HOME
DETAILS

ദിവ്യ എസ് അയ്യർ സർവീസ് ചട്ടങ്ങൾക്കെതിരായി പ്രവർത്തിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്

  
April 18, 2025 | 12:38 PM

Divya S Iyer acted against service rules Youth Congress files complaint

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിട്ട വിഴിഞ്ഞം തുറമുഖ എംഡിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യർക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് ആണ് ദിവ്യ എസ് അയ്യർക്കെതിരെ പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ചീഫ് സെക്രട്ടറി, കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർ എന്നിവർക്കാണ് ഇതിനെതിരെ പരാതി നൽകിയത്. 

ഐഎഎസ് ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റത്തിന് വിരുദ്ധമായി ദിവ്യ പ്രവർത്തിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ദിവ്യയുടെ സമൂഹമാധ്യമ പോസ്റ്റിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതക്ക്‌ എതിരാണെന്നും രാഗേഷിനെ പുകഴ്ത്തിക്കൊണ്ടുള്ള ഈ പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട 1968ലെ പെരുമാറ്റ ചട്ടത്തിലെ 5 പ്രകാരം എതിരാണെന്നും പരാതിയിൽ പറയുന്നുണ്ട്. 

അതേസമയം രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യരെ വിമർശിച്ചുകൊണ്ട് നേരത്തെ തന്നെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ ഉൾപ്പെടെയുള്ള ആളുകൾ രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പാദസേവ ചെയ്യുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ് ദിവ്യ എന്നായിരുന്നു മുരളീധരൻ വിമർശനം ഉന്നയിച്ചത്.

എന്നാൽ ഈ സംഭവത്തിൽ ദിവ്യയെ പിന്തുണച്ചുകൊണ്ട് സിപിഎം നേതാക്കളും രംഗത്ത് വന്നിരുന്നു. സിപിഎം നേതാക്കന്മാരായ ഇപി ജയരാജൻ, കെകെ ശൈലജ, ഡിവൈഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബികെ സനോജ് എന്നിവരാണ് ദിവ്യയെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുവന്നത്.

Divya S Iyer acted against service rules Youth Congress files complaint



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  2 days ago
No Image

സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം

Kerala
  •  2 days ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  3 days ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  3 days ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  3 days ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  3 days ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  3 days ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  3 days ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  3 days ago