HOME
DETAILS

സംസ്ഥാനത്തെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്ററായി കെഎസ്ആർടിസി; ബജറ്റ് ടൂർ പദ്ധതിയിൽ വൻ നേട്ടം

  
Ajay
April 10 2025 | 15:04 PM

KSRTC Emerges as Keralas Largest Tour Operator with Budget Tour Scheme Success

തിരുവനന്തപുരം: വർഷം മൂന്നരലക്ഷത്തിലധികം വിനോദ സഞ്ചാരികൾ, 52 പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളിലേക്ക് യാത്രകൾ, 1500ൽ പരം ടൂർ പാക്കേജുകൾ – സംസ്ഥാനത്തെ പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനമായ കെഎസ്ആർടിസി (KSRTC) ഇന്നത് രാജ്യത്തെ തന്നെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്റർമാരിൽ ഒന്നായി മാറിക്കഴിഞ്ഞു.

2021 നവംബറിൽ ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി, തുടക്കത്തിൽ കേരളത്തിനുള്ളിലെ മനോഹര ചെറു ടൂറിസം കേന്ദ്രങ്ങളിലേക്കായിരുന്നുവെങ്കിലും, ഇന്ന് ഊട്ടി, മൈസൂർ, ഹിൽസ്റ്റേഷനുകൾ ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്കും യാത്രകൾ വ്യാപിച്ചിട്ടുണ്ട്.

2021 നവംബർ മുതൽ 2025 ഫെബ്രുവരി വരെ, ബജറ്റ് ടൂറിസം പദ്ധതിയിലൂടെ 64.98 കോടി രൂപയുടെ വരുമാനം കെഎസ്ആർടിസിക്ക് ലഭിച്ചു. കോവിഡ് ശേഷമുള്ള യാത്രാപ്രേമം സുഗമമായി ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

റെയിൽവേയും ഐആർസിടിസിയുമായി സഹകരിച്ച് ഓൾ ഇന്ത്യ ടൂർ പാക്കേജുകൾ ഒരുക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണ്. കൂടാതെ, താമസ സൗകര്യങ്ങൾ സ്വകാര്യ പങ്കാളിത്തത്തിലൂടെ ഒരുക്കാനും നീക്കം പുരോഗമിക്കുകയാണ്.

നിലവിൽ കേരളത്തിലെ 93 ഡിപ്പോകളിൽ 90 എണ്ണം ടൂർ പാക്കേജുകൾ സംഘടിപ്പിക്കുന്നു. മാസത്തിൽ 10 കോടി രൂപ വരുമാനം നേടാനാണ് ലക്ഷ്യം. കഴിഞ്ഞ ഡിസംബർ-ജനുവരി മാസങ്ങളിൽ അതിന്റെ പകുതി നേടിയിട്ടുണ്ട്. മാർച്ച് 2024ൽ ലഭിച്ചത് 90 ലക്ഷം രൂപ മാത്രമായിരുന്നു എങ്കിൽ, ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2.51 കോടി രൂപ വരുമാനമായി.

ബജറ്റ് ടൂർ പാക്കേജുകൾ അവതരിപ്പിച്ചത് ബിജു പ്രഭാകർ എംഡി ആയിരുന്ന സമയത്താണ്. ഇന്ന്, കർണാടക പോലുള്ള മറ്റ് സംസ്ഥാനങ്ങൾ പോലും ഇത്തരമൊരു ബജറ്റ് ടൂർ സംവിധാനം നടത്തുന്നത് കോൺട്രാക്റ്റ് അടിസ്ഥാനത്തിലുള്ള ചെറു ടൂർ മാർഗങ്ങളിലൂടെയാണ്. അതിനാൽ തന്നെ കെഎസ്ആർടിസിയുടെ ഈ വളർച്ച മികച്ച മാതൃകയാവുകയാണ്.

ചീഫ് ട്രാഫിക് മാനേജർ ആർ ഉദയകുമാറിൻറെ നിർദേശപ്രകാരം, വരുമാന വർദ്ധനവിന് വേണ്ടി കൂടുതൽ ടൂർ ഡസ്റ്റിനേഷനുകളും, ആകർഷക പാക്കേജുകളും ഒരുക്കാൻ ശ്രമം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

KSRTC has become Kerala’s biggest tour operator, organizing trips to 52 destinations and serving over 3.5 lakh tourists annually. Since the launch of its Budget Tourism Scheme in November 2021, the corporation has generated ₹64.98 crore in revenue. With 1,500+ tour packages and operations from 90 depots, KSRTC now aims for ₹10 crore in monthly earnings. Plans are underway to expand to inter-state and all-India tours in collaboration with IRCTC and private partners.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  6 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  6 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  6 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  6 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  6 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  6 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  6 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  6 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  6 days ago
No Image

2025ൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒമ്പത് പ്രധാന യുഎഇ വിസ മാറ്റങ്ങളും അപ്‌ഡേറ്റുകളും; കൂടുതലറിയാം

uae
  •  6 days ago