HOME
DETAILS

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട ; 1800 കോടിയുടെ മെത്താംഫെറ്റമിന്‍ പിടിച്ചെടുത്തു

  
Farzana
April 14 2025 | 05:04 AM

1800 crore worth of drugs dumped at sea off Gujarat coast seized

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട. ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്) ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് 1800 കോടിയുടെ മെത്താംഫെറ്റാമിന്‍ പിടിച്ചെടുത്തു. 300 കിലോയിലധികം മെത്താംഫെറ്റാമിന്‍ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. 

ഗുജറാത്ത് തീരത്ത് സംശയാസ്പദമായ  രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ ലഹരിവസ്തുക്കള്‍ പിടികൂടിയുതെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. ഏപ്രില്‍ 12, 13 തീയതികളില്‍ രാത്രിയിലായിരുന്നു സംയുക്ത ഓപ്പറേഷന്‍ . പട്രോളിംഗ് ഉദ്യോഗസഅതരെ കണ്ട സംഘം വസ്തുക്കള്‍ കടലില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
മെത്താംഫെറ്റാമൈന്‍ ആണെന്ന് സംശയിക്കുന്ന വസ്തു കൂടുതല്‍ അന്വേഷണത്തിനായി എ.ടി.എസിന് കൈമാറിയിരിക്കുകയാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്നാണ് ഈ ചരക്ക് വന്നതെന്നും ഒരു മത്സ്യബന്ധന ബോട്ട് വഴി ഇന്ത്യന്‍ തീരങ്ങളിലേക്ക് പോവുകയായിരുന്നെന്നുമാണ് അധികൃതര്‍ സംശയിക്കുന്നത്. 


രാജ്യത്തെ ഏറ്റവും നീളം കൂടിയ തീരപ്രദേശമാണ് ഗുജറാത്തിലേത്. 1,640 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശം. ഗുജറാത്തിലെ മയക്കുമരുന്ന് കള്ളക്കടത്തിന് സാധ്യതയുള്ളതിന്റെ കാരണങ്ങള്‍ പലതാണ്. - ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും നീളം കൂടിയത് ചെറു കൈവഴികളും ഉള്‍ക്കടലുകളും ഉള്ള ഇവിടെ നിരീക്ഷിക്കാന്‍ പ്രയാസമാണ്. പ്രത്യേകിച്ച് കച്ച് മേഖലയില്‍. 

 ലോകത്തിലെ നിയമവിരുദ്ധ കറുപ്പ് ഉല്‍പാദനത്തിന്റെ 80% ത്തിലധികവും നടക്കുന്നുവെന്ന് പറയപ്പെടുന്ന അഫ്ഗാനിസ്ഥാന്‍, ഇറാന്‍, പാകിസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്ന 'ഗോള്‍ഡന്‍ ക്രസന്റ്' നോട് ചേര്‍ന്ന് കിടക്കുന്നതും ഇന്ത്യയിലേക്കുള്ള മയക്കുമരുന്നുകളുടെ പ്രധാന പ്രവേശന കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുന്നു.
 
2024 ഫെബ്രുവരിയില്‍, ഗുജറാത്ത് തീരത്ത് നിന്ന് 3,300 കിലോഗ്രാം മയക്കുമരുന്നുമായി പോയ ഒരു ഇറാനിയന്‍ ബോട്ട് ഇന്ത്യന്‍ ഏജന്‍സികള്‍ പിടികൂടിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തീരദേശ മയക്കുമരുന്ന് വേട്ടയായിരുന്നു ഇത്. 2023നവംബറില്‍ മറ്റൊരു ഇറാനിയന്‍ കപ്പലില്‍ നിന്ന് 700 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തിരുന്നു. 2024 ഏപ്രിലില്‍, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഒരു സിന്‍ഡിക്കേറ്റുമായി ബന്ധപ്പെട്ട 173 കിലോഗ്രാം ഹാഷിഷ് പോര്‍ബന്ദറിന് സമീപമുള്ള ഒരു ഇന്ത്യന്‍ ബോട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു.

 

Over 300 kg of methamphetamine worth ₹1,800 crore was seized off the Gujarat coast in a joint operation by the Indian Coast Guard and Gujarat ATS.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  18 hours ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  18 hours ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  18 hours ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  19 hours ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  19 hours ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  19 hours ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  19 hours ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  19 hours ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  19 hours ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  20 hours ago