HOME
DETAILS

അവസാന വാക്കുകള്‍ ഗസ്സക്കായി, എന്നും പീഡിതര്‍ക്കൊപ്പം; നിലപാടുകളുടെ മഹാഇടയന്‍

  
Farzana
April 21 2025 | 09:04 AM

Ceasefire in Gaza  Pope Francis Final Words Echo His Legacy of Compassion

ഇന്നലെ, ഈസ്റ്റര്‍ ദിനത്തിലായിരുന്നു പാപ്പ അവസാനം പരസ്യമായി സംസാരിച്ചത്. Urbi et Orbi
(ഉര്‍ബി എറ്റ് ഓര്‍ബി (നഗരത്തിനും ലോകത്തിനും)). 

നഗരത്തോടും ലോകത്തോടും അദ്ദേഹം അവസാനമായി സംസാരിച്ചത് ഫലസ്തീനിലെ മനുഷ്യര്‍ക്ക് വേണ്ടിയായിരുന്നു. 'ഗസ്സയില്‍ വെടിനിര്‍ത്തുക' മാര്‍പാപ്പയുടെ അവസാന വാക്കുകളായിരുന്നു ഇത്. എന്നും മര്‍ദ്ദിതര്‍ക്കൊപ്പം നിലകൊണ്ടവന്‍. പീഡിതര്‍ക്കായി ശബ്ദമുയര്‍ത്തിയവന്‍. സ്‌നേഹത്തിലും കാരുണ്യത്തിലും എളിമയിലുമെഴുതിയ നിത്യജീവിതമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്. 

 ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ കണ്ട മാര്‍പാപ്പ ഈസ്റ്റര്‍ സന്ദേശത്തിലാണ് അദ്ദേഹം വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്. ഫലസ്തീനിലും ഇസ്‌റാഈലിലും ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് എന്റെ മനസ്സ്. പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം'മാര്‍പാപ്പ ആഹ്വാനം ചെയ്തു. ബന്ദികളെ വിട്ടയക്കണമെന്ന് ഹമാസിനോടും അദ്ദേഹം അഭ്യര്‍ഥിച്ചു. 

ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തില്‍ കഴിയുകയായിരുന്ന മാര്‍പാപ്പ അല്‍പനേരമാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍കണിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കിയത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നേരെ കൈവീശി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. 'സഹോദരീ സഹോദരന്മാരേ, ഈസ്റ്റര്‍ ആശംസകള്‍' - അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് തന്റെ പ്രസംഗം (ഉര്‍ബി എറ്റ് ഓര്‍ബി) വായിക്കാന്‍ സഹായിയോട് നിര്‍ദേശിച്ചു. വിശ്രമത്തിലായതിനാല്‍ മാര്‍പാപ്പക്ക് പകരം കര്‍ദിനാള്‍ ആഞ്ചലോ കോമാസ്ട്രിയാണ് ഈസ്റ്റര്‍ കുര്‍ബാനക്ക് നേതൃത്വം നല്‍കിയത്. ദുഃഖവെള്ളിയിലെയും വിശുദ്ധ ശനിയിലെയും ആരാധനകളും അദ്ദേഹം ഒഴിവാക്കിയിരുന്നു.

ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയത് മുതല്‍ അദ്ദേഹം സമാധാനാഹ്വാനവുമായി രംഗത്തെത്തിയിരുന്നു. 

''ഇസ്‌റാഈലിലെയും ഫലസ്തീനിലെയും ഗുരുതര സാഹചര്യത്തെം എല്ലാ ദിവസവും നമ്മുടെ ചിന്തകളിലുണ്ടാവണം. ഇസ്‌റാഈലിലെയും ഫലസ്തീനിലെയും ദുരിതമനുഭവിക്കുള്ള ആളുകളോട് ഞാന്‍ ചേര്‍ന്നു നില്‍ക്കുന്നു. ആയുധങ്ങള്‍കൊണ്ടുള്ള പോരാട്ടം അവസാനിപ്പിക്കണം. ആയുധങ്ങള്‍ ഒരിക്കലും സമാധാനം കൊണ്ടുവരില്ല. ഏറ്റുമുട്ടല്‍ ഇനിയും വ്യാപിക്കരുത്..സഹോദരന്‍മാരേ...മതിയാക്കൂ!''-2023 നവംബര്‍ 12ന് അദ്ദേഹം എക്‌സില്‍  കുറിച്ചു.

