HOME
DETAILS

എ.ഡി.ജി.പി അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ; സര്‍ക്കാര്‍ അംഗീകരിച്ചു

  
Farzana
April 20 2025 | 10:04 AM

Kerala Government Recommends ADGP MR Ajith Kumar Again for Prestigious Presidents Medal

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ. സംസ്ഥാന സര്‍ക്കാരിനോട് ഡി.ജി.പിയാണ് ശിപാര്‍ശ ചെയ്തത്. സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നേരത്തെ, അജിത്കുമാറിന് രാഷ്ട്രപതിയുടെ മെഡലിനായി സംസ്ഥാനം ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു എന്നാല്‍  നാല് പ്രാവശ്യം ശിപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. ഐ.ബി റിപ്പോര്‍ട്ട് അജിത്കുമാറിന് എതിരായതാണ് കേന്ദ്രം ശിപാര്‍ശ നിരസിക്കാന്‍ കാരണം. അജിത് കുമാര്‍ ഡി.ജി.പി സ്ഥാനകയറ്റത്തിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും ശിപാര്‍ശ വന്നിരിക്കുന്നത്.

രാഷ്ട്രപതിയുടെ മെഡല്‍ അജിത്കുമാറിന് ഇതുവരെ  ലഭിച്ചിട്ടില്ല. ഇത് കിട്ടുന്നതിനായാണ് ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലും ഈ ആരോപണം സൂചിപ്പിച്ചിരുന്നു.കൂടിക്കാഴ്ച സംബന്ധിച്ച സംശയം പല കോണുകളില്‍നിന്ന് ഉയരുന്നുണ്ടെന്ന വാചകമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.

അതേസമയം, അജിത്കുമാറിനെ കൂടുതല്‍ ചേര്‍ത്തുപിടിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ്, വിശിഷ്ട സേവനത്തിനുള്ള ഡിജിപിയുടെ ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

സംസ്ഥാനം കേന്ദ്രത്തോട് ശിപാര്‍ശ ചെയ്യുന്നതാണ് അടുത്ത നടപടി. ശിപാര്‍ശയില്‍ അന്തിമ തീരുമാനം കേന്ദ്രമാണ് എടുക്കേണ്ടത്. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നല്‍കുന്നതാണ് വിശിഷ്ട സേവാ മെഡല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

300 ദിർഹം ഫോൺ ബില്ലിന്റെ പേരിൽ അബൂദബിയിൽ നടത്തിയ കൊലപാതകം; 17 വർഷങ്ങൾക്കിപ്പുറം പ്രതി ഇന്ദർ ജിത് സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

uae
  •  2 days ago
No Image

പാകിസ്ഥാനിൽ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി

International
  •  2 days ago
No Image

സഹേൽ ആപ്പിൽ ഇംഗ്ലീഷ് എക്സിറ്റ് പെർമിറ്റ്: പുതിയ സംരംഭവുമായി കുവൈത്ത് 

Kuwait
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്

Kerala
  •  2 days ago
No Image

കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു

Kuwait
  •  2 days ago
No Image

വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

National
  •  2 days ago
No Image

ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി

qatar
  •  2 days ago
No Image

മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ

Weather
  •  2 days ago
No Image

കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍

Kerala
  •  2 days ago
No Image

'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു

Football
  •  2 days ago