HOME
DETAILS

കമ്മീഷന്‍ വൈകുന്നതില്‍ പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍

  
April 19, 2025 | 5:50 AM

Ration traders protest against delay in commission

തിരുവനന്തപുരം: എല്ലാ മാസവും 15ാം തിയതിക്കകം റേഷന്‍ വ്യാപാരികളുടെ വേതനം നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ നടന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കുന്ന വേളയില്‍ ആശ്വാസവാക്കായിട്ടായിരുന്നു ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചതെങ്കിലും വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും കമ്മീഷന്‍ നല്‍കുമെന്ന വാക്ക് ജലരേഖയായി മാറിയെന്ന് വ്യാപാരികള്‍. കമ്മീഷന്‍ വൈകുന്നതിനാല്‍ വ്യാപാരികളുടെ വിശേഷ ദിവസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായി.

 സെയില്‍സ്മാന്‍ മാരുടെ കൂലിയും വാടകയും റേഷന്‍ സാധനങ്ങളുടെ പണമടക്കലും അവതാളത്തിലായതായി വ്യാപാരികള്‍ പറയുന്നു. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മുന്‍ഗണനേതര, സമ്പന്ന വിഭാഗങ്ങള്‍ക്ക് ഒരു രൂപ സെസ് ഏര്‍പ്പെടുത്തണമെന്ന ക്ഷേമനിധി ബോര്‍ഡ് നിര്‍ദേശവും കെടിപിഡിഎസ് നിയമഭേദഗതി തുടങ്ങിയ നിരവധി ഭക്ഷ്യവകുപ്പ് തല ചര്‍ച്ചയില്‍ തീരുമാനമെടുത്ത നിര്‍ദേശങ്ങളും സമര അനുരഞ്ജന വേളയിലും മറ്റു വകുപ്പ്തല മീറ്റിങ്ങുകളിലും മന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ പലതും മന്ത്രിക്കു മുകളില്‍ സൂപ്പര്‍ മന്ത്രി ചമയുന്ന ചില ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്താറില്ല.

 വേതന പാക്കേജ് പരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നംഗ സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും വകുപ്പിലെ പ്രമുഖര്‍ ഫയല്‍ പുറത്തുവിടാതെ മാറ്റിവച്ചത് വിവരാവകാശ നിയമത്തിലൂടെയാണ് വെളിച്ചം കണ്ടത്. അവശേഷിക്കുന്ന പല വകുപ്പ് തല തീരുമാനങ്ങളും നടപ്പാക്കാതെ ഭക്ഷ്യവകുപ്പ് നിഷ്‌ക്രിയത്വം പാലിക്കുന്നതിലും പ്രതിഷേധമുണ്ടെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോഡിൽ വീടിന് നേരെ വെടിവെച്ച സംഭവം; ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്താൽ വെടിവെച്ചത് 14കാരനായ മകനെന്ന് പൊലിസ്

Kerala
  •  3 days ago
No Image

യുഎഇയിൽ ഇ-സ്‌കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്നു; അപകടം ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ പൊലിസ്‌

uae
  •  3 days ago
No Image

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം: മുംബൈയ്ക്ക് പിന്നാലെ കേരളത്തിലും ജാഗ്രതാ നിർദേശം; പൊലിസ് പട്രോളിംഗ് ശക്തമാക്കും

Kerala
  •  3 days ago
No Image

ആരാധനാലയങ്ങൾ ആക്രമിക്കാൻ ഗൂഢാലോചന നടത്തി; സഊദിയിൽ രണ്ട് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി

Saudi-arabia
  •  3 days ago
No Image

കേരള സർവകലാശാലയിലെ ​ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: സംസ്‌കൃത മേധാവിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

Kerala
  •  3 days ago
No Image

കളിക്കളത്തിൽ അവൻ റിക്കി പോണ്ടിങ്ങിനെ പോലെയാണ്: മുൻ ഓസീസ് താരം

Cricket
  •  3 days ago
No Image

യുഎഇയിൽ ഫ്രീലാൻസ് വിസ അനുവദിക്കുന്നതിൽ കർശന പരിശോധന; വ്യക്തത തേടി ഫ്രീലാൻസർമാർ

uae
  •  3 days ago
No Image

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം: എട്ട് മരണം; നിരവധി പേർക്ക് പരുക്ക്; തലസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം

National
  •  3 days ago
No Image

ജീവനക്കാർക്ക് റിമോട്ട് വർക്കും ഫ്ലെക്സിബിൾ വർക്ക് ഓപ്ഷനും; നിർണായക തീരുമാനവുമായി അജ്മാൻ

uae
  •  3 days ago
No Image

ഒരു ദിവസം ആ ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: മെസി

Football
  •  3 days ago