HOME
DETAILS

ആന്റി-ഫ്രോഡ് പൊലിസ് ഓഫീസറായി ചമഞ്ഞ് യുവാവ് വൃദ്ധനില്‍ നിന്ന് 120,000 ഡോളര്‍ തട്ടി

  
Shaheer
April 16 2025 | 13:04 PM

Young Man Poses as Police Officer Scams Elderly Man Out of 120000

കുവൈത്ത് സിറ്റി: വൃദ്ധനായ കുവൈത്തി പൗരനില്‍ നിന്ന് 120,000 ഡോളര്‍ തട്ടിയെടുത്തു. ആന്റി-ഫ്രോഡ് പൊലിസ് ഓഫീസറായി വേഷമിട്ടാണ് വൃദ്ധനില്‍ നിന്ന് കള്ളന്‍ പണം തട്ടിയത്. തന്റെ മുഴുവന്‍ ബാങ്ക് ബാലന്‍സും കള്ളന്‍ തട്ടിയെടുത്തതായി വൃദ്ധന്‍ പറഞ്ഞു.

കുവൈത്ത് സിറ്റിയില്‍ താമസിക്കുന്ന വൃദ്ധനെ വിളിച്ച് മോഷ്ടാവ് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മറ്റുള്ളവര്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും ഒരു ഡിറ്റക്ടീവ് എന്ന നിലയില്‍ താന്‍ നിങ്ങളെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞതായി കുവൈത്തി പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു.

69 വയസ്സുള്ള ഇര തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് വിവരങ്ങളും വിളിച്ചയാള്‍ക്ക് നല്‍കിയതോടെ കള്ളന് കാര്യങ്ങള്‍ എളുപ്പമായി. പെട്ടെന്നു തന്നെ കള്ളന്‍ വൃദ്ധന്റെ അക്കൗണ്ട് കാലിയാക്കുകയും ചെയ്തു.

'എന്റെ കാര്‍ഡ് നമ്പറും, ബാങ്കില്‍ നിന്ന് ലഭിച്ച പിന്‍ നമ്പറും, ഒടിപി നമ്പറും ഞാന്‍ വിളിച്ചയാള്‍ക്ക് നല്‍കി,' ഇര പറഞ്ഞതായി ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വ്യക്തിഗത വിവരങ്ങള്‍ അറിയുന്നതിനോ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് തടയുന്നതിനോ പ്രാദേശിക ബാങ്കുകളോ പൊലിസ് ഉദ്യോഗസ്ഥരോ ബാങ്ക് ഉപഭോക്താക്കളെ ബന്ധപ്പെടാറില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ചു.

ഫെബ്രുവരിയില്‍, രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ ടവറുകളെയും ബാങ്കുകളെയും ലക്ഷ്യമിട്ടുള്ള വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ പരാജയപ്പെടുത്തിയതായി കുവൈത്ത് പ്രഖ്യാപിച്ചു.

ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ചൈനീസ് പൗരന്മാരുടെ ഒരു അന്താരാഷ്ട്ര സംഘത്തെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

ചില ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളില്‍ നിന്നും ബാങ്കുകളില്‍ നിന്നും അവരുടെ നെറ്റ്വര്‍ക്കുകള്‍ സൈബര്‍ ആക്രമണത്തിന് വിധേയമായതായി അധികൃതര്‍ക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യം പുറത്തുവന്നത്.

കുവൈത്തില്‍ തട്ടിപ്പ് കേസുകള്‍ വര്‍ധിച്ചതായി അധികൃതര്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. തട്ടിപ്പുകാരെയും അവരുടെ തന്ത്രങ്ങളെയും കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അല്‍ ഖബാസ് പത്രം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തട്ടിപ്പുകളുടെ പട്ടികയില്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളാണ് മുന്നില്‍.

A young man posing as a police officer scammed an elderly man out of $120,000 in a shocking impersonation case. Authorities are investigating the fraud and searching for the suspect.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  a day ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  a day ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  a day ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  a day ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  a day ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  a day ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  a day ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  a day ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  a day ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  a day ago