HOME
DETAILS

ഡ്രസ്സിങ് റൂം വിവരങ്ങള്‍ പുറത്തുപറഞ്ഞു; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍ പുറത്ത്

  
Shaheer
April 17 2025 | 10:04 AM

Abhishek Nair Out as Indian Cricket Teams Assistant Coach Dressing Room Details Emerge

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ അടുത്ത കാലത്തായി ടീം ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് ഗൗതം ഗംഭീറിന്റെ സംഘത്തിലെ മൂന്ന് അംഗങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍.

ചാമ്പ്യന്‍സ് ട്രോഫി നേടിയെങ്കിലും, 2024-25 ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിമര്‍ശനത്തിന് വിധേയമായിരുന്നു. പരമ്പരയിലെ തോല്‍വിയേക്കാള്‍ ബിസിസിഐയെ ചൊടിപ്പിച്ചത് ഡ്രസ്സിങ് റൂം വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നതാണ്. ഇതിനെ തുടര്‍ന്ന് ബിസിസിഐ അന്വേഷണം നടത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം സ്വന്തം നാട്ടില്‍ ന്യൂസിലന്‍ഡിനോട് 0-3 ന് തോറ്റതിന് ശേഷം, ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 3-1 ന് പരാജയപ്പെട്ടിരുന്നു. ഇക്കാലയളവില്‍ പരിശീലക സംഘത്തിലെ ഒരാള്‍ ഡ്രസ്സിംഗ് റൂം വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നു എന്ന സംശയം ബിസിസിഐ അധികൃതര്‍ക്കുണ്ടായിരുന്നു. ദൈനിക് ജാഗ്രന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, ഫിസിക്കല്‍ ട്രെയിനര്‍ സോഹം ദേശായി എന്നിവരെ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയതായാണ് വിവരം.

എട്ട് മാസം മുമ്പാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ മുന്‍ സഹപ്രവര്‍ത്തകനായ അഭിഷേക് നായര്‍ ഗംഭീറിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫില്‍ ചേര്‍ന്നത്. ഇരുവരും ചേര്‍ന്ന് കെകെആറിനെ മൂന്നാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു. ദിലീപിന്റെ ഫീല്‍ഡിംഗ് പരിശീലക സ്ഥാനത്ത് ടെന്‍ ഡോഷേറ്റ് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതേസമയം, സിതാന്‍ഷു കൊട്ടക്കിനെ ബാറ്റിംഗ് പരിശീലകനായി നിയമിച്ചതിനാല്‍ അഭിഷേക് നായറിന് പകരക്കാരനെയോ മറ്റൊരു അസിസ്റ്റന്റ് പരിശീലകനെയോ ബിസിസിഐ നിയമിക്കാന്‍ സാധ്യതയില്ല. സോഹാമിന് പകരം മുന്‍ ടീം ഇന്ത്യയും കെകെആറും ഫിസിക്കല്‍ ട്രെയിനറായ അഡ്രിയാന്‍ ലെ റൂക്‌സ് സപ്പോര്‍ട്ട് സ്റ്റാഫില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Abhishek Nair has been removed as Team India’s assistant coach. Inside details from the dressing room reveal the reasons behind the sudden exit and team dynamics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  2 days ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  2 days ago
No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  2 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  2 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  2 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  2 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  2 days ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  2 days ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  2 days ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  2 days ago