HOME
DETAILS

കീവിലെ ഇന്ത്യൻ ഫാർമസിക്ക് നേരെ റഷ്യൻ മിസൈൽ ആക്രമണം; മനഃപൂർവമെന്ന് യുക്രൈൻ

  
Ajay
April 13 2025 | 06:04 AM

Russian Missile Hits Indian Pharma Warehouse in Kyiv Ukraine Alleges Deliberate Attack

കീവ്: കീവിലെ പ്രമുഖ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുംയുടെ വെയർഹൗസിന് നേരെ റഷ്യമനഃപൂർവം മിസൈൽ ആക്രമണം നടത്തിയതായും അതിൽ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള പ്രധാന മരുന്നുകൾ നശിച്ചെന്നും യുക്രൈൻ അധികൃതർ ആരോപിച്ചു. ശനിയാഴ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി ഇന്ത്യയിലെ യുക്രൈൻ എംബസി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

"റഷ്യ ഒരു ഭീകരവാദ രാഷ്ട്രമാണ്" എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് യുഎൻ എംബസിയുടെ ശക്തമായ പ്രതികരണം. ഇന്ത്യയുമായി സൗഹൃദം അവകാശപ്പെടുന്ന റഷ്യ, അതേ സമയം, ഇന്ത്യയുടെ സ്വകാര്യ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നത് ഗുരുതരമായ വിഷയമാണെന്ന് എംബസി ആരോപിച്ചു.

ഉദ്യോഗിക പ്രസ്താവനയ്ക്കു മുമ്പേ തന്നെ ബ്രിട്ടീഷ് അംബാസഡർ മാർട്ടിൻ ഹാരിസ് ഈ ആക്രമണത്തെക്കുറിച്ചുള്ള വിവരം X (മുൻ ട്വിറ്റർ) വഴി പുറത്തുവിട്ടിരുന്നു. "ഇന്ന് രാവിലെ റഷ്യൻ ഡ്രോണുകൾ കീവിലെ പ്രധാന ഫാർമസി വെയർഹൗസ് തകർത്തു. കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യമായ മരുന്നുകളുടെ ശേഖരം പൂർണമായും കത്തിച്ചു. യുക്രൈൻ ജനതയെ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ഭീകരാക്രമണങ്ങൾ തുടരുകയാണ്," – ഹാരിസ് കുറിച്ചു.

ഇന്ത്യൻ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും, യുക്രൈനിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളിലൊന്നാണ്. അടിസ്ഥാന മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്ന നിർണായക സ്ഥാപനമാണെന്നും എൻഡിടീവി അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്, അതിനൊപ്പം രാജ്യത്തെ മരുന്നുകളുടെ വിതരണ ശൃംഖലയും തകരാറിലായി.

സംഭവത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കേണ്ടതുണ്ട് എന്ന ആവശ്യം സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

Ukraine has accused Russia of deliberately targeting an Indian pharmaceutical company’s warehouse in Kyiv with a missile strike. The warehouse belonged to Kusum, a major Indian-owned pharma firm. The attack reportedly destroyed essential medicines meant for children and the elderly. Ukraine’s embassy in India called Russia a "terrorist state" and condemned the strike on social media. British Ambassador to Ukraine also confirmed the incident, stating that Russian drones destroyed the facility.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  a day ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  a day ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  a day ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  a day ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  a day ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  a day ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  a day ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  a day ago