HOME
DETAILS

യാത്രക്കാര്‍ സൂക്ഷിക്കുക; ദേശീയപാതയില്‍ ചതിക്കുഴികള്‍ ഇനിയുമേറെ

  
backup
September 04 2016 | 18:09 PM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81


മുഹമ്മ: ജില്ലയില്‍ ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ ഏതാണ്ട് അവസാനിപ്പിച്ചെങ്കിലും അപകടം വിതയ്ക്കാന്‍ പോന്ന ചതിക്കുഴികള്‍ ഇനിയുമേറെ. ടാറിംഗ് പൊളിഞ്ഞ് നിരനിരയായി കുഴികള്‍ രൂപപ്പെട്ട നിലയിലാണ്. ദേശീയ പാതയില്‍ കണിച്ചുകുളങ്ങര മുതല്‍ തിരുവിഴ വരെയുള്ള ഭാഗമാണ് യാത്ര ദുഷ്‌ക്കരമാകുന്ന തരത്തില്‍ തകര്‍ന്നു കിടക്കുന്നത്.
ബാക്കി ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും കണിച്ചുകുളങ്ങര തിരുവിഴ ഭാഗത്ത് അധികൃതര്‍ വേണ്ട ശ്രദ്ധ നല്‍കിയില്ല. ടാറിംഗ് പൊളിഞ്ഞ് ചെറുതും വലുതുമായ നിരവധി കുഴികള്‍ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. ദൂരെ നിന്ന് വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് കുഴികള്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടില്ല. ഈ ഭാഗത്ത് ഇരുചക്ര വാഹന യാത്രയാണ് ഏറെ ദുഷ്‌ക്കരം. കരുതലോടെ വാഹനമോടിച്ചില്ലെങ്കില്‍ ഗുരുതര അപകടങ്ങള്‍ക്കു വരെ കാരണമായേക്കാം.
നിരവധി ബൈക്ക് യാത്രികര്‍ ഇവിടെ വീണ് പരിക്കേറ്റിട്ടുണ്ട്. പൊളിഞ്ഞ റോഡിലെ ചെറിയ മെറ്റിലുകള്‍ വശങ്ങളിലായി ചിതറിക്കിടക്കുന്നതും അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നു. ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴാനുള്ള സാധ്യതയും ഏറെയാണ്.
അപകട സാധ്യത മുന്നില്‍ക്കണ്ട് കണിച്ചുകുളങ്ങരതിരുവിഴ ഭാഗത്ത് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. ദേശീയ പാതയ്ക്ക് ഇരുവശവും ഗ്രാവല്‍ ഇടാത്തതും അപകടം ക്ഷണിച്ചു വരുത്തുന്നു. നടപ്പാതയേക്കാള്‍ റോഡ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ തെന്നി വീണ് മറിയാനുള്ള സാധ്യതയുമുണ്ട്. ഈ രീതിയില്‍ അപകടത്തില്‍പ്പെട്ട ഇരുചക്ര വാഹന യാത്രികര്‍ക്ക് പിന്നാലെ വരുന്ന വാഹനങ്ങള്‍ക്ക് അടിയില്‍പ്പെട്ട് ജീവഹാനിയും സംഭവിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago