HOME
DETAILS

മുഖത്ത് നാരങ്ങ പുരട്ടാമോ..? ഇത് സുരക്ഷിതമാണോ..?  നോക്കാം ഇക്കാര്യങ്ങള്‍

  
April 18 2025 | 06:04 AM

Can I apply lemon on my face Is it safe Lets see these things

മുഖസൗന്ദര്യത്തിനായി പലരും ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും മുഖത്ത് നാരങ്ങ പുരട്ടുന്നവരുണ്ട്. നാരങ്ങയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് വളരെയധികം ഗുണം ചെയ്യുന്നു. എന്നാല്‍ ആരോഗ്യവിദഗ്ധര്‍ പറയുന്നത് നാരങ്ങാനീര് നേരിട്ട് ച ര്‍മത്തില്‍ പുരട്ടാന്‍ പാടില്ല എന്നാണ്. എന്താണ് കാരണമെന്നു നോക്കാം.

നാരങ്ങയും ചര്‍മവും

ഒരു പ്രകൃതിദത്ത ബ്ലീച്ചും ക്ലെന്‍സറുമാണ് നാരങ്ങയില്‍ ഉള്ളത്. വിദഗ്ധരുടെ അഭിപ്രായത്തില്‍ വിറ്റാമിന്‍സിയും സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ പാടുകള്‍ കുറയ്ക്കാനും തിളക്കം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

 

face.JPG

ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചര്‍മത്തെ ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുകയും ചര്‍മം നന്നാകാന്‍ സഹായിക്കുകയും ചെയ്യുന്നു. സൗന്ദര്യവര്‍ധക വസ്തുക്കളിലും ഫേസ് മാസ്‌കുകളിലും ഉപയോഗിക്കുന്ന സാധാരണ ചേരുവകൂടിയാണ് നാരങ്ങ. 


ചര്‍മത്തില്‍ നേരിട്ട് പുരട്ടരുത്

നാരങ്ങാനീര് നേരിട്ട് ചര്‍മത്തില്‍ പുരട്ടരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കാരണം ഇത് മുഖത്ത് തിണര്‍പ്പ്, ചുവപ്പ്, അലര്‍ജി എന്നിവയ്ക്കു കാരണമാകും. നാരങ്ങയിലടങ്ങിയിട്ടുള്ള പിഎച്ച് അളവ് വളരെ കുറവുമാണ്. അതുകൊണ്ട് തന്നെ സെന്‍സിറ്റീവ് ചര്‍മം, മുഖക്കുരു, എക്സിമ അതുപോലെ ഡെര്‍മറ്റൈറ്റിസ് ഉള്ള വ്യക്തികള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

 

fa2.JPG

മുഖത്ത് നാരങ്ങ പുരട്ടിയ ശേഷം വെയിലു കൊള്ളുന്നതും ചര്‍മത്തിനു ദോഷം ചെയ്യും. നാരങ്ങ ഉപയോഗിച്ചതിനു ശേഷം ചര്‍മത്തില്‍ കുമിളകളോ മറ്റെന്തെങ്കിലും ഇറിട്ടേഷന്‍ തോന്നുന്നുവെങ്കില്‍ ഉടന്‍ ഡോക്ടറെ കാണിക്കേണ്ടതാണ്. 

ഉപയോഗിക്കുന്ന വിധം

നേരിട്ട് പുരട്ടുന്നതിനു പകരം നാരങ്ങാ നീര് തേനിലോ തൈരിലോ യോജിപ്പിച്ച് മുഖത്തിടുക.

 മുഖത്ത് നാരങ്ങ ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈത്തണ്ടയില്‍ ഒരു പാച്ച് ടെസ്റ്റ് നടത്തി നോക്കി മാത്രം ഉപയോഗിക്കുക. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ മുഖത്ത് തേയ്ക്കുന്നത് ഒഴിവാക്കാം.

നാരങ്ങ പുരട്ടിയ ശേഷം എപ്പോഴും മോയിസ്ചറൈസര്‍ ഉപയോഗിക്കുക. സെന്‍സിറ്റീവ് ചര്‍മമുള്ളവരോ ഏതെങ്കിലും തരത്തിലുള്ള ചര്‍മ പ്രശ്നങ്ങളുള്ളവരോ നാരങ്ങാ നീര് മുഖത്ത് നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  a day ago
No Image

5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ

International
  •  a day ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ

Cricket
  •  a day ago