HOME
DETAILS

ഗസ്സയിലെ അവസാനത്തെ ആശുപത്രിയും തകർത്ത സയണിസ്റ്റ് നടപടിയെ ശക്തമായി അപലപിച്ചു സഊദി അറേബ്യ

  
April 15, 2025 | 1:22 AM

Saudi Arabia strongly condemns Israeli bombing of Gaza hospital

റിയാദ്: ഗസ്സയിലെ ആശുപത്രി തകർത്ത് നിരവധി പേരെ കൊലപ്പെടുത്തുകയും ഫലസ്തീനികളുടേ ആരോഗ്യ സംവിധാനങ്ങൾ ഇല്ലാതാകുകയും ചെയ്ത സയണിസ്റ്റ് നടപടിയെ ശക്തമായി അപലപിച്ചു സഊദി അറേബ്യ. ഗസ്സ മുനമ്പിലെ അൽ-മമദാനി ആശുപത്രിയിൽ ബോംബാക്രമണം നടത്തിയ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ഹീനമായ കുറ്റകൃത്യത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമം ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് സഊദി ചൂണ്ടിക്കാട്ടി. സിവിലിയന്മാർക്കെതിരായ ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളെല്ലാം ഇസ്രായേൽ അധിനിവേശം തുടർച്ചയായി ലംഘിക്കുന്നതിനാൽ ഗാസയിലെ ആരോഗ്യസംരക്ഷണ സംവിധാനം പൂർണമായും തകർച്ചയിലേക്ക് നീങ്ങുകയാണെന്നും സഊദി മുന്നറിയിപ്പ് നൽകി.

 

കഴിഞ്ഞദിവസം ആണ് ആശുപത്രികള്‍ക്ക് നേരെ  ഇസ്റാഈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ഗസ്സ സിറ്റിയിലെ ഏക ആശുപത്രിയും പ്രവര്‍ത്തനം നിർത്തുകയുണ്ടായി. കഴിഞ്ഞ ദിവസം ആക്രമണം നടന്ന അല്‍ അഹില്‍ അറബ് ബാപ്ടിസ്റ്റ് ആശുപത്രിക്ക് നേരെ വീണ്ടും  ആക്രമണമുണ്ടായി. രണ്ട് മിസൈലുകളാണ്  ആശുപത്രിക്ക് മുകളില്‍ പതിച്ചത്. ആക്രമണത്തിന് മുന്‍പ് ആശുപത്രി ഒഴിപ്പിക്കാന്‍ ടെലിഫോണ്‍ നിര്‍ദേശമുണ്ടായിരുന്നു. ഇസ്റാഈല്‍ സുരക്ഷാ സേനാംഗമെന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. നൂറിലേറെ രോഗികള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. 

 

ആശുപത്രി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ജറൂസലം ക്രൈസ്തവ രൂപതയാണ് ആശുപത്രി നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രവര്‍ത്തനം അസാധ്യമെന്ന് തിരിച്ചറിഞ്ഞാണ് ആശുപത്രി അടച്ചിടാനുള്ള തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. അത്യാസന്ന നിലയിലുള്ള അമ്പതിലേറെ രോഗികളെ എവിടേക്ക് മാറ്റും എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അധികൃതര്‍ അറിയിച്ചു. 

അല്‍ ഷിഫ ആശുപത്രി തകര്‍ത്തശേഷം ഗസ്സ സിറ്റിയില്‍ അവശേഷിക്കുന്ന ഏക ആശുപത്രിയായിരുന്നു അല്‍ അഹ്‌ലി. രാത്രി വൈകിയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചെന്നും ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ചികിത്സകിട്ടാതെ റോഡരികിലാണ് കിടക്കുന്നതെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് ഖലീല്‍ അല്‍ ദെഖ്റാന്‍ പറഞ്ഞു.

Saudi Arabia strongly condemns Israeli bombing of Gaza hospital



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റക്കെട്ടായി പോരാടി സി.പി.ഐ;  ഒടുവില്‍ പി.എം ശ്രീ തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം; സി.പി.എമ്മിന്റെ കീഴടങ്ങല്‍ വേറെ വഴിയില്ലാതെ

Kerala
  •  11 hours ago
No Image

സ്‌കൈ 150 നോട്ട് ഔട്ട്; ചരിത്രം കുറിച്ച് ഇന്ത്യൻ നായകൻ

Cricket
  •  11 hours ago
No Image

46 കുഞ്ഞുങ്ങള്‍, 20 സ്ത്രീകള്‍...വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 100 കവിഞ്ഞു, 250ലേറെ ആളുകള്‍ക്ക് പരുക്ക്

International
  •  12 hours ago
No Image

ബാറ്റെടുക്കും മുമ്പേ അർദ്ധ സെഞ്ച്വറി; പുത്തൻ നാഴികക്കല്ലിൽ തിളങ്ങി സഞ്ജു

Cricket
  •  12 hours ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ 2026 മാര്‍ച്ച് അഞ്ച് മുതല്‍; ഫലപ്രഖ്യാപനം മെയ് 8 ന്

Kerala
  •  12 hours ago
No Image

ശ്രേയസിന് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്; ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  13 hours ago
No Image

38ാം വയസിൽ ലോകത്തിൽ നമ്പർ വൺ; ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  13 hours ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  15 hours ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  15 hours ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  16 hours ago