
നഗരസഭ കെട്ടിടത്തിന് ആർഎസ്എസ് സ്ഥാപകന്റെ പേര് നൽകിയതിൽ പ്രതിഷേധം; തറക്കല്ല് മണ്ണിട്ട് മൂടി വാഴവെച്ചു

പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ ഭിന്നശേഷിക്കാർക്കായി ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് സ്ഥാപകൻ ഡോ. കെ.ബി ഹെഡ്‌ഗേവാറിന്റെ പേര്. നഗരസഭയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് തറക്കല്ലിടൽ ചടങ്ങിലേക്ക് യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ തറക്കല്ല് മണ്ണിട്ടു മൂടി വാഴനട്ടു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശിലാഫലകം തകർത്തു. വേദിയിലേക്കു മാർച്ച് നടത്തിയ കൗൺസിലർമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ശിലാസ്ഥാപനം നടത്തിയ നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരൻ, ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് എന്നിവർ വേദിയിലിരിക്കെയാണ് സംഘടനകൾ മാർച്ച് നടത്തിയത്.
കൗൺസിലിൽ ചർച്ചയില്ലാതെ തീരുമാനം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരുടെ നഗരസഭ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. ഹെഡ്ഗേവാറിന്റെ കോലം കത്തിക്കാനുള്ള ശ്രമവും പൊലിസ് തടഞ്ഞു.
നഗരസഭയിലേക്ക് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. പൊലിസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റിനെ വിട്ടുകിട്ടണമെന്ന നിലപാടുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ജീപ്പിന് മുന്നിൽ തടസം നിന്നു. പ്രവർത്തകനെ വിട്ടുകിട്ടിയ ശേഷമാണ് എം.എൽ.എ പിന്മാറിയത്.
സമരത്തിനിടെ ഒരു പൊലിസുകാരന് തലയ്ക്ക് പരുക്കേറ്റു. മാർച്ച് നടത്തിയ നാല് കോൺഗ്രസ് പ്രവർത്തകരെ സൗത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. ഒന്നേകാൽ കോടി രൂപ ചെലവിൽ സ്വകാര്യ സ്ഥാപനം സാമൂഹിക പ്രതിബദ്ധതാ ഫണ്ടിലുൾപ്പെടുത്തി നിർമിച്ചു നൽകുന്ന കേന്ദ്രത്തിന് ആർ.എസ്.എസിന്റെ സ്ഥാപകനും ആദ്യത്തെ സർസംഘചാലകനുമായിരുന്ന ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ പേര് നൽകുന്നതാണ് പ്രതിഷേധത്തിന് വഴിവച്ചത്.
Protest over RSS founders name on municipal building The foundation stone was covered with soil and planted with bananas
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും
Kerala
• 7 days ago
വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
International
• 7 days ago
മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം
National
• 7 days ago
ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്
International
• 7 days ago
ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.
uae
• 7 days ago
നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ
Kerala
• 7 days ago
അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ
National
• 7 days ago
2025ൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒമ്പത് പ്രധാന യുഎഇ വിസ മാറ്റങ്ങളും അപ്‌ഡേറ്റുകളും; കൂടുതലറിയാം
uae
• 7 days ago
ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു
International
• 7 days ago
കോന്നി പയ്യാനമൺ പാറമട അപകടം: കുടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി
Kerala
• 7 days ago
കുവൈത്ത്; പൗരത്വ നിയമത്തിലെ ഭേദഗതികൾ ഉടൻ അംഗീകരിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ
Kuwait
• 7 days ago
കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും; തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം
Kerala
• 7 days ago
കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ തീപിടിത്തം; ജീവനക്കാർ കുഴഞ്ഞുവീണു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം
Kerala
• 7 days ago
വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഇനി വേണ്ട ഡോക്ടര്‍മാരെ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി
Kerala
• 7 days ago
അവൻ ബ്രാഡ്മാനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: രവി ശാസ്ത്രി
Cricket
• 7 days ago
വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്നു പരാതി
Kerala
• 7 days ago
അശ്രദ്ധമായി വാഹനമോടിച്ചു; ദുബൈയിൽ ഏഷ്യൻ പൗരൻ അറസ്റ്റിൽ, 50,000 ദിർഹം പിഴ
uae
• 7 days ago
വെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികൾ മതപരമായ ചടങ്ങുകൾക്കായി സ്കൂളിന് പുറത്തുപോകുന്നത് നിരോധിക്കും; വ്യാജ പ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി
Kerala
• 7 days ago
സി.ടി.ബി.യു.എച്ച്. റിപ്പോർട്ട്; ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ യുഎസിനെ മറികടന്ന് യുഎഇ രണ്ടാമത്
uae
• 7 days ago
"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്
National
• 7 days ago
ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം
Saudi-arabia
• 7 days ago