HOME
DETAILS

നിറത്തിന്റെ പേരില്‍ സഹപാഠികള്‍ പരിഹസിച്ചു; അമ്മയുടെ മുന്നില്‍ വച്ച് 17കാരന്‍ ആത്മഹത്യ ചെയ്തു

  
Shaheer
April 11 2025 | 06:04 AM

17-Year-Old Dies by Suicide in Front of Mother After Being Bullied Over Skin Color by Classmates

ചെന്നൈ: നിറത്തിന്റെയും ശരീരഭാരത്തിന്റെയും പേരില്‍ പരിഹസിച്ചതില്‍ മനംനൊന്ത് 17കാരന്‍ ആത്മഹത്യ ചെയ്തു. അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് 17കാരനായ കിഷോര്‍ ആത്മഹത്യ ചെയ്തത്. മൂന്നു സഹപാഠികള്‍ നിറത്തിന്റെയും ശരീരഭാരത്തിന്റെയും പേരില്‍ കളിയാക്കതായി കിഷോറും അമ്മയും സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കിഷോര്‍ ആത്മഹത്യ ചെയ്തത്.

പരാതി സ്വീകരിച്ച പ്രിന്‍സിപ്പലും സ്‌കൂള്‍ അധികൃതരും നടപടി എടുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അപ്പാര്‍ട്‌മെന്റിലെത്തിയ ശേഷം കിഷോര്‍ വിഷാദത്തിലായിരുന്നു. തുടര്‍ന്ന് അമ്മയോട് സൈക്കിളുമായി പുറത്തേക്ക് പോവുകയാണെന്നു പറഞ്ഞ കിഷോര്‍ നാലാം നിലയിലേക്ക് കയറിപ്പോവുകയായിരുന്നു.

കുറേ സമയം കഴിഞ്ഞിട്ടും കുട്ടിയ കാണാതയതോടെ അന്വേഷിച്ചിറങ്ങിയ അമ്മ കിഷോറിനെ നാലാം നിലയില്‍ കണ്ടു. എന്നാല്‍ അമ്മ തടയുന്നതിനു മുന്നേ കിഷോര്‍ നാലാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. കിഷോറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ചെന്നൈ ഈസ്റ്റ് ജോയിന്റ് കമ്മീഷണര്‍ പി വിജയകുമാര്‍ പറഞ്ഞു. കുട്ടി ആത്മഹത്യകുറിപ്പ് എന്തെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെന്ന് കണ്ടെത്തുന്നവരെ അറസ്റ്റു ചെയ്യുമെന്നും വിജയകുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  5 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  5 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  5 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  5 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  5 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  5 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  5 days ago
No Image

2025ൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒമ്പത് പ്രധാന യുഎഇ വിസ മാറ്റങ്ങളും അപ്‌ഡേറ്റുകളും; കൂടുതലറിയാം

uae
  •  5 days ago
No Image

ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു

International
  •  5 days ago
No Image

കോന്നി പയ്യാനമൺ പാറമട അപകടം: കു‍ടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

Kerala
  •  5 days ago