HOME
DETAILS

ജമ്മു കശ്മീരിൽ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 3 പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

  
Ajay
April 20 2025 | 16:04 PM

Flash Floods and Landslides in Jammu  Kashmir Kill 3 Many Trapped National Highway Closed

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ റമ്പാൻ ജില്ലയിൽ മേഘവിസ്ഫോടനത്തിനുശേഷം ഉണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് സംഭവിച്ച മണ്ണിടിച്ചിലിൽ മൂന്നു പേർ മരണപ്പെട്ടു. അതേസമയം, നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ വലിയ റെസ്ക്യൂ(രക്ഷാപ്രവർത്തന) ഓപ്പറേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മണ്ണിടിച്ചിൽ മൂലം ജമ്മു-ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശം സംഭവിച്ചു. 10 വീടുകൾ പൂർണമായി തകർന്നതായും 30-ലധികം വീടുകൾ ഭാഗികമായി കേടുപാടുകൾ വന്നതായും പ്രാഥമിക വിവരങ്ങളുണ്ട്.

പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായ റമ്പാൻ ജില്ലയിൽ നൂറിലധികം പേർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. റോഡുകൾ പാറയും ചെളിയും മണ്ണും കൊണ്ട് പൂർണമായും മൂടിയ നിലയിലാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും, ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കാൻ ശക്തമായ ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

വിനോദസഞ്ചാരികൾ അടക്കം നിരവധി യാത്രക്കാർ പാതയിൽ കുടുങ്ങിയതായും, ജനങ്ങൾ ഈ മേഖലയിൽ അതീവ ജാഗ്രതപൂർവം യാത്ര ചെയ്യണമെന്നും അതിന് മുൻപ് ആവിശ്യമായ വിവരങ്ങൾ ശേഖരിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്  പ്രതികരിച്ചത്, ഈ ദുരന്തത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രക്ഷാപ്രവർത്തനത്തിന് എല്ലാ സന്നദ്ധസേനകളും കേന്ദ്രസഹായങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

Three people lost their lives and many are stranded following flash floods and landslides triggered by heavy rainfall in Ramban district, Jammu and Kashmir. The Jammu-Srinagar National Highway has been temporarily shut due to debris and landslip damage. Over 10 houses were fully destroyed and nearly 30 damaged. Rescue operations are underway as several people remain trapped. Authorities have urged the public to avoid travel in the affected regions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  a day ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  a day ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  a day ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  a day ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  a day ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  a day ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  a day ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  a day ago
No Image

ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും

National
  •  a day ago
No Image

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്‌ഐആര്‍ റിപ്പോര്‍ട്ട് 

Kerala
  •  a day ago