HOME
DETAILS

ഹജ്ജ് തീർത്ഥാടനം: അനധികൃത സ്ഥാപനങ്ങളെക്കുറിച്ച് ജാ​ഗ്രത വേണമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

  
April 10 2025 | 15:04 PM

Saudi Ministry Warns Haj Pilgrims of Scams by Unauthorized Service Providers

ഹജ്ജ് അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനധികൃത ഹജ്ജ് സേവനദാതാക്കളുടെ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇന്നലെ പുറത്തിറക്കിയ അറിയിപ്പില്‍, ഔദ്യോഗിക അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ വ്യാജ പരസ്യങ്ങളില്‍ വിശ്വസിക്കരുതെന്ന് മന്ത്രാലയം തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിച്ചു.

സോഷ്യല്‍ മീഡിയയിലും വെബ്‌സൈറ്റുകളിലും കാണുന്ന ഹജ്ജ് സേവനധാതാക്കളുടെ പരസ്യങ്ങള്‍ പരിശോധിച്ചുറപ്പിക്കാതെ വിശ്വസിക്കരുതെന്ന് മന്ത്രാലയം രാജ്യത്തെ പൗരന്‍മാരെയും, പ്രവാസികളെയും അറിയിച്ചു. എല്ലാ ഹജ്ജ് വിസകളും 'നുസൂക്' ഹജ്ജ് സംവിധാനത്തിലൂടെയോ, സഊദി അംഗീകൃതമായ 80ലധികം രാജ്യങ്ങളിലെ ഹജ്ജ് അഫയേഴ്‌സ് ഓഫീസുകളിലൂടെയോ മാത്രമേ ലഭിക്കൂ എന്നും മന്ത്രാലയം അറിയിച്ചു.

അതുപോലെ, സഊദിയിലെ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായുള്ള ഹജ്ജ് പാക്കേജുകള്‍ 'നുസൂക്' ആപ്പ് അല്ലെങ്കില്‍ നുസൂക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്നതാണ്. എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍, 'ഗസ്റ്റ്‌സ് ഓഫ് ഗോഡ് കെയര്‍ സെന്റര്‍' എന്ന സഊദി സര്‍ക്കാര്‍ സേവനവുമായി ബന്ധപ്പെടാന്‍ തീര്‍ത്ഥാടകരോട് മന്ത്രാലയം ശുപാര്‍ശ ചെയ്തു. സഊദി അറേബ്യയിൽ നിന്നുള്ളവർക്ക് 1966 എന്ന നമ്പറിലും, വിദേശത്ത് നിന്നുള്ളവർക്ക് +966920002814 എന്ന നമ്പറിലും ബന്ധപ്പെടാം. കൂടാതെ [email protected] എന്ന ഇ-മെയിൽ വിലാസത്തിലൂടെയും വിവരങ്ങളറിയാം.

The Saudi Ministry of Hajj and Umrah has issued a warning to potential pilgrims about scams by unauthorized service providers. The ministry advises pilgrims to be cautious of fake advertisements and to only deal with officially recognized institutions to avoid falling victim to scams

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  a month ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  a month ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  a month ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  a month ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  a month ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  a month ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  a month ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  a month ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  a month ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  a month ago