HOME
DETAILS

'അമേരിക്ക പാര്‍ട്ടി': പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്; യുഎസ് ജനതയ്ക്ക് സ്വതാന്ത്ര്യം തിരികെ നല്‍കുമെന്നും പ്രഖ്യാപനം

  
Shaheer
July 06 2025 | 01:07 AM

Elon Musk Launches New Political Party Named America Party

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തിനും കലഹത്തിനും പിന്നാലെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിനായി അമേരിക്ക പാര്‍ട്ടി രൂപീകരിക്കപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ച മസ്‌ക്, ട്രംപ് ഭരണകൂടത്തിന്റെ തുടക്കത്തില്‍ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ (DOGE) തലവനായും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ട്രംപ് ഒപ്പുവച്ച 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' എന്ന നികുതി ഇളവ് ബില്ലിനെ മസ്‌ക് ശക്തമായി എതിര്‍ത്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാവകയായിരുന്നു. ഈ ബില്ലിനെ പിന്തുണച്ച നിയമനിര്‍മ്മാതാക്കളെ പുറത്താക്കാന്‍ തന്റെ സമ്പത്ത് ഉപയോഗിക്കുമെന്ന് മസ്‌ക് പ്രതിജ്ഞയെടുത്തിരുന്നു.

മസ്‌കിന്റെ കമ്പനികള്‍ക്കുള്ള ഫെഡറല്‍ സബ്‌സിഡികള്‍ നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ ഭീഷണി പിരിമുറുക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി. മറുപടിയായി, മസ്‌ക് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും നിയമനിര്‍മ്മാതാക്കള്‍ക്കെതിരെ രാഷ്ട്രീയ നടപടികള്‍ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു. 

പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി, യുഎസ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മസ്‌ക് Xല്‍ ഒരു സര്‍വേ നടത്തിയിരുന്നു. രണ്ട് നൂറ്റാണ്ടുകളായി യുഎസ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്ന 'ദ്വികക്ഷി സംവിധാനത്തില്‍ നിന്ന് സ്വാതന്ത്ര്യം' ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 12 ലക്ഷത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചത്.

മസ്‌ക്-ട്രംപ് വൈരാഗ്യം

ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ തലവനായി ചെലവ് ചുരുക്കലിനും ഫെഡറല്‍ ജോലികള്‍ വെട്ടിക്കുറയ്ക്കലിനും നേതൃത്വം നല്‍കിയ മസ്‌ക്, 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'നെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ട്രംപുമായുള്ള തര്‍ക്കം രൂക്ഷമായത്. ബില്ലിനെ വിമര്‍ശിച്ചതി ട്രംപ്, മസ്‌കിനെ നാടുകടത്തുമെന്നും അദ്ദേഹത്തിന്റെ ബിസിനസുകള്‍ക്കുള്ള ഫെഡറല്‍ ഫണ്ടുകള്‍ പിന്‍വലിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. 2002 മുതല്‍ യുഎസ് പൗരത്വമുള്ള മസ്‌കിനെ നാടുകടത്തുന്നത് പരിഗണിക്കുമോ എന്ന ചോദ്യത്തിന്, 'ഞങ്ങള്‍ അത് പരിശോധിക്കേണ്ടതുണ്ട്,' എന്നാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

അമേരിക്ക പാര്‍ട്ടി: 2028ല്‍ മസ്‌ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമോ?

പുതിയ പാര്‍ട്ടിയുടെ രൂപീകരണം 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയിട്ടുണ്ട്. മസ്‌ക് സ്വയം സ്ഥാനാര്‍ത്ഥിയാകുമോ, പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ ആരൊക്കെയാണ് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Tech billionaire Elon Musk has announced the formation of a new political party called the 'America Party', signaling his deeper entry into U.S. politics. The move could reshape the political landscape ahead of upcoming elections.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന്‌ റിപ്പോര്‍ട്ട്‌

uae
  •  6 hours ago
No Image

വീണ്ടും ചരിത്രം സൃഷ്ടിച്ച് മെസി; അമ്പരിപ്പിക്കുന്ന റെക്കോർഡുമായി ഇതിഹാസത്തിന്റെ കുതിപ്പ്

Football
  •  6 hours ago
No Image

കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം

Kerala
  •  7 hours ago
No Image

രാജ്യത്തെ 591 സ്ട്രീറ്റുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്

Kuwait
  •  7 hours ago
No Image

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്

Kerala
  •  8 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി

Kerala
  •  8 hours ago
No Image

ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം

National
  •  8 hours ago
No Image

വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

National
  •  8 hours ago
No Image

സ്‌കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്

Kerala
  •  8 hours ago
No Image

രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്

Kerala
  •  9 hours ago