HOME
DETAILS

ഹജ്ജ് 2025: സന്ദർശക പ്രവാഹം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് സഊദി അറേബ്യ; വിസ കാലാവധി കഴിഞ്ഞവർക്ക് 50,000 റിയാൽ പിഴ, 6 മാസം തടവ്, നാടുകടത്തൽ തുടങ്ങി കടുത്ത ശിക്ഷകൾ

  
April 22, 2025 | 11:13 AM

Hajj 2025 Saudi Arabia Implements Strict Measures to Regulate Pilgrim Flow Overstayers Face Fines Jail  Deportation

ദുബൈ: ഹജ്ജ് സീസണിന് മുന്നോടിയായി സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ് സഊദി അറേബ്യ. ഇതിന്റെ ഭാ​ഗമായി പ്രവേശന വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന പ്രവാസികൾക്ക് കർശനമായ ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ ചട്ടങ്ങൾ അനുസരിച്ച്, പ്രവേശന വിസയുടെ കാലാവധി കഴിഞ്ഞതിന് ശേഷവും രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് 50,000 റിയാൽ വരെ പിഴയും, ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കും. കൂടാതെ, ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്തുകയും ചെയ്യും. 

വിസിറ്റിങ്ങ് വിസയിലുള്ളവർക്ക് ഹജ്ജ് നിർവഹിക്കാൻ അർഹതയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ പ്രവാസികളും സന്ദർശകരും അവരുടെ വിസ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ സമയബന്ധിതമായി രാജ്യം വിടണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

ലോകത്തിലെ ഏറ്റവും വലിയ വാർഷിക മതസമ്മേളനങ്ങളിലൊന്നായ ഹജ്ജ് സീസൺ കാര്യക്ഷമമാക്കുന്നതിനും സുരക്ഷയും ക്രമസമാധാനവും നിലനിർത്തുന്നതിനുമായി സഊദി അറേബ്യ അടുത്തിടെ നിരവധി നടപടികൾ അവതരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഹജ്ജ് പെര്‍മിറ്റ്

2025 ഏപ്രിൽ 23 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമമനുസരിച്ച് സഊദി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഇനി ഹജ്ജ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമെ മക്കയിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. സാധുവായ രേഖകള്‍ ഇല്ലാത്തവരെ നഗരത്തിന് ചുറ്റുമുള്ള സുരക്ഷാ ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കും. മക്കയില്‍ ജോലി ചെയ്യുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ അംഗീകരിച്ച സാധുവായ പെര്‍മിറ്റ്, മക്കയില്‍ രജിസ്റ്റര്‍ ചെയ്ത താമസ രേഖ, ഔദ്യോഗിക ഹജ്ജ് പെര്‍മിറ്റ് തുടങ്ങിയ ഏതെങ്കിലും രേഖ കൈവശമുള്ളവർക്ക് മാത്രമേ മക്കയിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. 

ഉംറ വിസ സമയപരിധി

ഉംറ വിസ ഉള്ളവർക്ക് സഊദി അറേബ്യയിൽ പ്രവേശിക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 13 ആയിരുന്നു. ഹജ്ജ് സീസണിന് മുന്നോടിയായി നിലവില്‍ രാജ്യത്ത് ഉംറ വിസയില്‍ എത്തിയവര്‍ ഏപ്രില്‍ 29ന് മുമ്പായി രാജ്യം വിടേണ്ടതാണ്. അതിന് ശേഷം രാജ്യത്ത് ഉംറ വിസയിലെത്തി തങ്ങുന്നവര്‍ കടുത്ത നടപടി നേരിടേണ്ടിവരും. ഈ തീയതിക്ക് ശേഷം ഇവിടെ താമസിക്കുന്ന ഉംറ തീര്‍ത്ഥാടകര്‍ നാടുകടത്തല്‍, തടവ്, കനത്ത പിഴ എന്നിവ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

സേവന ദാതാക്കൾക്കുള്ള പിഴകൾ

തീർഥാടകരുടെ വിസ കാലഹരണപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്യാത്ത ഹജ്ജ്, ഉംറ സേവന കമ്പനികളിൽ നിന്ന് 100,000 സഊദി റിയാൽ വരെ പിഴ ഈടാക്കാം. ലംഘനങ്ങളുടെ എണ്ണം അനുസരിച്ച് ഈ പിഴ വർധിക്കാനും സാധ്യതയുണ്ട്.

ഹജ്ജ് തീർഥാടന സമയത്ത് സന്ദർശകരുടെ ഒഴുക്ക് നിയന്ത്രിക്കാനും പൊതുസുരക്ഷ ഉറപ്പാക്കാനും പുണ്യ സ്ഥലങ്ങളുടെ പരിശുദ്ധി നിലനിർത്താനുമാണ് ഈ നടപടികൾ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, നിയംമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു. മക്ക, റിയാദ്, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് 999, 996 എന്നീ നമ്പറുകളിലും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Saudi Arabia has introduced strict new regulations for Hajj 2025, including fines of 50,000 SAR, 6 months imprisonment, and deportation for visa overstayers. The measures aim to control pilgrim numbers, ensure safety, and preserve the sanctity of holy sites. Authorities urge compliance and reporting of violations.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് വേളയിൽ മക്കയിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വകുപ്പ് | Saudi Weather updates

Saudi-arabia
  •  2 days ago
No Image

'പാളംതെറ്റി' റെയിൽ വൺ ആപ്പ്; യാത്രക്കാർ വലയുന്നു

Kerala
  •  2 days ago
No Image

ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  2 days ago
No Image

എം.വി.ആറിന്റെ വിശ്വസ്തൻ സഹകരണ മന്ത്രിയാകുമ്പോള്‍

Kerala
  •  2 days ago
No Image

ആ പ്രഖ്യാപനം 60 ലക്ഷത്തിൻ്റെ പ്രതീക്ഷ; വയോജനവകുപ്പിൽ നടപ്പാക്കുക ജപ്പാൻ മോഡൽ

Kerala
  •  2 days ago
No Image

അഡ്വ. ടി.ആസഫ് അലി: പോരാട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പോരാളി

Kerala
  •  2 days ago
No Image

മുഖ്യന്മാർക്ക് പ്രിയം ആഭ്യന്തരവകുപ്പ്, ധനകാര്യമേറ്റെടുത്തത് മൂന്നുപേർ; വകുപ്പ് വിഭജനത്തിൽ ഇന്നും ചർച്ച 

Kerala
  •  2 days ago
No Image

മന്ത്രിമാരിൽ സീനിയർ കുഞ്ഞാലിക്കുട്ടി, ജൂനിയർ ജനീഷ്; മുഖ്യമന്ത്രിയടക്കം 14 പുതുമുഖങ്ങൾ

Kerala
  •  2 days ago
No Image

വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ഇരുട്ടടി; ഇന്ധന വില ഇന്നും കൂട്ടി; അഞ്ചുദിവസത്തിനിടെ ഇത് രണ്ടാംതവണ 

Kerala
  •  2 days ago
No Image

മോഡലിങ്ങിന്റെ മറവില്‍ വിദേശത്ത് സെക്‌സ് റാക്കറ്റിങ്; അന്വേഷണം കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും 

Kerala
  •  2 days ago