തന്റെ ആരോഗ്യ സ്ഥിതി അങ്ങേഅറ്റം മോശമായിരുന്ന അവസരത്തിലും അദ്ദേഹം ഗസ്സയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ആകുലനായിരുന്നു. അഞ്ച് ആഴ്ചയിലധികം നീണ്ട വാസത്തിന് ശേഷം ആശുപത്രി വിടുന്ന അവസരത്തിലും അദ്ദേഹം തന്റെ പ്രതികരണത്തില്‍ ഗസ്സയെ ഉള്‍പെടുത്തിയിരുന്നു. 

'ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം കടുപ്പിക്കുന്നതില്‍ ഞാന്‍ ദുഃഖിതനാണ്, അനവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആയുധങ്ങള്‍ ഉടനടി നിശബ്ദമാക്കണം. എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ഒരു നിശ്ചിത വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ഞാന്‍ ആവശ്യപ്പെടുകയാണ്. വീണ്ടും വളരെ ഗുരുതരമായിരിക്കുകയാണ് ഗസ്സയിലെ മാനുഷിക സാഹചര്യം. സംഘര്‍ഷത്തിലുള്ള കക്ഷികളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അടിയന്തര പ്രതിബദ്ധത ഇക്കാര്യത്തില്‍ ആവശ്യമാണ്' അന്ന് അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ ദിനങ്ങളില്‍ മോശമായിരുന്ന ആരോഗ്യസ്ഥിതിയെ മറികടന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്കുനേരെ കൈവീശി പാപ്പ ഇന്നലെ ഈസ്റ്റര്‍ ആശംസ നേര്‍ന്നിരുന്നു. ലോകത്തിനോട് മുഴുവന്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നല്‍കിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങിയത്.

Fraternally Francis എന്ന് ഒപ്പിട്ട് 2025 ഫെബ്രുവരി 10ന് പാപ്പ അമേരിക്കയിലെ ബിഷപ്പുമാര്‍ക്ക് ഒരു കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ അവസാനത്തെ കത്തായിരുന്നിരിക്കാം അത്.  കുടിയേറ്റക്കാര്‍ക്കെതിരായി ട്രംപ് ഭരണകൂടം നടപ്പാക്കുന്ന പദ്ധതികളില്‍ കത്തോലിക്ക സഭാ നേതൃത്വം എന്ത് നിലപാട് എടുക്കണം എന്ന് വിശദമാക്കുന്നതായിരുന്നു ആ കത്ത്. 

'കത്തോലിക്കാ സഭയിലെ എല്ലാ വിശ്വാസികളെയും, സന്മനസ്സുള്ള എല്ലാ സ്ത്രീപുരുഷന്മാരെയും ഞാന്‍ ഉദ്‌ബോധിപ്പിക്കുകയാണ്. കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായ സഹോദരീസഹോദരന്മാരോട് വിവേചനം കാണിക്കുകയും അനാവശ്യമായ കഷ്ടപ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്ന വിവരണങ്ങള്‍ക്ക് വഴങ്ങരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കാരുണ്യത്തോടും വ്യക്തതയോടും കൂടി, ഐക്യദാര്‍ഢ്യത്തിലും സാഹോദര്യത്തിലും ജീവിക്കാന്‍ ഞാന്‍ ഉണര്‍ത്തുന്നു. 

നമ്മെ കൂടുതല്‍ അടുപ്പിക്കുന്ന പാലങ്ങള്‍ പണിയുക. അപമാനത്തിന്റെ മതിലുകള്‍ ഒഴിവാക്കുക. എല്ലാവരുടെയും രക്ഷയ്ക്കായി യേശുക്രിസ്തു തന്റെ ജീവന്‍ നല്‍കിയതുപോലെ നമ്മുടെ ജീവന്‍ നല്‍കാന്‍ പഠിക്കാനും നാമെല്ലാവരും പഠിക്കുക' അദ്ദേഹം കത്തില്‍ കുറിച്ചു. 

അവസാന ശ്വാസത്തിലും ലോകം കണ്ട ഏറ്റവും കിരാതന്‍മാരായ ക്രൂരതയുടെ ആള്‍രൂപങ്ങളായ നരഭോജികളായ ഒരു രാജ്യത്തോട് നിസ്സഹായരായ ഈ മനുഷ്യരെ കൊന്നു തള്ളുന്നത് അവസാനിപ്പിക്കൂ എന്ന് എന്ന് ഉറച്ച സ്വരമായ മനുഷ്യത്വത്തിന് ആദരവോടെ വിട. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു

National
  •  a day ago
No Image

നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം

National
  •  a day ago
No Image

ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍

National
  •  a day ago
No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  a day ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  a day ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  a day ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  a day ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  a day ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  a day ago