HOME
DETAILS

എന്തു കൊണ്ടാണ് വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് വിലക്ക്? പവർ ബാങ്ക് ഒരു അപകടകാരിയാണോ? കൂടുതലറിയാം

  
April 13 2025 | 09:04 AM

Why Are Power Banks Banned on Airplanes Are They Really Dangerous

ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾ പവർ ബാങ്കുകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. ഇത് പോർട്ടബിൾ ചാർജറുകളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ഒരു തിരിച്ചടിയാണ്. എന്നാൽ ഇപ്പോൾ, കൂടുതൽ വിമാനക്കമ്പനികൾ യാത്രയ്ക്കിടെ പവർ ബാങ്കുകളും സ്പെയർ ലിഥിയം ബാറ്ററികളും ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ യാത്രക്കാരെ അനുവദിക്കുന്നില്ല. വിമാനത്തിനകത്തെ സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യം മാത്രമല്ല ഇതിനു പിന്നിലുള്ളത്. വിമാനത്തിനുള്ളിൽ പവർബാങ്കുകൾ ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള അവബോധവും ഇതിനൊരു പ്രധാന കാരണമാണ്.

ലിഥിയം-അയൺ ബാറ്ററി തകരാറുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറക്കുന്നതിനുള്ള വഴികൾ വ്യോമയാന വ്യവസായം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്, പവർ ബാങ്കുകൾ വിമാനത്തിനകത്ത് അമിതമായി ചൂടാകാനും തീപിടുത്തമുണ്ടാകാനും സാധ്യതയുണ്ട്. പവർ ബാങ്കുകൾ പ്രവർത്തിക്കുന്നത് ഉയർന്ന ഊർജ്ജ സാന്ദ്രതയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളാലാണ്. ഇതിന് ഒരു പോരായ്മയുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇവ അമിതമായി ചൂടാകുകയോ, തീ പിടിക്കുകയോ, പൊട്ടിത്തെറിക്കുകയോ ചെയ്യാം. സാധാരണയായി ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത് ബാറ്ററികൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴോ, ഉയർന്ന താപനിലയുള്ളിടത്ത് ഇരിക്കുമ്പോഴോ അല്ലെങ്കിൽ, നിർമാണത്തിൽ പിഴവ് സംഭവിക്കുമ്പോഴോ ആണ്.  

തെർമൽ റൺഅവേ എന്നറിയപ്പെടുന്ന തകരാറ് താപനില ഉയരാനും തീപിടിത്തം ഉണ്ടാകാനും കാരണമാകാം. വായുസഞ്ചാരം പരിമിതവും വായു വരണ്ടതുമായ ഒരു വിമാന ക്യാബിനകത്ത് ഇത്തരം തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പരിഗണിച്ചാണ് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) തങ്ങളുടെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയത്, തുടർന്ന് പല എയർലൈൻസുകളും അതനുസരിച്ച് നടപടികൾ സ്വീകരിക്കുകയും ചെയ്തു. അതേസമയം, പവർ ബാങ്കുകളുടെ ഗതാഗതത്തിനും ഉപയോഗത്തിനും നിരവധി ഗൾഫ് വിമാനക്കമ്പനികൾ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈ ദുബൈ, എയർ അറേബ്യ തുടങ്ങിയ എയർലൈൻസുകളിൽ യാത്ര ചെയ്യുന്നവർക്ക് പവർ ബാങ്കുകൾ കൊണ്ടുപോകാൻ അനുമതി നൽകുന്നു. എന്നാൽ, യാത്രക്കാരും ചില നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. ഓരോ ബാറ്ററിയും ഷോർട്ട് സർക്യൂട്ട് ഒഴിവാക്കാൻ പ്രത്യേകം പരിരക്ഷിച്ചിരിക്കണം. സുരക്ഷാ കാരണങ്ങളാൽ സ്‌പെയർ ബാറ്ററികളും പവർ ബാങ്കുകളും ചെക്ക്ഇൻ ലഗേജിൽ ഉൾപ്പെടുത്തരുതെന്ന് ദുബൈ ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

യാത്രക്കിടെ പവർ ബാങ്കുകൾക്ക് തീപിടിച്ച സംഭവങ്ങൾ അപൂർവമാണ്. മുൻപ് യാത്രക്കിടെ കേടായ ഒരു പവർ ബാങ്കിന് തീപിടിച്ച് ക്യാബിനിൽ പുക നിറയുകയും അഗ്നിശമന ഉപകരണങ്ങൾ ആവശ്യമായി വരികയും ചെയ്തു. സംഭവത്തിൽ ആർക്കും പരുക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എങ്കിലും, യാത്രക്കിടെ ആകാശത്ത് വച്ച് ഈ ഉപകരണങ്ങൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളെയാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

Many airlines restrict or ban power banks in checked luggage—but why? Discover the real risks of lithium-ion batteries mid-flight, airline safety regulations, and how to travel safely with your power bank. Learn what makes these devices potentially hazardous at 30,000 feet.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  20 hours ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  20 hours ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  20 hours ago
No Image

രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം

International
  •  20 hours ago
No Image

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

National
  •  21 hours ago
No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  21 hours ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  21 hours ago
No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  a day ago
No Image

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോ​ഗസ്ഥർ പിടിയിൽ

Kerala
  •  a day ago
No Image

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്‌: ഇന്ത്യൻ ഇതിഹാസം

Cricket
  •  a day ago