
ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തില്‍ ചര്‍ച്ച് സന്ദര്‍ശനം; ഗുജറാത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യവുമായി ചര്‍ച്ചില്‍ ഹിന്ദുത്വവാദികളുടെ അതിക്രമവും | Video

അഹമ്മദാബാദ്: ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തില്‍ ക്രിസ്ത്യന്‍ വീടുകളും ചര്‍ച്ചുകളും സന്ദര്‍ശിക്കുകയാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെങ്കില്‍, ബി.ജെ.പി ഭരണത്തിലുള്ള ഗുജറാത്തില്‍ ക്രിസ്ത്യാനികളുടെ പുണ്യദിനത്തില്‍ അതിക്രമം. അഹമ്മദാബാദിലെ ഒധാവില് ഈസ്റ്റര്‍ ദിനത്തിലെ പ്രത്യേക പ്രാര്‍ത്ഥനയ്ക്കിടെ ക്രിസ്ത്യന്‍ പള്ളിയില്‍ തീവ്ര ഹിന്ദുത്വ സംഘടനകളായ വി.എച്ച്.പിയും ബജ്റംഗ്ദളും അതിക്രമിച്ച് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചര്‍ച്ചില്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് വിഎച്ച്പി, ബജ്രംഗ്ദള് അംഗങ്ങള്‍ കത്തികളും വടികളുമായി പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു.
A church was attacked in Odhav, Ahmedabad during Easter Sunday prayer. VHP and Bajrang Dal members stormed the church with knives & sticks, threatening women and children while chanting Jai Shri Ram!
— Congress Kerala (@INCKerala) April 20, 2025
Wolves in sheep clothing: @GeorgekurianBjp, @TheSureshGopi, @RajeevRC_X and… pic.twitter.com/0saBLWbuIi
മതംമാറ്റം നടത്തുന്നുവെന്നാരോപിച്ചാണ് അക്രമിസംഘത്തിന്റെ നടപടി. അക്രമികള്‍ സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയുംചെയ്തു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതായും ഉടന്‍ ചര്‍ച്ചില്‍ എത്തിയിരുന്നതായും അഹമ്മദാബാദ് പൊലിസ് പറഞ്ഞു. അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മതംമാറ്റ ശ്രമം ആരോപിച്ച് വി.എച്ച്.പി പ്രവര്‍ത്തകര്‍ പരാതി നല്‍കിയതായും പൊലിസ് അറിയിച്ചു.
ഈ മാസമാദ്യം മധ്യപ്രദേശിലെ ജബല്പൂരില് ബസ് തടഞ്ഞുനിര്‍ത്തി ക്രിസ്ത്യാനികള്‍ക്ക് നേരെ വി.എച്ച്.പിയും ബജ്റംഗ്ദളും ആക്രമണമഴിച്ചുവിട്ടിരുന്നു. മാണ്ട്ല ജില്ലയില്‍ നിന്നുള്ള 50 ഓളം ക്രിസ്ത്യന്‍ ഗോത്രവര്‍ഗക്കാര്‍ സഞ്ചരിച്ച ബസ് നിര്‍ബന്ധിത മതപരിവര്‍ത്തന പ്രവര്‍ത്തനം ആരോപിച്ച് തടയുകയായിരുന്നു. ബസ് തടഞ്ഞശേഷം ഹിന്ദുത്വവാദികള്‍ ബസ്സിനുള്ളിലേക്ക് ഇരച്ചുകയറിയതോടെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. പൊലിസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയ ബസ് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്. ബസ്സിലെ മുഴുവന്‍ യാത്രക്കാരുടെയും പേരും വിലാസവും മൊബൈല്‍ നമ്പറും രേഖപ്പെടുത്തുകയുംചെയ്തു.
ഭവര്‍താല്‍ ഗാര്‍ഡനിലെ ചര്‍ച്ചിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്നവരായിരുന്നു ബസ്സിലുണ്ടായിരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം നിഷേധിച്ച ബസ് യാത്രക്കാര്‍, തങ്ങളുടെ പൂര്‍വികരും ക്രിസ്ത്യാനികളായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
സംഭവം അന്വേഷിക്കാനായി പൊലിസ് സ്റ്റേഷനിലെത്തിയ ജബല്‍പൂര്‍ രൂപതയുടെ വികാരി ജനറലും സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തീഡ്രല്‍ പള്ളിയിലെ ഇടവക പുരോഹിതനുമായ ഡോ. ഫാ. ഡേവിസ് ജോര്‍ജ്ജിനെയും സംഘത്തെയും ഹിന്ദുത്വവാദികളായ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം.
In Ahmedabad Odha, during special prayers on Easter Day, extremist Hindutva organizations VHP and Bajrang Dal stormed a Christian church and created an atmosphere of terror. While people, including children and women, were praying in the church, members of VHP and Bajrang Dal stormed the church with knives and sticks, shouting slogans of Jai Shri Ram.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
National
• a day ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• a day ago
വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ
uae
• a day ago
അന്നത്തെ തോൽവിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത്
Cricket
• a day ago
പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം
Saudi-arabia
• a day ago
വീണ്ടും കസ്റ്റഡി മരണം; തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്പെന്ഷന്
National
• a day ago
ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ
National
• a day ago
മദ്യപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിന് ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി
uae
• a day ago
ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍
uae
• a day ago
സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ
Football
• a day ago
നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്ഐആര്‍ റിപ്പോര്‍ട്ട്
Kerala
• a day ago
ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി
Kerala
• a day ago
റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു
Football
• a day ago
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്
Kerala
• a day ago
ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്
auto-mobile
• a day ago
അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ
Football
• a day ago
അല്‍ ഐനില്‍ വാഹനാപകടം: പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്
uae
• 2 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം
National
• 2 days ago
പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ
uae
• a day ago
അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്
Cricket
• a day ago
മെഴ്സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ
auto-mobile
• a day ago