HOME
DETAILS

വഖഫ് ഭേദഗതി നിയമം; പ്രതിഷേധ പ്രകടനത്തിനിടെ ബംഗാളില്‍ സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

  
Ashraf
April 12 2025 | 13:04 PM

two people lost life during a protest against waqf amendment bill in west bengal

കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പിതാവും, മകനുമാണ് കൊല്ലപ്പെട്ടത്. പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 110 പേര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

മുര്‍ഷിദാബാദ്, ഹൂഗ്ലി, മാള്‍ഡ, സൗത്ത് പര്‍ഗാനാസ് തുടങ്ങിയ ജില്ലകളില്‍ ഇന്നലെ വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. നിലവില്‍ പ്രദേശത്ത് സ്ഥിതി നിയന്ത്രണ വിധേയമാണെന്നും, പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഉന്നത അധികാരികള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലടക്കം വലതുപക്ഷ ഹാന്‍ഡിലുകള്‍ നടത്തുന്ന ദുഷ്പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അതേസമയം സംഘര്‍ഷത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തി. സംഘര്‍ഷത്തില്‍ നിരോധിത സംഘടനകള്‍ക്ക് പങ്കുണ്ടെന്നും, എന്‍.ഐ.എ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കലാപകാരികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ബിജെപി ആരോപിച്ചു. 

അതേസമയം വിവാദ വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികള്‍ സുപ്രിം കോടതി ഈ മാസം 16ന് പരിഗണിക്കും. 10 ഹരജികളാണ് പരിഗണനക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി, എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി, ഡല്‍ഹി എം.എല്‍.എ അമാനത്തുല്ലാ ഖാന്‍, എ.പി.സി.ആര്‍, അഞ്ജും കാദരി, തയ്യബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഫസലുല്‍ റഹീം, ആര്‍.ജെ.ഡി എം.പി മനോജ് ഝാ എന്നിവര്‍ നല്‍കിയ ഹരജികളാണ് പരിഗണിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസും കഴിഞ്ഞ ദിവസം നിയമത്തിനെതിരെ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. നിയമം പാര്‍ലമെന്ററി നടപടികളുടെ ലംഘനമാണെന്നും ജെ.പി.സി ചെയര്‍മാന്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയാണ് ഹരജി നല്‍കിയത്. 

Father and son were killed during a protest against the Waqf Amendment Act In Murshidabad, West Bengal. The protest turned violent, leaving several people injured. The police have filed cases against 110 people over the incident.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  a day ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  a day ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  a day ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  a day ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  a day ago
No Image

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

Kerala
  •  a day ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  a day ago
No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  a day ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  a day ago