •  2 days ago
No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  2 days ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  3 days ago