HOME
DETAILS

ഇത് പുതുചരിത്രം; സുപ്രീകോടതി വിധിക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ ഗവര്‍ണറുടെ അനുമതിയില്ലാതെ 12 ബില്ലുകള്‍ നിയമമാക്കി ഡിഎംകെ സര്‍ക്കാര്‍

  
Ashraf
April 12 2025 | 12:04 PM

dmk government passed 12 bills without the approval of governor in tamil nadu

ചെന്നെെ: തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി അന്യായമായി തടഞ്ഞുവെച്ച പത്ത് ബില്ലുകള്‍ നിയമമാക്കി ഡിഎംകെ സര്‍ക്കാര്‍. ഇത് ആദ്യമായാണ് ഗവര്‍ണറുടെയോ, രാഷ്ട്രപതിയുടെയോ അനുമതിയില്ലാത്ത ബില്ലുകള്‍ രാജ്യത്ത് നിയമമാവുന്നത്. ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ അകാരണമായി തടഞ്ഞുവെക്കാന്‍ അനുമതിയില്ലെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് നടപടി. 

ഇന്ന് പുലര്‍ച്ചെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിധി അപ്ലോഡ് ചെയ്തതിന് ശേഷമാണ് നിയമമാക്കി ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതോടെ സര്‍വകലാശാല ഭേദഗതി ബില്ല് ഉള്‍പ്പെടെ സംസ്ഥാനത്ത് നിലവില്‍ വന്നു.

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകുന്നതിനിടെ 2020ല്‍ പാസാക്കിയ ബില്ലുകള്‍ ഉള്‍പ്പെടെ 12 ബില്ലുകള്‍ അംഗീകാരം ലഭിക്കാതെ കെട്ടികിടന്നിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി ബില്ലുകള്‍ അകാരണമായി തടഞ്ഞുവെക്കുകയാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ 2023ല്‍ സുപ്രീം കോടതിയെ സമീപിച്ചു. 

കേസ് പരിഗണിച്ച കോടതി ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടി നിയമവിരുദ്ധമാണെന്ന് വിലയിരുത്തി. തടഞ്ഞുവെച്ച ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്നും, അതിന്‍മേല്‍ രാഷ്ട്രപതി സ്വീകരിച്ചേക്കാവുന്ന നടപടികള്‍ക്ക് നിയമസാധുതയുണ്ടാവില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ നടത്തുന്ന വേട്ടയാടലുകള്‍ക്കേറ്റ തിരിച്ചടി കൂടിയാണ് സുപ്രീംകോടതിയുടെ ചരിത്ര വിധി. 

അതേസമയം ഗവര്‍ണര്‍മാര്‍ക്ക് മാത്രമല്ല, രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് തീരുമാനമെടുക്കാന്‍ സമയപരിധി നിര്‍ദ്ദേശിച്ച് സുപ്രീം കോടതി. സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിടുന്ന സാഹചര്യത്തില്‍, അവയെക്കുറിച്ച് മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും ബില്ലുകള്‍ പിന്‍വലിച്ചുവയ്ക്കുകയോ തടയുകയോ ചെയ്താല്‍ അതിന് വ്യക്തമായ കാരണം രേഖപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.

തമിഴ്‌നാട് സര്‍ക്കാരിന്റെ ഗവര്‍ണര്‍ക്കെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഭരണഘടന പ്രകാരം രാഷ്ട്രപതിക്കും സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

 

The DMK government in Tamil Nadu has passed ten bills that were earlier blocked by Governor R.N. Ravi. For the first time in India, these bills became law without approval from the Governor or the President.

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago