
വഖ്ഫ് കേസില്‍ നിര്‍ണായക ഇടപെടലുമായി സമസ്തയുടെ അഭിഭാഷകന് അഭിഷേക് സിങ്വി; കേസില്‍ നാളെയും വാദം തുടരും

ന്യൂഡല്‍ഹി:വഖ്ഫ് നിയമ ഭേദഗതിക്കെതിരായി കേസില്‍ സുപ്രിംകോടതി മുമ്പാകെ നിര്‍ണായക ഇപെടലുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിങ്വി. വഖ്ഫ് ബോര്‍ഡില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്പ്പെടെയുള്ള നിര്‍ണായക വിഷയങ്ങള്‍ കോടതിയില്‍ സിങ്വിയാണ് ഉയര്‍ത്തിയത്. ഇതോടെയാണ്, ദേവസ്വം ബോര്‍ഡില്‍ നിങ്ങള്‍ മുസ്ലിംകളെ ഉള്പ്പെടുത്തുമോയെന്നും അത് ഇവിടെ തുറന്നുപറയൂവെന്നും സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്.
സിങ്വി ഉന്നയിച്ച മൂന്ന് വിഷയങ്ങളില്‍ സുപ്രിംകോടതിക്കും ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറയുകയുംചെയ്തു. ഉപയോഗത്തിലൂടെയുള്ള വഖ്ഫ് (വഖ്ഫ് ബൈ ദി യൂസര്‍) അതല്ലാതാക്കുന്നതും കലക്ടര്‍മാര്‍ക്ക് അമിതാധികാരം നല്‍കുന്നതും വഖ്ഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും അമുസ്ലിംകളെ നിയമിക്കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് സിങ് വി ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിലെ സമസ്തയുടെ ആശങ്ക സുപ്രിംകോടതി മുഖവിലക്കെടുക്കുകയും ചെയ്തു. സമസ്തയാണ് ആദ്യമായി കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
മുസ്ലിംകളുടെ ആശങ്കകള്‍ ശരിവെച്ച സുപ്രീംകോടതി, അവ മരവിപ്പിച്ച് നിര്‍ത്താനായി ഇടക്കാല ഉത്തരവ് ഇറക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
നിയമത്തിലൂടെ ഒരു മതത്തിന്റെ ആചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇത് ആര്‍ട്ടിക്കിള്‍ 26ന്റെ ലംഘനമാണെന്നും മതപരമായ ആചാരങ്ങള്‍ ഭരണഘടനാപരമായ അവകാശമാണെന്നു പറഞ്ഞ സിബല്‍, ഇസ്ലാം മതത്തിലെ അനിവാര്യമായ ആചാരമാണ് വഖ്ഫ് എന്നും ഈ ആചാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നും ചോദിച്ചു.
പിവി സഞ്ജയ് കുമാര്‍, കെ പി വിശ്വനാഥന് എന്നിവരും ബെഞ്ചിന്റെ ഭാഗമാണ്. കേസില്‍ വിശദമായ വാദം നാളെയും കേള്‍ക്കും.
നേരത്തെ, വഖ്ഫ് നിയമം ഭരണഘടനയുടെ 14, 15, 25, 26, 300 എ അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത ഹരജി നല്‍കിയത്. വഖ്ഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്തുക്കളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 35 ഭേദഗതികളാണ് നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് സമസ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
നിയമത്തിലെ ഭേദഗതി വഖ്ഫിന്റെ മതസ്വഭാവം ഇല്ലാതാക്കുന്നതും ഒരു മതവിഭാഗത്തിന് സ്വന്തം കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം നല്കിയ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവുമാണ്. സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അവകാശങ്ങളില്‍ കടന്നുകയറുകയും അവയുടെ നിയന്ത്രണങ്ങളില്‍ ഇടപെടുകയും ചെയ്യുന്നത് ഫെഡറല്‍ തത്വളുടെയും ലംഘനമാണ്. 1995ലെ നിയമത്തിലെ സെക്ഷന്‍ 3 (ആര്) ല്‍ നല്കിയ 'വഖ്ഫ്' എന്നതിന്റെ നിര്‍വചനത്തിലെ ഭേദഗതിയും പുതുതായി ചേര്‍ത്ത സെക്ഷന്‍ 3ഇ, 7 (1) വകുപ്പും നിലവിലെ വഖ്ഫ് സ്വത്തുക്കളെ ഗുരുതരമായി ബാധിക്കും.
വഖ്ഫ് ബൈ യൂസര്‍ വ്യവസ്ഥ ഇല്ലാതാക്കിയത് വലിയ പ്രത്യാഘാതമുണ്ടാക്കുകയും സുപ്രധാന വഖ്ഫ് സ്വത്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. ഒരിക്കല്‍ വഖ്ഫ് ചെയ്തത് എപ്പോഴും വഖ്ഫ് ആയിരിക്കും. മുസ് ലിം നിയമശാസ്ത്രമനുസരിച്ച് വഖ്ഫ് വാക്കാലോ ആധാരത്തിലൂടെയോ ഉപയോക്താവില്‍ നിന്ന് സൃഷ്ടിക്കാന്‍ കഴിയും. ഒരു ഭൂമിയോ സ്വത്തോ വളരെക്കാലമായി മുസ് ലിം സമുദായത്തില്‍പ്പെട്ട ആളുകള്‍ മതപരമോ ഭക്തിപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍, അത്തരം സ്വത്തോ ഭൂമിയോ ഉപയോക്താവില്‍ നിന്ന് വഖ്ഫ് ആയി മാറുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലവില്‍വന്നതിനാല്‍ ഇന്ത്യയിലെ വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് വഖ്ഫ് ആധാരം ഇല്ല. അതിനാല്‍ രേഖയുടെ അടിസ്ഥാനത്തില്‍ വഖ്ഫ് സ്വത്തുക്കള്‍ നിര്‍ണയിക്കപ്പെടുന്നത് സ്വകാര്യ സ്വത്തോ സര്‍ക്കാര്‍ സ്വത്തോ ആണെന്ന് അവകാശപ്പെടാനിടയാക്കും. വഖ്ഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും അമുസ് ലിംകളെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാലംഘനമാണ്. വഖ്ഫ് തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്ക് നിക്ഷിപ്തമാക്കുന്നത് സര്‍ക്കാര്‍ തന്നെ വാദിയും ജഡ്ജിയുമാകുന്ന സാഹചര്യമുണ്ടാക്കുമെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.
സമസ്ത ഫയല്‍ ചെയ്ത കേസില്‍ എതിര്‍വാദം ഉന്നയിച്ച് ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഛത്തിസ്ഗഡ് സംസ്ഥാന സര്‍ക്കാരുകള്‍ കക്ഷി ചേരുന്നതിനായി ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.
സമസ്തയെക്കൂടാതെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ അസദുദ്ദീന്‍ ഉവൈസി, എ.എപി നേതാവ് അമാനത്തുല്ല ഖാന്, പൗരാവകാശസംഘടന എ.പി.സി.ആര്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മൗലാന അര്‍ഷദ് മദനി, നടനും രാഷ്ട്രീയക്കാരനുമായ വിജയ്, ആര്.ജെ.ഡി എം.പി മനോജ് ഝാ, മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, എസ്.ഡി.പി.ഐ തുടങ്ങിയവരുടെ ഹരജികളും കോടതി മുമ്പാകെയുണ്ട്. വിഷയത്തില്‍ തങ്ങളെക്കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും ഹരജി നല്‍കിയിട്ടുണ്ട്.
സമസ്തക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് പി.വി ദിനേശ്, അഡ്വ. സുല്‍ഫിക്കര്‍ അലി പി.എസ്, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരും ഹാജരായി.
Samastha's lawyer Abhishek Singhvi makes a crucial contribution in the Waqf case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് കെ കസ്തൂരിരംഗന്‍ അന്തരിച്ചു
National
• 13 hours ago
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്
National
• 13 hours ago
സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്
Kerala
• 13 hours ago
വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ
Cricket
• 14 hours ago
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
Kerala
• 15 hours ago
ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍; ലഷ്കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു
National
• 15 hours ago
പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു
Kerala
• 16 hours ago
മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്
Kerala
• 16 hours ago
തകർന്നടിഞ് പാകിസ്ഥാൻ ഓഹരി വിപണി; ഐഎംഎഫ് ബെയിൽഔട്ടും അന്താരാഷ്ട്ര ഒറ്റപ്പെടലും, പാകിസ്ഥാന്റെ സാമ്പത്തിക ഭാവിയെന്ത്?
Economy
• 16 hours ago
ഇനി കൂളായി ഹജ്ജും ഉംറയും ചെയ്യാം; ശരീരം തണുപ്പിക്കുന്ന 'കൂളര്‍ ഇഹ്റാം വസ്ത്രം' അവതരിപ്പിച്ച് സഊദി
Saudi-arabia
• 16 hours ago
പഹല്‍ഗാം ഭീകരാക്രമണം: കശ്മീരി വിദ്യാര്‍ഥികള്‍ക്കു നേരെ വ്യാപക ആക്രമണവും നാടുകടത്തല്‍ ഭീഷണിയും
latest
• 17 hours ago
പീക് ടൈമില്‍ 62% വരെ വിദ്യാര്‍ഥികള്‍, 11 വര്‍ഷമായി കണ്സെഷന് ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ബല്ലുടകമള്‍; ഇന്ന് മുഖാമുഖം ചര്‍ച്ച
latest
• 17 hours ago
മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ
Kerala
• 17 hours ago
ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യം; തോൽവിയിലും ജെയ്സ്വാളിന് അത്ഭുതകരമായ റെക്കോർഡ്
Cricket
• 17 hours ago
കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാത; പുതുക്കിയ പദ്ധതിരേഖ ഉടൻ സമർപ്പിക്കും
Kerala
• 18 hours ago
'സുരക്ഷയൊരുക്കാത്ത സര്‍ക്കാരിനോടാണ് പ്രശ്നം; എനിക്ക് ഉത്തരം ആവശ്യമാണ്'; പഹല്‍ഗാമില്‍ കേന്ദ്രമന്ത്രിയോട് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ബാങ്ക് മാനേജറുടെ വിധവ | Pahalgam Terror Attack
National
• 19 hours ago
പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാവീഴ്ച സമ്മതിച്ച് സര്‍ക്കാര്‍, സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങള്‍, യോഗത്തില്‍ പങ്കെടുക്കാതെ മോദി ബിഹാറില്‍
latest
• 19 hours ago
ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത പ്രതികരണം; പാകിസ്ഥാനെതിരെ ഏഴുശ്രദ്ധേയമായ നടപടികൾ
National
• a day ago
പാകിസ്താന്റെ വ്യോമാതിര്‍ത്തി അടച്ചതോടെ അന്താരാഷ്ട്ര വിമാനസര്‍വീസുകൾക്ക് തടസം; യാത്രക്കാർ ഷെഡ്യൂൾ കർശനമായി പരിശോധിക്കണമെന്ന് എയർലൈൻസ്
National
• a day ago
ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തീരുമാനിച്ച് സര്‍വകക്ഷി യോഗം; കശ്മീരികളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആഹ്വാനം
National
• a day ago
ടെന്‍ഷന്‍ വേണ്ട, പുല്‍പ്പറ്റയുടെ 'ചങ്ങാത്തം' കൂട്ടിരിക്കും..; കുട്ടികളിലെ ആത്മഹത്യ തടയാന്‍ പദ്ധതിയുമായി പുല്‍പ്പറ്റ പഞ്ചായത്ത്; പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
latest
• 17 hours ago
കണ്മുന്നിൽ തോക്കുധാരികൾ; പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറാതെ ആരതി
Kerala
• 18 hours ago
കേരളത്തിൽ 102 പാക് പൗരന്മാർ; ഉടൻ തന്നെ രാജ്യം വിടണമെന്ന് നിർദേശം
Kerala
• 18 hours ago