HOME
DETAILS

ശബരി എക്‌സ്പ്രസ് ഇനി സൂപ്പർ ഫാസ്റ്റാവും; വേഗതയിലും സമയത്തിലും മാറ്റങ്ങൾ വരുന്നു

  
April 12 2025 | 02:04 AM

Sabari Express will now be super fast Changes come in speed and time

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് സെക്കന്ദരാബാദിലേക്ക് ദിവസേനയുള്ള ഒരേയൊരു ട്രെയിനായ ശബരി എക്‌സ്പ്രസ് സൂപ്പര്‍ ഫാസ്റ്റായി ഉയര്‍ത്തുന്നു. ദക്ഷിണ റെയില്‍വേയും ദക്ഷിണ മധ്യ റെയില്‍വേയും ഇത് സംബന്ധിച്ച ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിച്ചു. സൂപ്പര്‍ഫാസ്റ്റ് ആകുന്നതോടെ യാത്രാ സമയം കുറയും. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വിസിന് 29.45 മണിക്കൂറും തിരിച്ചുള്ളതിന്  30 മണിക്കൂറുമാണ് എടുക്കുന്നത്. ഇത് 28.15 മണിക്കൂറായി കുറയും. ടെര്‍മിനല്‍ മാറ്റത്തിനും ശുപാര്‍ശയുണ്ട്.

സെക്കന്ദരാബാദില്‍ സര്‍വിസ് അവസാനിപ്പിക്കുന്ന ട്രെയിന്‍ ചെര്‍ലപ്പള്ളിയിലേക്ക് മാറ്റും. കൂടാതെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള സര്‍വിസ് തിരുവനന്തപുരം നോര്‍ത്തിലേക്ക് മാറ്റാനാണ് ശുപാര്‍ശ. വേഗതയും വര്‍ധിക്കും. നിലവില്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വിസിന്  മണിക്കൂറില്‍ 52.26 കിലോമീറ്ററും സെക്കന്ദരാബാദിലേക്കുള്ള സര്‍വിസിന് 51.87 കിലോമീറ്ററുമാണ് ശരാശരി വേഗത. ഇത് 55.11 കിലോമീറ്റര്‍ ആയി ഉയര്‍ത്താനാണ് റെയില്‍വേ ബോര്‍ഡിന് മുമ്പാകെയുള്ള ശുപാര്‍ശ.

നിലവിലുള്ള സമയത്തില്‍ മാറ്റംവരുത്താനും ശുപാര്‍ശയുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് നിന്നും രാവിലെ 6.45നാണ് ട്രെയിന്‍ പുറപ്പെടുന്നത്. പുതിയ ശുപാര്‍ശ റെയില്‍വേ ബോര്‍ഡ് അംഗീകാരിച്ചാല്‍ വൈകിട്ട് 5.30നായിരിക്കും യാത്ര ആരംഭിക്കുക.  സെക്കന്ദരബാദില്‍ നിന്നുള്ള ട്രെയിന്‍ നിലവില്‍ വൈകിട്ട് 6.05നാണ് തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. പുതിയ ശുപാര്‍ശ പ്രകാരം നാല് മണിക്കൂര്‍ നേരത്തെ, ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും ട്രെയിന്‍ തലസ്ഥാനത്ത് എത്തുക. 

അതേസമയം, ട്രെയിനിൻ്റെ  പഴഞ്ചന്‍ കോച്ചുകൾ മാറ്റാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 18ന് സെക്കന്ദരാബാദില്‍ നിന്ന് യാത്രയാരംഭിക്കുന്ന ശബരി എക്‌സ്പ്രസ് പുത്തന്‍ എൽ.എച്ച്. ബി കോച്ചുകളുമായായിരിക്കും സർവിസ് നടത്തുക. 
പുത്തന്‍ രൂപത്തിലേക്ക് മാറുന്നതോടെ കോച്ചുകളുടെ എണ്ണത്തിലും മാറ്റമുണ്ടാകും. നിലവില്‍ രണ്ട് ജനറല്‍ കോച്ചുകള്‍, 12 സ്ലീപ്പര്‍, നാല് തേര്‍ഡ് എ.സി,  ഒരു സെക്കന്‍ഡ് എ.സി, ഒരു ഫസ്റ്റ് എ.സി എന്നിങ്ങനെയാണ് കോച്ചുകളുടെ എണ്ണം. പുതിയ ലുക്കില്‍ ഒരു ഫസ്റ്റ് എ.സി, രണ്ട് സെക്കന്‍ഡ് എ.സി, 4 തേര്‍ഡ് എ.സി, ഒരു പാന്‍ട്രി കാര്‍, 8 സ്ലീപ്പര്‍ കോച്ചുകള്‍, 4 ജനറല്‍ എന്നിങ്ങനെയായിരിക്കും ഉണ്ടാവുക.

Sabari Express will now be super fast Changes come in speed and time



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  a day ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  a day ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  a day ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  a day ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  a day ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a day ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  a day ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  a day ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  a day ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  a day ago

No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  a day ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  a day ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  a day ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  a day ago