HOME
DETAILS

റോഡില്‍ എഐ ക്യാമറയുണ്ട്; വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ഒമാന്‍

  
April 19, 2025 | 5:32 AM

Oman Installs AI Cameras to Catch Drivers Using Mobile Phones

മസ്‌കത്ത്: ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴോ മറ്റ് ഗതാഗത നിയമലംഘനങ്ങള്‍ നടത്തുമ്പോഴോ തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ സ്ഥാപിച്ച് ഒമാന്‍ ഫൊലിസ്.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കണ്ടെത്തുന്നതിനാണ് ഈ നീക്കം കൊണ്ട് ലക്ഷ്യമിടുന്നത്. കണ്‍ട്രോള്‍ ക്യാമറകള്‍ ഉപയോഗിക്കുന്ന ഈ സംവിധാനത്തിന് ഫോണുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ നിരീക്ഷിക്കാനും റെക്കോര്‍ഡ് ചെയ്യാനും കഴിയും. അശ്രദ്ധമായ ഡ്രൈവിംഗ് മൂലമുള്ള അപകടങ്ങളും മറ്റും ക്യാമറ കണ്ടെത്തും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ക്യാമറകള്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമാണെന്ന് റോയല്‍ ഒമാന്‍ പൊലിസിലെ ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ എഞ്ചിനീയര്‍ അലി ബിന്‍ ഹമൗദ് അല്‍-ഫലാഹി പറഞ്ഞു. ചിത്രങ്ങള്‍ വിശകലനം ചെയ്യാനും ഉയര്‍ന്ന കൃത്യതയോടെ നിയമലംഘനങ്ങള്‍ തിരിച്ചറിയാനും ഇവയ്ക്ക് കഴിയും. ഗതാഗതം നിരീക്ഷിക്കാനും തിരക്കേറിയ സ്ഥലങ്ങളും ആവശ്യമായ വാഹനങ്ങളും തിരിച്ചറിയാനും ഈ സംവിധാനങ്ങള്‍ സഹായിക്കും. ഒമാനിലെ റോഡുകളില്‍ ഇതിനകം തന്നെ ഇവ വ്യാപകമായി പരീക്ഷിച്ചിട്ടുണ്ട്.

'റോഡ് സുരക്ഷ എല്ലാ സ്ഥാപനങ്ങളുടെയും കൂട്ടായ പരിശ്രമം ആവശ്യമുള്ള ഒരു സാമൂഹിക ഉത്തരവാദിത്തമായതിനാല്‍, ആധുനിക സാങ്കേതികവിദ്യകള്‍ നിയമലംഘനങ്ങളും അപകടങ്ങളും ഫലപ്രദമായി കുറയ്ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു.

വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്ന് ഡാറ്റകള്‍ ചൂണ്ടിക്കാണിക്കുന്നു. 

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് റോഡ് സുരക്ഷയെ ബാധിക്കുന്ന പ്രധാനപ്പെട്ടൊരു മോശം സ്വഭാവമാണെന്നും ഇത് പലപ്പോഴും ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും ഏകാഗ്രത കുറയ്ക്കുന്നതിനും അപകട സാധ്യത വര്‍ധിപ്പിക്കുന്നതിനും കാരണമാകുമെന്നും ബ്രിഗേഡിയര്‍ അല്‍ ഫലാഹി കൂട്ടിച്ചേര്‍ത്തു.

അത്തരം പെരുമാറ്റം മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്നതിനും സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കും കാരണമാകും. അന്താരാഷ്ട്ര സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നത് പ്രകാരം പ്രതിവര്‍ഷം രേഖപ്പെടുത്തുന്ന അപകടങ്ങളില്‍ കുറഞ്ഞത് 25% എങ്കിലും വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതു മൂലമാണ്.

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഒമാന്റെ പുതിയ സംരംഭം.

ഇത് പരിഹരിക്കുന്നതിനായി, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.

സ്‌കൂളുകളിലും സര്‍വകലാശാലകളിലും പ്രഭാഷണങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും നടത്തുന്ന തീവ്രമായ അവബോധ പരിപാടികള്‍, ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായി റോഡ് സുരക്ഷാ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഗതാഗത സംരംഭങ്ങളെയും സേവനങ്ങളെയും കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡ്രൈവര്‍മാര്‍, പ്രത്യേകിച്ച് യുവാക്കള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും എല്ലാവര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Oman introduces advanced AI-powered cameras on roads to detect and penalize drivers using mobile phones while driving, aiming to improve road safety and reduce accidents.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഫാ അതിര്‍ത്തി തുറക്കാന്‍ ഇടപെട്ട് ഖത്തര്‍; ചര്‍ച്ചകള്‍ തുടരുന്നതായി വിദേശകാര്യമന്ത്രാലയം

Saudi-arabia
  •  5 days ago
No Image

കോഴിക്കോട് ഒരു ബൂത്തിലെ പകുതിയോളം പേര്‍ എസ്‌ഐആര്‍ പട്ടികയില്‍ നിന്നു പുറത്തി ; ബിഎല്‍ഒയുടെ പിഴവ് കാരണമെന്ന് നാട്ടുകാരുടെ പരാതി

Kerala
  •  5 days ago
No Image

ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ രാജ്; നടപടി പുലര്‍ച്ചെ ഒന്നരക്ക് സയിദ് ഇലാഹി മസ്ജിദിന് സമീപം, സംഘര്‍ഷം പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു

National
  •  5 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Kerala
  •  5 days ago
No Image

സംവരണ വിഭാഗക്കാർ ഉയർന്ന മാർക്ക് നേടിയാൽ ജനറൽ ആയി പരിഗണിക്കണമെന്ന് സുപ്രിംകോടതി

National
  •  5 days ago
No Image

ഇഷ്ടപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ മതിപ്പ് നേടാന്‍ വാഹനാപകട നാടകം; രക്ഷകനായി എത്തിയ യുവാവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു

Kerala
  •  5 days ago
No Image

സൗദിയിലെ പഹായിലിലേക്ക് നേരിട്ടുള്ള സര്‍വിസുകള്‍ ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

qatar
  •  5 days ago
No Image

സഊദി ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ പ്രവാസികള്‍ക്ക് നിക്ഷേപിക്കാം; സുപ്രധാന തീരുമാനവുമായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി

Saudi-arabia
  •  5 days ago
No Image

പൊലിസ് സേനയ്ക്ക് നാണക്കേട്; മൂക്കിൻ തുമ്പത്ത് നിന്ന് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരങ്ങളുടെ മോഷണം

crime
  •  5 days ago
No Image

മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളത്തിന്റെ വിട; സംസ്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ

Kerala
  •  5 days ago