മ്യാന്‍മറിനെ ഭീതിയിലാഴ്ത്തി തുടര്‍ ഭൂചലനങ്ങള്‍; ഇന്ത്യയിലും, താജിക്കിസ്ഥാനിലും ചലനങ്ങള്‍ റിപ്പോർട്ട് ചെയ്തു
ന്യാപിഡോവ്: മ്യാന്‍മറില്‍ വീണ്ടും തുടര്‍ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയതു. ഇന്ത്യ, താജിക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്‍പ്പെടെ ഒരു മണിക്കൂറിനിടെ നാല് തുടര്‍ചലനങ്ങള്‍ ഉണ്ടായി. ഹിമാചല്‍പ്രദേശിലെ മാണ്ഡി മുതല്‍ താജിക്കിസ്ഥാന്‍ വരെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഹിമാചല്‍ പ്രദേശില്‍ രാവിലെ 9 മണിയോടെയാണ് ആദ്യ ചലനമുണ്ടായത്. 5 കിലോമീറ്റര്‍ ആഴത്തില്‍ 3.4 തീവ്രതയുള്ള ഭൂചലനമാണ് ഇവിടെ രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ ഭയന്ന് പ്രദേശവാസികള്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി.
പിന്നാലെ മധ്യ മ്യാന്‍മറിലെ മെയ്ക്റ്റിലയ്ക്ക് സമീപം ചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേയെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഒരിടത്തും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ തജിക്കിസ്ഥാനിലും, മ്യാന്‍മറിലും ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മാര്‍ച്ച് 28ന് മ്യാന്‍മറിനെ പിടിച്ച് കുലുക്കിയ ഭൂചലനത്തില്‍ 3600 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിയുകയും ചെയ്തു.
മാര്‍ച്ച് 28ന് വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50നാണ് മധ്യ മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ പ്രധാന ഭൂചലനം അനുഭവപ്പെട്ടത്. പിന്നാലെ 6.8 തീവ്രതയുള്ള അനുബന്ധ ചലനവും ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയില്‍വുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Several earthquakes were felt again in Myanmar. In just one hour, four tremors were reported in countries like India and Tajikistan. The earthquakes were felt from Mandi in Himachal Pradesh to Tajikistan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."